ETV Bharat / entertainment

Varun dhawan Janhvi kapoor Bawaal | പ്രണയം ആഘോഷമാക്കി 'നിഷയും അജ്ജുവും' ; 'ബവാലി'ലെ പുതിയ ഗാനം പുറത്ത് - Bawaal Dilon new song

'ബവാല്‍' ഒടിടി റിലീസായാണ് പ്രേക്ഷകർക്കരികിൽ എത്തുക. ജൂലൈ 21ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ്

Varun dhawan Janhvi kapoor Bawaal  Varun dhawan Bawaal  Janhvi kapoor Bawaal  Varun dhawan  Janhvi kapoor  Bawaal  ബവാലിലെ പുതിയ ഗാനം പുറത്ത്  വരുൺ ധവാനും ജാൻവി കപൂറും ഒന്നിക്കുന്ന ബവാല്‍  ബവാല്‍  ദിലോണ്‍ കി ഡോറിയാൻ  Dilon Ki Doriyan song  Bawaal Dilon Ki Doriyan song  Bawaal Dilon new song  ബവാല്‍ വീഡിയോ ഗാനം
Bawaal
author img

By

Published : Jul 18, 2023, 9:37 PM IST

ബോളിവുഡ് യൂത്ത് ഐക്കണുകളായ വരുൺ ധവാനും (Varun dhawan) ജാൻവി കപൂറും (Janhvi kapoor) ഒന്നിക്കുന്ന ചിത്രമാണ് 'ബവാല്‍' (Bawaal). നിതീഷ് തിവാരി (Nitesh Tiwari) സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ദിലോണ്‍ കി ഡോറിയാൻ' (Dilon Ki Doriyan song) എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

പ്രണയത്തിന്‍റെയും സ്‌നേഹത്തിന്‍റെയുമെല്ലാം ആഘോഷമാണ് ഈ ഗാനം. പൂർണമായും ആഘോഷ തിമിർപ്പില്‍ തന്നെയാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറുമാണ് ഗാനവീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തകർപ്പൻ നൃത്തച്ചുവടുകളുമായി വരുണും ജാൻവിയും ഗാനം കൂടുതൽ കളറാക്കുന്നു.

അറാഫത്ത് മെഹമൂദിന്‍റെ വരികൾക്ക് തനിഷ്‌ക് ബാഗ്‌ചിയാണ് സംഗീതം പകർന്നിരിക്കുന്നത്. വിശാൽ മിശ്ര, സഹറ ഖാൻ, റോയ് എന്നിവർ ചേർന്നാണ് ആലാപനം. ചുരുങ്ങിയ സമയത്തിനിടെ നിരവധി പേരാണ് യൂട്യൂബിലൂടെ ഗാനം ആസ്വദിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

അടുത്തിടെയാണ് ചിത്രത്തിലെ 'ദിൽ സേ ദിൽ തക്' (Dil Se Dil Tak) എന്ന ഗാനം നിർമാതാക്കൾ പുറത്തുവിട്ടത്. പ്രേക്ഷകർ നെഞ്ചേറ്റിയ ഗാനത്തിന്‍റെ അലയൊലികൾ അവസാനിക്കുന്നതിന് മുൻപാണ് ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനവും എത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനവും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. മിഥൂന്‍റെ (Mithoon) സംഗീതത്തില്‍ അരിജിത് സിങ് (Arijit Singh ) ആലപിച്ച 'തുമെ കിത്‌ന പ്യാർ കർത്തെ' (Tumhe Kitna Pyaar Karte song) എന്ന ഗാനമാണ് 'ബവാലി'ലേതായി ആദ്യം പുറത്തിറങ്ങിയത്.

അതേസമയം ഒടിടി റിലീസായാണ് 'ബവാല്‍' പ്രേക്ഷകർക്കരികിൽ എത്തുക. ജൂലൈ 21ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. സാജിദ് നദിയാദ്‌വാലയാണ് (Sajid Nadiadwala) ഈ ചിത്രം നിർമിക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ നിതേഷ് തിവാരിയും സാജിദ് നദിയാദ്‌വാലയും ഒന്നിക്കുമ്പോൾ സിനിമയുടെ പ്രതീക്ഷകൾ ഉയരുകയാണ്. അശ്വിനി അയ്യർ തിവാരി (Ashwiny Iyer Tiwari) ആണ് ചിത്രത്തിന്‍റെ കോ - പ്രൊഡ്യൂസർ.

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'ബവാൽ' എന്നാണ് റിപ്പോർട്ടുകൾ. അജയ് ദീക്ഷിത് (അജ്ജു) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വരുൺ ധവാൻ അവതരിപ്പിക്കുന്നത്. നിഷയായി ജാൻവി കപൂറും എത്തുന്നു.

തന്‍റെ അഭിനയ ജീവിതത്തിലെ നിർണായകമായ ഒരു നാഴികക്കല്ലായിരിക്കും 'ബവാൽ' എന്ന് വരുൺ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ബവാൽ തന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ യാത്രയാണെന്നും വരുൺ പറഞ്ഞിരുന്നു. ജീവിതത്തില്‍ നിറയെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള പെൺകുട്ടിയാണ് നിഷ എന്ന് ജാൻവിയും നേരത്തെ പ്രതികരിച്ചിരുന്നു. ഒരു അതുല്യ പ്രണയ കഥയാണ് വരാനിരിക്കുന്ന സിനിമയെന്നും നടി അവകാശപ്പെട്ടിരുന്നു.

അതേസമയം 'ഭേഡിയ' എന്ന ചിത്രമാണ് വരുണ്‍ ധവാന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ കൗശിക് സംവിധാനം ചെയ്‌ത ചിത്രം ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലായാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഹൊറര്‍- കോമഡി യുണിവേഴ്‌സില്‍ ദിനേശ് വിജന്‍റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.