ഹൈദരാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ (Narendra Modi Stadium in Ahmedabad) വച്ച് തന്‍റെ ഫോൺ നഷ്‌ടപ്പെട്ടതായി നടി ഉർവശി റൗട്ടേല (Urvashi Rautela Lost 24 carat Gold iPhone). ശനിയാഴ്‌ച ഇന്ത്യയും പാകിസ്ഥാനും ( India vs Pakistan World Cup 2023 match) തമ്മിലുള്ള ഐതിഹാസിക ലോകകപ്പ് മത്സരം വീക്ഷിക്കാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു താരം. ഇതിനിടെയാണ് തന്‍റെ ഐഫോൺ നഷ്‌ടമായതെന്ന് ഉർവശി റൗട്ടേല സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
24 കാരറ്റ് സ്വർണ ഐഫോൺ ആണ് നഷ്‌ടമായത്. അതേസമയം ഫോൺ കണ്ടെത്താൻ സഹായിക്കണമെന്ന് തന്‍റെ ആരാധകരോട് താരം പോസ്റ്റിൽ അഭ്യർഥിച്ചു. 'അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ച് എന്‍റെ 24 കാരറ്റ് സ്വർണ ഐഫോൺ നഷ്‌ടപ്പെട്ടു!. ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി, എത്രയും വേഗം എന്നെ ബന്ധപ്പെടൂ! #LostPhone #AhmedabadStadium #HelpNeeded #indvspak' ഉർവശി പോസ്റ്റിൽ കുറിച്ചു.
ഒപ്പം നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെയും അഹമ്മദാബാദ് പൊലീസിന്‍റെയും സോഷ്യൽ മീഡിയ ഹാൻഡിലുകളും താരം പോസ്റ്റിൽ ടാഗ് ചെയ്‌തു. ഫോൺ കണ്ടെത്തുന്നതിന് സഹായിക്കാൻ കഴിയുന്നവരെ ടാഗ് ചെയ്യാനും അവർ പോസ്റ്റിൽ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്‌ചയാണ് (ഒക്‌ടോബർ 14) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ - പാകിസ്ഥാൻ ലോകകപ്പ് മത്സരം അരങ്ങേറിയത്. നേരത്തെ സ്റ്റേഡിയത്തിലേക്ക് പോകുന്നതിന്‍റെ വീഡിയോ ഉർവശി പങ്കുവച്ചിരുന്നു. മത്സരത്തിനുള്ള ടിക്കറ്റ് കൈയ്യിൽ പിടിച്ചുള്ള വീഡിയോയാണ് താരം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നീട് മത്സരത്തിനിടെ പകർത്തിയ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു.
15 വയസ് മുതല്‍ സൗന്ദര്യ മത്സരങ്ങളിൽ സജീവമായ ഉർവശി റൗട്ടേല 2013ല്‍ 'സിംഗ് സാബ് ഗ്രേറ്റ്' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്‌തി, പഗല്‍പന്തി തുടങ്ങിയ ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. കാൻ 2023 ഫിലിം ഫെസ്റ്റിവലിലും, ഐഐഎഫ്എ 2023ലും തകർപ്പന്‍ ലുക്കില്‍ ഉർവശി പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും നിറഞ്ഞാടിയ അഭിനേത്രി പര്‍വീണ്‍ ബാബിയുടെ ജീവിതകഥ പറയുന്ന ബയോപിക്കിൽ ഉർവശിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ 'പർവീൺ ബാബി എന്ന ഹാഷ്‌ടാഗോടെ ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം താരം പോസ്റ്റ് ചെയ്‌തിരുന്നു. 'ദീവാർ', 'അമര്‍ അക്ബര്‍ ആന്‍റണി', 'സുഹാഗു' തുടങ്ങിയ ചലച്ചിത്രങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ചവച്ച പർവീൺ ബാബിയുടെ ഇതുവരെ ആരും പറയാത്ത, അറിയാത്ത ജീവിതമാകും ചിത്രം വരച്ചുകാട്ടുക എന്ന സൂചനയാണ് ഈ പോസ്റ്റർ ആരാധകർക്ക് നല്‍കിയത്.
-
📱 Lost my 24 carat real gold i phone at Narendra Modi Stadium, Ahmedabad! 🏟️ If anyone comes across it, please help. Contact me ASAP! 🙏 #LostPhone #AhmedabadStadium #HelpNeeded #indvspak@modistadium @ahmedabadpolice
— URVASHI RAUTELA🇮🇳 (@UrvashiRautela) October 15, 2023 " class="align-text-top noRightClick twitterSection" data="
Tag someone who can help
">📱 Lost my 24 carat real gold i phone at Narendra Modi Stadium, Ahmedabad! 🏟️ If anyone comes across it, please help. Contact me ASAP! 🙏 #LostPhone #AhmedabadStadium #HelpNeeded #indvspak@modistadium @ahmedabadpolice
— URVASHI RAUTELA🇮🇳 (@UrvashiRautela) October 15, 2023
Tag someone who can help📱 Lost my 24 carat real gold i phone at Narendra Modi Stadium, Ahmedabad! 🏟️ If anyone comes across it, please help. Contact me ASAP! 🙏 #LostPhone #AhmedabadStadium #HelpNeeded #indvspak@modistadium @ahmedabadpolice
— URVASHI RAUTELA🇮🇳 (@UrvashiRautela) October 15, 2023
Tag someone who can help
READ MORE: പർവീൺ ബാബിയുടെ ജീവിതം സിനിമയാകുന്നു; നായികയായി ഉർവശി റൗട്ടേല
'ബോളിവുഡ് പരാജയപ്പെട്ടു, #ParveenBabi എന്നാൽ ഞാന്‍ നിങ്ങളെ അഭിമാനിതയാക്കും' എന്ന് കുറിച്ചുകൊണ്ടാണ് ബയോപിക്കിന്‍റെ ചിത്രം ഉർവശി റൗട്ടേല പങ്കുവച്ചത്. 'ഓം നമഃ ശിവായ' എന്നും എഴുതിയ താരം 'പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കൂ' എന്നും ചേര്‍ത്തിരുന്നു.