ETV Bharat / entertainment

ഇത് 'പത്താം വിവാഹം' ; ഒരേസമയം ഞെട്ടലും ചിരിയും പടര്‍ത്തി ശ്രദ്ധ ആര്യയുടെ 'കല്യാണ' പോസ്‌റ്റ് - അഭിഷേക് കപൂര്‍

തന്‍റെ 'പത്താം വിവാഹം' എന്ന തരത്തില്‍ ടെലിവിഷന്‍ താരം ശ്രദ്ധ ആര്യ പങ്കുവച്ച പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു, ഇത്, ടെലിവിഷന്‍ പരമ്പരയുടെ ഭാഗമായി ചിത്രീകരിച്ചതെന്ന് മനസ്സിലായതോടെ കൈയ്യടിച്ച് ആരാധകരും സിനിമാലോകവും

Shradha Arya  Shradha Arya posted her tenth wedding photo  wedding photo in social media  Television actress Shradha Arya  Television actress  പത്താം വിവാഹം  ശ്രദ്ധ ആര്യ  ടെലിവിഷന്‍ പരമ്പര  ടെലിവിഷന്‍  ടെലിവിഷന്‍ താരം ശ്രദ്ധ ആര്യ  സോഷ്യല്‍ മീഡിയ  ഇന്‍സ്‌റ്റാഗ്രാം  സുപ്രിയ റെയ്ന ശുക്ല  അഭിഷേക് കപൂര്‍  ശ്രദ്ധ
സമൂഹമാധ്യമങ്ങളില്‍ ഒരേസമയം ഞെട്ടലും ചിരിയും പടര്‍ത്തി ശ്രദ്ധ ആര്യയുടെ 'വിവാഹ ചിത്ര' പോസ്‌റ്റ്
author img

By

Published : Jan 28, 2023, 9:53 PM IST

ഹൈദരാബാദ് : സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചിരിപ്പിച്ച് ടെലിവിഷന്‍ താരം ശ്രദ്ധ ആര്യയുടെ പോസ്‌റ്റ്. 'പത്താം വിവാഹം' എന്ന കുറിപ്പോടെ ശ്രദ്ധ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. പിങ്കും ചുവപ്പും കലര്‍ന്ന ലെഹങ്ക ധരിച്ച് അതീവസുന്ദരിയായി തന്‍റെ സഹനടനായ 'ഭര്‍ത്താവിനൊപ്പം' സീരിയല്‍ ചിത്രീകരണത്തിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണ് ആരാധകര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ തരംഗമായത്.

'ടെന്‍ഷനടിപ്പിച്ച്' കളഞ്ഞല്ലോ : നവവധുവായി അണിഞ്ഞൊരുങ്ങി വിവാഹ വേദിയില്‍ 'വരനൊപ്പം' ഇരിക്കുന്ന അഞ്ച് ചിത്രങ്ങള്‍ താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. ഇത് കണ്ടതോടെ, തങ്ങളുടെ പ്രിയങ്കരിയായ താരം വീണ്ടുമൊരു വിവാഹം കഴിച്ചുവോ എന്ന് ആരാധകര്‍ അന്ധാളിച്ചു.

എന്നാല്‍ പിന്നീടാണ് ശ്രദ്ധ നിലവില്‍ അഭിനയിക്കുന്ന 'കുന്തലി ഭാഗ്യ' എന്ന ടെലിവിഷന്‍ പരമ്പരയുടെ ഭാഗമായുള്ളതാണ് ചിത്രമെന്നും അതില്‍ സഹതാരം ശക്തി അറോറയുമായുള്ള വിവാഹ രംഗം മാത്രമാണിതെന്നും മനസിലാകുന്നത്. ഇതോടെ ശ്രദ്ധയുടെ ഹ്യൂമര്‍സെന്‍സിനെ അഭിനന്ദിച്ച് ആരാധകരും സെലിബ്രിറ്റികളുമെത്തി.

കമന്‍റ് ബോക്‌സ്, ഫണ്‍ ബോക്‌സ്: "ഒരേ ഷോയിൽ ഇത് നിങ്ങളുടെ പത്താം വിവാഹകുമ്പോള്‍, അത് എന്തിന്, എപ്പോൾ, ആരുമായി എന്ന് ശ്രദ്ധിക്കേണ്ടതില്ല" എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിലെത്തിയ ഈ ചിത്രങ്ങള്‍ക്ക് നിറയെ കമന്‍റുകളാണ് വരുന്നത്. സുപ്രിയ റെയ്ന ശുക്ല, അഭിഷേക് കപൂര്‍, സഞ്ജയ് ഗഗ്‌നാനി, പ്രിഥ്വി തുടങ്ങി സിനിമ ടെലിവിഷന്‍ മേഖലയിലെ നിരവധി പേര്‍ ഇതിനോടകം ഇതിന് റിയാക്ഷനുകളുമായെത്തിയിട്ടുണ്ട്.

അതേസമയം വ്യക്തി ജീവിതത്തില്‍ രാഹുല്‍ നാഗല്‍ എന്ന ഡല്‍ഹി നിവാസിയായ നേവി ഓഫിസറുമായി 2022 നവംബര്‍ 16 നായിരുന്നു ശ്രദ്ധ ആര്യയുടെ വിവാഹം. മേന്‍ ലക്ഷ്മി തേരേ ആംഗൻ കി, തുമ്ഹാരി പാഖി, ഡ്രീം ഗേൾ തുടങ്ങി ഒരുപിടി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായിരുന്നു ശ്രദ്ധ ആര്യ. എന്നാൽ 'കുന്തലി ഭാഗ്യ' എന്ന പരമ്പരയിലെ റോസ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനപ്രീതിയിലേക്ക് ഉയരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.