ETV Bharat / entertainment

റഹ്‌മാന്‍റെ സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലർ 'സമാറ'; പുതിയ റിലീസ് തീയതി പുറത്ത്

author img

By

Published : Aug 1, 2023, 1:27 PM IST

'സമാറ' ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍.

samara movie new release date out  samara movie  samara movie new release date  സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലർ സമാറ  സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലർ  Sci fi crime thriller Samara  Sci fi crime thriller  സമാറ ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍  സമാറ ഓഗസ്റ്റ് 11ന്  സമാറ പുതിയ റിലീസ് തീയതി പുറത്ത്  സമാറ പുതിയ റിലീസ് തീയതി  സമാറ റിലീസ് തീയതി  സമാറ റിലീസ്  റഹ്‌മാന്‍  സമാറ
samara

ഹ്‌മാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'സമാറ'യുടെ (Samara) പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ ഓഗസ്റ്റ് 4 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് 11 ആണ് പുതിയ റിലീസ് തീയതി.

'സമാറ' ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍

നവാഗത സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'സമാറ'. പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എംകെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്.

ബോളിവുഡ് ചിത്രങ്ങളായ 'ബജ്‌റംഗി ഭായ്‌ജാന്‍, ജോളി എൽഎൽബി 2', തമിഴ് ചിത്രം 'വിശ്വരൂപം 2' എന്നിവയിലൂടെ പ്രശസ്‌തനായ മീർ സർവാർ, തമിഴ് നടൻ ഭരത്, നിവിൻ പോളി ചിത്രം 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്‌ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ഇവർക്കൊപ്പം പതിനെട്ടോളം പുതുമുഖ താരങ്ങളും മുപ്പത്തിയഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

അടുത്തിടെയാണ് ചിത്രത്തിലെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഏറെ നിഗൂഢതകളും കൗതുകവും ഒളിപ്പിച്ച ട്രെയിലർ കൈയ്യടി നേടിയിരുന്നു. കാണികളിൽ ഉദ്വേഗം നിറയ്ക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ അണിയിച്ചൊരുക്കിയത്. ട്രെയിലർ റിലീസിന് മുന്നോടിയായി ചിത്രത്തിലെ അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് നടത്തിയ ക്യാമ്പയിനും ശ്രദ്ധ നേടിയിരുന്നു.

സിനു സിദ്ധാർത്ഥ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. കുളു - മണാലി, ധർമ്മശാല, ജമ്മു കശ്‌മിർ എന്നിവിടങ്ങളിലായാണ് ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ആർ ജെ പപ്പൻ ആണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ എഡിറ്റർ.

ദീപക് വാരിയർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ പ്രശസ്‌ത ഗായകൻ കെകെയുടെ ശബ്‌ദത്തില്‍ പുറത്തുവന്ന 'സമാറ'യിലെ 'ദിൽബറോ' (Dilbaro) എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. ലക്ഷ്‌മി മോഹന് ഒപ്പമാണ് കെകെ ഈ ഗാനം ആലപിച്ചിരിക്കുന്നത്. കെ കെ അവസാനമായി പാടിയതും 'സമാറ'യെന്ന ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.

സൗണ്ട് ഡിസൈൻ - അരവിന്ദ് ബാബു, കോസ്റ്റ്യൂം - മരിയ സിനു, കലാസംവിധാനം - രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ഐക്കരശ്ശേരി, സംഘട്ടനം - ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, ഡിസൈനർ - മാമിജോ, സ്റ്റിൽസ് - സിബി ചീരൻ, മാർക്കറ്റിംഗ്- ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ പ്രൊമോഷൻ - ഒബിസ്‌ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.