ഹൈദരാബാദ്: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്‍റെ വരാനിരിക്കുന്ന കിസി കാ ഭായ് കിസി കി ജാനിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ ഷെഹ്‌നാസ് ഗില്ലിന്‍റെയും രാഘവ് ജുയാലിന്‍റെയും ബന്ധത്തെ കുറിച്ച് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്‌ടിച്ചു. സോഷ്യല്‍ മീഡിയിയില്‍ ഷെഹ്നാസ് ഗില്ലിനെ ഇപ്പോഴും സിദ്‌നാസ് എന്ന് വിളിക്കുന്നത് താരത്തിന് ജീവിതത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കാത്തതാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. ആരാധകരുടെ സിദ്‌നാസ് വിളി താരത്തെ വേദനിപ്പിക്കുന്നതായേക്കാം.
സിദ്ധാര്‍ഥ് ശുക്ലയില്ലെങ്കിലും ഷെഹ്നാസ് ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും കണ്ടെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഷെഹ്നാസ് മറ്റൊരാളെ വിവാഹം കഴിക്കുകയും കുട്ടികളും കുടുംബവുമായി സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശുക്ല മരിച്ചു പിന്നെന്തിനാണ് ആരാധകര്‍ വീണ്ടും ആ പേരില്‍ തന്നെ ഷെഹ്നാസിനെ അറിയപ്പെടുന്നത്.
എന്തിനാണ് ആ പേര് ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ ചോദിച്ചു. ഇനിയാരും ഷെഹ്നാസിനെ 'സിദ്‌നാസ്' എന്ന് വിളിച്ച് പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കരുതെന്നും നടന്‍ ആരാധകരോട് അഭ്യാര്‍ഥിച്ചു.
-
The way Salman protecting Shehnaaz here 🥹❤️ MY HEART 😭🫶
— k. (@karishmaokay) April 16, 2023 " class="align-text-top noRightClick twitterSection" data="
Also her face here….even she’s hurt from seeing these things every where 😣💔 #SalmanKhan • #ShehnaazGill pic.twitter.com/NqCLAvaJ0R
">The way Salman protecting Shehnaaz here 🥹❤️ MY HEART 😭🫶
— k. (@karishmaokay) April 16, 2023
Also her face here….even she’s hurt from seeing these things every where 😣💔 #SalmanKhan • #ShehnaazGill pic.twitter.com/NqCLAvaJ0RThe way Salman protecting Shehnaaz here 🥹❤️ MY HEART 😭🫶
— k. (@karishmaokay) April 16, 2023
Also her face here….even she’s hurt from seeing these things every where 😣💔 #SalmanKhan • #ShehnaazGill pic.twitter.com/NqCLAvaJ0R
നെറ്റിസണ്‍സിന്‍റെ 'സിദ്‌നാസ്' പേരും അതിന്‍റെ കാരണവും: ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന താരമാണ് ഷെഹ്നാസ് ഗില്‍. ഈ പേരിനോട് ഏപ്പോഴും ചേര്‍ക്കണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ച മറ്റൊരു പേരാണ് സിദ്ധാര്‍ഥ് ശുക്ല. ബിഗ്‌ബോസ് 13-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. മോഡലിങ്ങിലൂടെയും നിരവധി ഷോകളിലൂടെ മത്സരാര്‍ഥിയുമായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഒരാളാണ് സിദ്ധാര്‍ഥ് ശുക്ല.
ബിഗ്‌ബോസിലെ മത്സരാര്‍ഥികളായിരിക്കവേയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും പ്രണയത്തിലാണെന്നത് തിരിച്ചറിഞ്ഞ നെറ്റിസണ്‍സണാണ് ഇരുവരുടെ പേരുകള്‍ ചേര്‍ത്ത് 'സിദ്‌നാസ്' എന്ന് പേരിട്ടത്.
അപ്രതീക്ഷിതമായി കടന്ന് വന്ന ദുരന്തം: ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ താരങ്ങളുടെ ജീവിതത്തിലുണ്ടായത് മറ്റൊരു ദുരന്തമായിരുന്നു. ബോളിവുഡ് ലോകത്തേയും മിനിസ്‌ക്രീന്‍ ആരാധകരെയും ഏറെ ഞെട്ടിച്ചുള്ള സിദ്ധാര്‍ഥ് ശുക്ലയുടെ വിടവാങ്ങല്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് ശുക്ലയുടെ മരണം.
മുംബൈയിലെ സ്വന്തം വസതിയില്‍ വച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിദ്ധാര്‍ഥ് ശുക്ലയെ ഏറെ വിങ്ങി പൊട്ടിയാണ് താരം കാണാനെത്തിയത്. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ച് കൊണ്ടിരിക്കെയാണ് താരത്തിന്‍റെ വിടവാങ്ങല്‍.
കിസി കാ ഭായ് കിസി കി ജാൻ ഉടനെത്തും: ഫര്‍ഹാദ് സാംജി സംവിധാനം ചെയ്‌ത കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രം ഏപ്രില്‍ 21ന് തിയേറ്ററുകളില്‍ എത്തും. സല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ഷെഹ്‌നാസ് ഗില്ലും പ്രധാന വേഷത്തിലെത്തുണ്ട്. കൂടാതെ ഭൂമിക ചൗള, പാലക് തിവാരി, സിദ്ധാർഥ് നിഗം, വിനാലി, വെങ്കിടേഷ് ദഗ്ഗുബതി, രാഘവ് ജുയൽ എന്നിവരും അഭിനയിക്കുന്നുണ്ട്.