ETV Bharat / entertainment

Rani Chithira Marthanda Trailer Release : 'റാണി ചിത്തിര മാർത്താണ്ഡ' 27ന് തിയേറ്ററുകളിൽ; ട്രെയിലർ ഇന്നെത്തും - റാണി ചിത്തിര മാർത്താണ്ഡ ടീസർ

Rani Chithira Marthanda in theaters on 27th October : ജോസ്‌കുട്ടി ജേക്കബാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുക്കിയ ഈ സിനിമയിലെ നായകൻ.

Rani Chithira Marthanda Teaser Release  Rani Chithira Marthanda movies Teaser  Rani Chithira Marthanda Teaser will release today  റാണി ചിത്തിര മാർത്താണ്ഡ  റാണി ചിത്തിര മാർത്താണ്ഡ 27ന് തിയേറ്ററുകളിൽ  റാണി ചിത്തിര മാർത്താണ്ഡ 27ന്  Rani Chithira Marthanda in theaters on 27th  റാണി ചിത്തിര മാർത്താണ്ഡ ടീസർ ഇന്നെത്തും  റാണി ചിത്തിര മാർത്താണ്ഡ ടീസർ  ജോസ്‌കുട്ടി ജേക്കബ്
Rani Chithira Marthanda Teaser Release
author img

By ETV Bharat Kerala Team

Published : Oct 18, 2023, 5:31 PM IST

ൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'റാണി ചിത്തിര മാർത്താണ്ഡ' പ്രദർശനത്തിനൊരുങ്ങുന്നു. ഈ മാസം 27ന് സിനിമ തിയേറ്ററുകളിലേക്കെത്തും (Rani Chithira Marthanda in theaters on 27th October). ഇതിനിടെ ചിത്രത്തിന്‍റെ പ്രധാന അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ.

'റാണി ചിത്തിര മാർത്താണ്ഡ'യുടെ ട്രെയിലർ ഇന്ന് (ഒക്‌ടോബർ 18) റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാത്രി 7 മണിക്ക് ട്രെയിലർ പ്രേക്ഷകർക്കരികിലെത്തും (Rani Chithira Marthanda Trailer Release). റൊമാന്‍റിക് കോമഡി ജോണറിൽ ഒരുക്കിയ സിനിമയിൽ ജോസ്‌കുട്ടി ജേക്കബാണ് നായകൻ.

'ബ്രദേഴ്‌സ് ഡേ, 'കെട്ട്യോളാണ് എന്‍റെ മാലാഖ', 'ഡ്രൈവിംഗ് ലൈസൻസ്', 'മോഹൻ കുമാർ ഫാൻസ്', 'വാങ്ക്', 'എല്ലാം ശരിയാകും', 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'എന്നാലും എന്‍റളിയാ' എന്നിവയുൾപ്പടെയുള്ള സിനിമകളിൽ വേഷമിട്ട ജോസ്‌കുട്ടി ജേക്കബ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് 'റാണി ചിത്തിര മാർത്താണ്ഡ'. കീർത്തന ശ്രീകുമാർ നായികയാകുന്ന സിനിമയിൽ കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പീതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.

കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ളതാണ് ഈ സിനിമയുടെ പ്രമേയം. ഇവിടെ വസിക്കുന്ന ഒരു അച്ഛനേയും മകനേയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് മകൻ ആ ബിസിനസ് ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളും, പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളും ഒക്കെയാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത് എന്നാണ് വിവരം.

സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും അനൗൺസ്‌മെന്‍റ് ടീസറും ഗാനങ്ങളുമെല്ലാം ശ്രദ്ധ നേടിയിരുന്നു. 'ആരും കാണാ കായൽ കുയിലേ...', 'മാരിവില്ലെ അവളോട് മെല്ലെ...', 'ഏകാന്ത ലൈഫിൻ പീരങ്കി പൊട്ടി...' തുടങ്ങിയ ഗാനങ്ങളാണ് ഇതിനകം പുറത്തിറങ്ങിയത്.

അഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഛായാഗ്രാഹകനാണ് ഇദ്ദേഹം. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കൺടക്‌ടർ, സ്‌ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജാണ് 'റാണി ചിത്തിര മാർത്താണ്ഡ'യ്‌ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജോൺകുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റർ.

കലാസംവിധാനം - ഔസേഫ് ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് കെഎസ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ലേഖ മോഹൻ, ഗാനരചന - വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി - വിജി സതീഷ്, സൗണ്ട് ഡിസൈൻ - അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് - ആർ മുത്തുരാജ്, അസിസ്റ്റന്ഡറ് ഡയറക്‌ടർമാർ - എംഎസ് നിഥിൻ, നിഖിൽ രാജ്, അനന്ദു ഹരി, അസോസിയേറ്റ് ക്യാമറാമാൻ - തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ - ആദർശ് സുന്ദർ, വിഎഫ്എക്‌സ് - മേരകി, സ്റ്റിൽസ് - ഷെബീർ ടികെ, ഡിസൈൻസ് - യെല്ലോടൂത്ത്, മാർക്കറ്റിംഗ് - സ്‌നേക്ക് പ്ലാന്‍റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.