ETV Bharat / entertainment

Ranbir rashmika Animal Movie Song : 'നീ വേറെ ഞാന്‍ വേറെയല്ല രാഗിണീ...'; രണ്‍ബീര്‍-രശ്‌മിക ചിത്രം 'അനിമലി'ലെ പുതിയ ഗാനം പുറത്ത് - Bobby Deol

'Animal' will release worldwide on December 1: 'അനിമൽ' ഡിസംബര്‍ 1ന് ലോകമെമ്പാടും റിലീസിനെത്തും

Ranbir Kapoors Animal Movie New Song  Ranbir Kapoors Animal Movie  Ranbir Kapoor  Animal Movie New Song  Animal Movie  Animal  Ranbir Kapoors Animal  നീ വേറെ ഞാന്‍ വേറെയല്ല രാഗിണീ  അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി  അനിമലിലെ പുതിയ ഗാനം  അനിമൽ  രൺബീര്‍ കപൂറും രശ്‌മിക മന്ദാനയും  രശ്‌മിക മന്ദാന  Rashmika Mandanna  Bobby Deol
Ranbir Kapoor's Animal Movie New Song
author img

By ETV Bharat Kerala Team

Published : Oct 28, 2023, 3:44 PM IST

Updated : Oct 28, 2023, 4:21 PM IST

ൺബീര്‍ കപൂറും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം 'അനിമലി'ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി (Ranbir Kapoor's Animal Movie New Song). ഗാനത്തിന്‍റെ മലയാളം പതിപ്പും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 'നീ വേറെ ഞാന്‍ വേറെയല്ല രാഗിണീ...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത് (Nee Vere Njan song from Animal Movie).

ശ്രേയസ് പുരാണിക് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ് ഈ ഗാനം പാടിയിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ് മലയാളം പതിപ്പിലെ വരികള്‍ക്ക് പിന്നിൽ.

  • " class="align-text-top noRightClick twitterSection" data="">

'ഗീതാഞ്ജലി' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രശ്‌മിക മന്ദാന അവതരിപ്പിക്കുന്നത്. ക്രൈം ഡ്രാമയായ 'അനിമലി'ൽ പ്രേക്ഷകർ ഇതുവരെ കാണാത്ത, തന്നിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് രൺബീർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗീതാഞ്ജലിയുമായുള്ള വിവാഹ ശേഷം ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണതകളാണ് ഇപ്പോൾ പുറത്തുവന്ന ഗാനത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

'സത്‌രംഗാ...' എന്ന് തുടങ്ങുന്നതാണ് ഹിന്ദി പതിപ്പിലെ വരികള്‍. 1.62 മില്യൺ കാഴ്‌ചക്കാരോടെ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു അർജിത് സിങ് ആലപിച്ച ഈ ഗാനം. മലയാളം പതിപ്പും മികച്ച പ്രതികരണം നേടുന്നുണ്ട്.

വിജയ് ദേവരകൊണ്ട നായകനായ 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡി വംഗയാണ് 'അനിമൽ' സിനിമ സംവിധാനം ചെയ്യുന്നത്. ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. അനില്‍ കപൂര്‍, തൃപ്‌തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീത സംവിധായകരാണ് അനിമലിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന റൊമാന്‍റിക് ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

READ MORE: Ranbir Kapoor's Animal Movie Song: 'ആനിമലി'ലെ ആദ്യ ഗാനമെത്തി ; ഹൃദയം കവർന്ന് രൺബീറും രശ്‌മികയും

'ജാം 8' മ്യൂസിക് സ്റ്റുഡിയോ കമ്പോസ് ചെയ്‌ത ഈ ഗാനം പ്രീതം, രാഘവ് ചൈതന്യ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കപിൽ കപിലൻ, പ്രീതം എന്നിവർ ചേർന്ന് ആലപിച്ച, 'പെണ്ണാളെ' (Pennaale) എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്‍റെ മലയാളം പതിപ്പും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

അതേസമയം അമിത് റോയ് ആണ് 'അനിമലി'ന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്ററും. ഭൂഷണ്‍ കുമാറിന്‍റെയും കൃഷന്‍ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമലി'ന്‍റെ നിർമാണം.

2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും. ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

READ ALSO: Ranbir Kapoor Shares Preparations Made For Animal: അനിമല്‍ സിനിമയ്‌ക്കായി രണ്‍ബീര്‍ നടത്തിയ തയ്യാറെടുപ്പുകള്‍; മനസുതുറന്ന് താരം

Last Updated : Oct 28, 2023, 4:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.