ETV Bharat / entertainment

Samara Movie| റഹ്മാൻ നായകനായി 'സമാറ'; കയ്യടി നേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലർ ചിത്രമാണ് 'സമാറ'

Samara movie first look poster  Samara movie  Samara movie first look  Samara first look poster  Samara first look  Rahman  Rahman Samara movie  Rahman starring Samara movie  Rahman new movie  റഹ്മാൻ നായകനായി പുതിയ ചിത്രം  റഹ്മാൻ  സമാറ  സയൻസ് ഫിക്ഷൻ  സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ  ക്രൈം ത്രില്ലർ  Sanjana Dipu  science fiction  science fiction crime thriller  crime thriller  സമാറ ഫസ്റ്റ് ലുക്ക് പോസ്റ്റർ  സമാറ ഫസ്റ്റ് ലുക്ക്
സമാറ
author img

By

Published : Jul 15, 2023, 9:47 AM IST

ലയാളികളുടെ പ്രിയതാരം റഹ്മാൻ (Rahman) നായകനായി പുതിയ ചിത്രം വരുന്നു. നവാ​ഗത സംവിധായകൻ ചാൾസ് ജോസഫ് (Charles Joseph) രചനയും സംവിധാനവും നിർവഹിക്കുന്ന 'സമാറ' (Samara) എന്ന ചിത്രത്തിലാണ് റഹ്മാൻ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (Samara First Look Poster) പുറത്തിറങ്ങി.

നടന്മാരായ നിവിൻ പോളി, ടൊവിനോ തോമസ്, ബിബിൻ ജോർജ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഷബീർ കല്ലറക്കൽ, മനോജ്‌ ഭാരതിരാജ, സുസീന്ദ്രൻ, രഞ്ജിത്ത് ജയകൊടി, ദിവ്യൻഷാ കൗഷിക് എന്നീ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്‌തത്.

ഏറെ സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററില്‍ റഹ്മാനെ കാണാനാകുക. റഹ്മാന് പുറമെ ഭരത് (Bharath), ബിനോജ് വില്ല്യ (Binoj Villya), സഞ്ജന ദിപു (Sanjana Dipu) എന്നിവരും പോസ്റ്ററിൽ ഉണ്ട്. പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിമാണം. ഓഗസ്റ്റ് നാലിന് ചിത്രം റിലീസിനെത്തും. മാജിക്‌ ഫ്രെയിംസ് (Magic Frames) ആണ് 'സമാറ' തിയേറ്ററുകളിൽ എത്തിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഹിന്ദിയിൽ 'ബജ്‌റംഗി ഭായ്‌ജാൻ' (Bajrangi Bhaijaan), 'ജോളി എൽഎൽബി 2' (Jolly LLB 2), തമിഴിൽ 'വിശ്വരൂപം 2' (Vishwaroopam 2) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബോളിവുഡ് താരം മിർ സർവാർ (Mir Sarwar), രാഹുൽ മാധവ് (Rahul Madhav), ഗോവിന്ദ് കൃഷ്‌ണ (Govind Krishna), ടോം സ്‌കോട്ട് (Tom Scott) തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ 18 -ഓളം പുതുമുഖങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിനു സിദ്ധാർഥ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആർ ജെ പപ്പൻ ആണ് ചിത്രത്തിന്‍റെ എഡിറ്റർ. ദീപക് വാരിയർ സംഗീത സംവിധാനവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

സൗണ്ട് ഡിസൈൻ - അരവിന്ദ് ബാബു, കോസ്റ്റ്യൂം - മരിയ സിനു, കലാസംവിധാനം - രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ഐക്കരശ്ശേരി, സംഘട്ടനം - ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, ഡിസൈനർ - മാമിജോ, സ്റ്റിൽസ് - സിബി ചീരൻ.

മാർക്കറ്റിങ് - ബിനു ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ ഭൂരിഭാഗം സീനുകളും കുളു - മണാലി, ധർമ്മശാല, ജമ്മു കശ്‌മിർ എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

READ ALSO: Corona Dhavan Trailer| 'കുപ്പി' കഥ പറയാൻ 'കൊറോണ' ധവാൻ വരുന്നു; പൊട്ടിച്ചിരിപ്പിച്ച് ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.