മലയാളി സിനിമാസ്വാദകരുടെ ഇഷ്‌ട കോംബോ മാത്യു തോമസും നസ്‌ലനും ഒന്നിച്ച്, തിയേറ്ററുകളിൽ എത്തിയ ചിത്രം 'നെയ്‌മർ' (Neymar) പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്. നവാഗതനായ സുധി മാഡിസന്‍റെ സംവിധാനത്തില്‍ മെയ് 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഓഗസ്റ്റ് 8 ന് ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കും.
-
#Neymar കളി തുടങ്ങുന്നു.
— DisneyPlus Hotstar Malayalam (@DisneyplusHSMal) July 27, 2023 " class="align-text-top noRightClick twitterSection" data="
Neymar will be streaming from August 8th on #DisneyPlusHotstar.#Neymar #Neymarmovie #Dogoftheday #Pets #Dogsofinstagram #TeamNeymar #Neymarthemovie #DisneyPlusHotstarMalayalam pic.twitter.com/DNMZcRzsxH
">#Neymar കളി തുടങ്ങുന്നു.
— DisneyPlus Hotstar Malayalam (@DisneyplusHSMal) July 27, 2023
Neymar will be streaming from August 8th on #DisneyPlusHotstar.#Neymar #Neymarmovie #Dogoftheday #Pets #Dogsofinstagram #TeamNeymar #Neymarthemovie #DisneyPlusHotstarMalayalam pic.twitter.com/DNMZcRzsxH#Neymar കളി തുടങ്ങുന്നു.
— DisneyPlus Hotstar Malayalam (@DisneyplusHSMal) July 27, 2023
Neymar will be streaming from August 8th on #DisneyPlusHotstar.#Neymar #Neymarmovie #Dogoftheday #Pets #Dogsofinstagram #TeamNeymar #Neymarthemovie #DisneyPlusHotstarMalayalam pic.twitter.com/DNMZcRzsxH
മലയാളം ബിഗ് സ്‌ക്രീനിലെ ഹിറ്റ് കൂട്ടുകെട്ടായി ഇതിനോടകം മാറിയ മാത്യു തോമസും നസ്‌ലനും 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന് പിന്നാലെയാണ് 'നെയ്‌മറു'മായി പ്രേക്ഷകർക്കരികില്‍ എത്തിയത്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ ഒരു നായയും ടൈറ്റില്‍ കഥാപാത്രമായി എത്തിയിരുന്നു. കൂടാതെ വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്‌മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരായിരുന്നു മറ്റ് വേഷങ്ങളിൽ എത്തിയത്.
കേരളത്തിനകത്തും പുറത്തുമായി 78 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തീകരിച്ച 'നെയ്‌മർ' ഒരു ഫുൾ ടൈം ഫാമിലി എന്‍റർടെയ്‌നറായാണ് ഒരുക്കിയത്. വി സിനിമാസിന്‍റെ ബാനറിൽ പദ്‌മ ഉദയ് ആണ് ഈ ചിത്രം നിർമിച്ചത്. ഓപ്പറേഷൻ ജാവയ്‌ക്ക് ശേഷം പദ്‌മ ഉദയ് നിർമിച്ച ചിത്രം കൂടി ആയിരുന്നു 'നെയ്‌മർ'.
ആദർശ് സുകുമാരന്‍, പോൾസൻ സ്‌കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആൽബി ആന്റണിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. 'നെയ്‌മറി'ന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തത് നൗഫൽ അബ്‌ദുള്ളയാണ്.
ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ഷാൻ റഹ്‍മാന്‍ ആണ് സംഗീതം പകർന്നത്. ദേശീയ പുരസ്‌കാര ജേതാവ് വിഷ്‌ണു ഗോവിന്ദാണ് സൗണ്ട് ഡിസൈനിങ് ഒരുക്കിയത് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. നിമേഷ് താനൂർ ആണ് കലാസംവിധാനം നിർവഹിച്ചത്.
അതേസമയം 'ജേണി ഓഫ് ലവ് 18+' (Journey of Love 18+) ആണ് നസ്‌ലന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളില്‍ എത്തിയ ചിത്രം. നസ്‌ലൻ ആദ്യമായി നായകനായ ചിത്രം കൂടിയാണ് ഇത്. മാത്യു തോമസും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അരുൺ ഡി ജോസ് (Arun D Jose) ആണ് 'ജേണി ഓഫ് ലവ് 18+' ചിത്രത്തിന്‍റെ സംവിധായകൻ. ഹിറ്റ് ചിത്രം 'ജോ ആൻഡ് ജോ'യ്‌ക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഇത്.
യുവതലമുറയുടെ ജീവിത പശ്ചാത്തലത്തിലൂടെ കടന്ന് പോയ '18+' ഫലൂദ എന്‍റർടെയിൻമെന്‍റ്, റീൽസ് മാജിക് എന്നീ ബാനറുകളിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്നാണ് നിർമിച്ചത്. ഐക്കൺ സിനിമാസ് ആയിരുന്നു ചിത്രം വിതരണത്തിന് എത്തിയത്.
READ MORE: Kanal Kinaave Video | 'കനൽ കിനാവേ...'; പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി '18+'ലെ പുതിയ ഗാനം