വാഷിങ്ഡണ്‍ : പുതിയ ഡബിള്‍ ലൈക്ക് ബട്ടണ്‍ ഒപ്ഷനുമായി നെറ്റ്ഫ്ലിക്‌സ്. നിലവിലെ ലൈക്ക് ബട്ടണ്‍ ഒപ്ഷന് പുറമേയാണ് പുതിയ ഫീച്ചർ നെറ്റ്ഫ്ലിക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ സിനിമകളും, സീരിസുകളും എത്രമാത്രം ഇഷ്‌ടപ്പെടുന്നുവെന്ന് രേഖപ്പെടുത്താനാണ് പുതിയ സംവിധാനം.
ഇതോടെ ഇനിമുതൽ റേറ്റിങ് രേഖപ്പെടുത്താൻ ഡിസ്‌ലൈക്ക് ബട്ടണ്‍ ഉള്‍പ്പടെ മുന്ന് സൗകര്യങ്ങള്‍ നെറ്റ്ഫ്ലിക്സിൽ ഉണ്ടാകും. ആളുകളുടെ ആസ്വാദനം വ്യത്യസ്‌ത രീതിയിലാണ് എന്നതാണ് പുതിയ ഒപ്ഷൻ അവതരിപ്പിക്കാൻ നെറ്റ്ഫ്ലിക്സിനെ പ്രേരിപ്പിച്ചത്. സിനിമകളും, സീരീസുകളും എത്രമാതം ഇഷ്ടമായി എന്നത് പുതിയ ഫീച്ചറിലൂടെ പ്രകടിപ്പിക്കാം.
ആവറേജ് മികവ് പുലർത്തുന്നവയ്ക്കും, വളരെ മികച്ചതെന്ന് തോന്നുന്നവയ്ക്കുമെല്ലാം ലൈക്ക് ബട്ടണ്‍ ഒപ്ഷനാണ് നേരത്തെ പ്രക്ഷേകർ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ സിനിമ എത്രമാതം പ്രക്ഷകന് ഇഷ്‌ടമായി എന്നത് തിരിച്ചറിയുക അസാധ്യമായിരുന്നു. ഡബിള്‍ ലൈക്ക് ബട്ടണ്‍ വന്നതോടെ ഈ പ്രതിസന്ധിക്ക് കൂടിയാണ് പരിഹാരമായിരിക്കുന്നത്.
ALSO READ ടെലിഗ്രാമിനെ വെല്ലുന്ന സൗകര്യങ്ങളുമായി വാട്സ്ആപ്പ്: പുതിയ ഫീച്ചര്‍ ഉടൻ
അവറേജ് നിലവാരമുള്ള ചലച്ചിത്രങ്ങള്‍ക്ക് ലൈക്ക് ഒപ്ഷനും വളരെയധികം ആസ്വദിച്ച ചിത്രങ്ങള്‍ക്ക് ഇനി മുതൽ ഡബിള്‍ ബട്ടണ്‍ ഒപ്ഷനും ഉപയോഗിക്കാവുന്നതാണ്. ഇത് ചിത്രത്തെ പ്രേക്ഷകർ എങ്ങനെ വിലയിരുത്തുന്നു എന്നത് കൃത്യമായി മനസിലാക്കാനും സഹായകരമാകും.
ഫീഡ്ബാക്കുകള്‍ കൃത്യമായി മനസിലാക്കാനും, സേവനങ്ങള്‍ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഇൻവേഷൻ ഫോർ പേഴ്സണലൈസേഷൻ ഡയറക്ടർ ക്രിസ്റ്റിൻ ഡഗ്-കാർഡെറ്റ് അറിയിച്ചു. പുതിയ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ ശുപാർശ ചെയ്യുന്ന ഒരു അൽഗോരിതമായും ഡബിള്‍ ലൈക്ക് ബട്ടണ്‍ പ്രവർത്തിക്കുമെന്നും ക്രിസ്റ്റിൻ ഡഗ്-കാർഡെറ്റ് അറിയിച്ചു
ALSO READ ഫയര്‍ഫോക്‌സ് 99 ന്‍റെ ബഗ്ഗുകള്‍ പരിഹരിച്ചു ; പുതിയ വേര്‍ഷന്‍ പുറത്ത്