ETV Bharat / entertainment

Marivillin Gopurangal Movie's Music Rights : ഇന്ദ്രജിത്തിന്‍റെ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി മ്യൂസിക് 247 - ഇന്ദ്രജിത്ത് സുകുമാരന്‍റെ മാരിവില്ലിൻ ഗോപുരങ്ങൾ

Indrajith Sukumaran starrer Marivillin Gopurangal : സർജാനോ ഖാലിദും പ്രധാന വേഷത്തിലുള്ള ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ

Marivillin Gopurangal Movies Music Rights  Marivillin Gopurangal Movie  Marivillin Gopurangal  Muzic 247  ഇന്ദ്രജിത്തിന്‍റെ മാരിവില്ലിൻ ഗോപുരങ്ങൾ  മാരിവില്ലിൻ ഗോപുരങ്ങൾ മ്യൂസിക് റൈറ്റ്‌സ്  മ്യൂസിക് 247  ഇന്ദ്രജിത്ത് സുകുമാരൻ  ഇന്ദ്രജിത്ത് സുകുമാരന്‍റെ മാരിവില്ലിൻ ഗോപുരങ്ങൾ  Indrajith Sukumaran
Marivillin Gopurangal Movie's Music Rights
author img

By ETV Bharat Kerala Team

Published : Oct 17, 2023, 7:29 PM IST

ലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ' (Indrajith Sukumaran starrer Marivillin Gopurangal). അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് 'മ്യൂസിക് 247' (Marivillin Gopurangal Movie's Music Rights bagged by Muzic 247). മലയാള സിനിമയ്‌ക്ക് മറക്കാനാവാത്ത ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ' സിനിമയുടെ സംഗീത സംവിധായകൻ.

കോക്കേഴ്‌സ് മീഡിയ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. കോക്കേഴ്‌സ് നിർമിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 1998ൽ പുറത്തിറങ്ങിയ 'സമ്മർ ഇൻ ബത്ലഹേം'. ഈ ചിത്രത്തിലെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിൻ ഗോപുരങ്ങൾ...' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ദ്രജിത്തിന് പുറമെ ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരാണ് 'മാരിവില്ലിൻ ഗോപുരങ്ങളി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ലൂക്ക', 'മിണ്ടിയും പറഞ്ഞും' എന്നി ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. പ്രമോദ് മോഹൻ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഈ ചിത്രത്തിന്‍റെ സഹ സംവിധായകൻ കൂടിയാണ് പ്രമോദ് മോഹൻ.

വസിഷ്‌ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്‌ണു ഗോവിന്ദ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹകനാകുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം നിർവഹിക്കുന്നത് ഷൈജൽ പിവിയും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനരചന.

ക്രിയേറ്റീവ് പ്രൊഡ്യൂസർ - കെആർ പ്രവീൺ, പ്രൊജക്‌ട് ഡിസൈനർ - നോബിൾ ജേക്കബ്, കലാസംവിധാനം - അനീസ് നാടോടി, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്‌ടർ - ശരൺ എസ്എസ്, സ്റ്റിൽസ് - സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് - റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ്, പിആർഒ - പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ബാലു വർഗീസിന്‍റെ '1. പ്രിൻസസ്സ് സ്‌ട്രീറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്: ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന '1. പ്രിൻസസ്സ് സ്‌ട്രീറ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (1. Princess Street First Look Poster). മാക്‌ട്രോ മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ലജു മാത്യു ജോയ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ബാലു വർഗീസും ആൻ ശീതളും അണിനിരക്കുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്.

READ MORE: 1. Princess Street First Look Poster : ബാലു വർഗീസിന്‍റെ '1. പ്രിൻസസ്സ് സ്‌ട്രീറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.