ETV Bharat / entertainment

Mammootty Instagram Post : 'സിനിമയാണോ ഫോട്ടോഷൂട്ടോ, മനസിലാവുന്നില്ലല്ലോ' ; മമ്മൂട്ടിയുടെ പിറന്നാൾ സ്‌പെഷ്യൽ ഫോട്ടോയ്‌ക്ക് കീഴെ ആരാധകർ - Shani Shaki Mammootty

Mammootty special photo post പിറന്നാൾ ദിനത്തിന്‍റെ തലേ ദിവസം സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രം പങ്കുവച്ച് നടൻ മമ്മൂട്ടി. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനെയും സെലിബ്രിറ്റി ഫോട്ട്ഗ്രാഫർ ഷാനി ഷാകിയെയും കെൻസ ടിഎംടി ടീൽബാർസ് എന്ന ബ്രാൻഡിനെയും ചിത്രത്തിൽ ടാഗ് ചെയ്‌ത് താരം. കൗതുകം അടക്കാൻ കഴിയാതെ ആരാധകർ.

Mammootty Instagram Post special photo  Mammootty Instagram Post  Mammootty  Mammootty birthday  Mammootty special photo post  Mammootty special  Mammootty birthday special  Mammootty Instagram  Mammootty Instagram pics  മമ്മൂട്ടി  നടൻ മമ്മൂട്ടി  മമ്മൂട്ടി സിനിമ  മമ്മൂട്ടി സിനിമ  മമ്മൂട്ടി പിറന്നാൾ  മമ്മൂട്ടിയുടെ പിറന്നാൾ ചിത്രം  മമ്മൂട്ടി ഏറ്റവും പുതിയ ചിത്രം  മമ്മൂട്ടി ഇൻസ്റ്റഗ്രാം  മമ്മൂട്ടി ഇൻസ്റ്റഗ്രാം ചിത്രം  Mammootty Instagram photos  Mammootty photos  മമ്മൂട്ടി ചിത്രങ്ങൾ  മമ്മൂട്ടി ഫോട്ടോ  Saber weapon  Ramesh Pisharody  Maala Parvathi  Hareesh Kanaran  Dharmajan Bolgatty  Gowri Nandha  Bramayugam  Bramayugam Mammootty  Kannur Squad  Kannur Squad Mammootty  കണ്ണൂർ സ്‌ക്വാഡ്  ഭ്രമയുഗം  ഭ്രമയുഗം മമ്മൂട്ടി  കണ്ണൂർ സ്‌ക്വാഡ് മമ്മൂട്ടി  മമ്മൂട്ടി മാർട്ടിൻ പ്രക്കാട്ട്  മാർട്ടിൻ പ്രക്കാട്ട് മമ്മൂട്ടി  മാർട്ടിൻ പ്രക്കാട്ട് മമ്മൂട്ടി ചിത്രം  martin prakkat Mammootty  Shani Shaki  Shani Shaki Mammootty  ഷാനി ഷാകി മമ്മൂട്ടി
Mammootty Instagram Post
author img

By ETV Bharat Kerala Team

Published : Sep 7, 2023, 2:28 PM IST

'പിറന്നാളിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇങ്ങെത്തി' എന്നായിരുന്നു മമ്മൂട്ടി ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തെ ആരാധകർ വിശേഷിപ്പിച്ചത് (Mammootty Instagram Post). ഇന്ന് സെപ്റ്റംബർ 7.. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ (Mammootty Birthday) ആഘോഷിക്കാൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ദിവസം. ഇത്തവണ പിറന്നാൾ ദിനത്തിന്‍റെ തലേന്ന് തന്നെ മമ്മൂട്ടി പിറന്നാൾ ആഘോഷങ്ങൾക്കി താരം തിരി കൊളുത്തിയിരുന്നു.

കാണുന്നവർക്കെല്ലാം കൗതുകമുണർത്തുന്ന ചിത്രവുമായാണ് ഇക്കുറി മമ്മൂട്ടി (Mammootty) സമൂഹ മാധ്യമത്തിലെത്തിയത്. പിറന്നാൾ ദിവസം അല്ലെങ്കിലും മമ്മൂട്ടി എന്തെങ്കിലും സ്‌പെഷ്യലുമായി എത്താറുള്ളത് പതിവാണെങ്കിലും ഇത്തവണ ആരാധകർ ഒന്ന് അമ്പരന്നു (Mammootty special photo post). പങ്കുവച്ച ചിത്രം കണ്ട് കൗതുകമടക്കാനാകാതെ ആരാധകർ കമന്‍റ് ബോക്‌സ് കീഴടക്കി.

ഫെൻസിങ് മത്സരത്തിന്‍റെ ജേഴ്‌സിയും സേബർ വെപ്പണും (Saber weapon) അടുത്ത് തന്നെ വച്ചിരിക്കന്ന ഫെൻസിങ് മാസ്‌കും അടങ്ങിയ ചിത്രമാണ് ഇത്തവണ താരം ആരാധകർക്കായി നൽകിയത്. 'തൂഷെ' എന്ന വാക്ക് അടിക്കുറിപ്പ് നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്ന തരത്തിലുള്ള വാക്കാണ് 'തൂഷെ' എന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനെയും (Martin prakkat) സെലിബ്രിറ്റി ഫോട്ട്ഗ്രാഫർ ഷാനി ഷാകിയെയും (Shani Shaki) കെൻസ ടിഎംടി ടീൽബാർസ് എന്ന ബ്രാൻഡിനെയും മമ്മൂട്ടി ചിത്രത്തിൽ ടാഗ് ചെയ്‌തിട്ടുണ്ട്‌. സിനിമ സ്റ്റില്ലാണോ അതോ പരസ്യമാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്തായാലും സംഭവം വമ്പൻ സർപ്രൈസാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

സംഭവം എന്താണെന്നതിൽ വ്യക്തതയില്ലാത്തതിനാൽ തങ്ങളുടെ ഭാവനങ്ങൾ കമന്‍റ് ബോക്‌സിൽ പങ്കുവക്കുകയാണ് ആരാധകർ. ഇതിപ്പൊ സിനിമയാണോ ഫോട്ടോഷൂട്ട് ആണോ, ഒന്നും മനസിലാവുന്നില്ലല്ലോ, ഇതിലും വലുതെന്തോ വരാനുണ്ട്, ആ വരവിന് വേണ്ടി കാത്തിരിക്കാണ്, പൂരം കൊടിയേറി മക്കളെ.. ഇത് വെറും തുടക്കം, ഇനി എന്തൊക്കെ കാണാൻ, വരവേൽപ്പോടെ കാത്തിരിപ്പോടെ ലക്ഷക്കണക്കിനാരാധകർ, അടുത്ത 200 കോടി ലോഡിങ് എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

രമേഷ് പിഷാരഡി (Ramesh Pisharody), മാലാ പാർവതി (Maala Parvathi), ഹരീഷ് കണാരൻ (Hareesh Kanaran), ധർമജൻ ബോൽഗാട്ടി (Dharmajan Bolgatty), ഗൗരി നന്ദ (Gowri Nandha) എന്നിങ്ങനെ പ്രമുഖരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി കമന്‍റ് ബോക്‌സിൽ എത്തി. പങ്കുവച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴേക്കും നാല് ലക്ഷത്തിലധികം ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്.

നാല് സിനിമകളാണ് മമ്മൂട്ടിയുടേതായി തീയേറ്ററിലേക്ക് എത്താനിരിക്കുന്ന ചിത്രം. ജ്യോതിക നായികയായി എത്തുന്ന കാതൽ എന്ന ചിത്രമാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. താരത്തിന്‍റെ പിറന്നാൾ മധുരത്തോടൊപ്പം റിലീസിന് തയ്യാറെടുക്കുന്ന രണ്ട് ചിത്രങ്ങളുടെ അപ്‌ഡേറ്റുകളും ഇന്ന് മലയാളിക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ് (Kannur Squad), അടുത്തിടെ പ്രഖ്യാപിച്ച ഹൊറർ ചിത്രം ഭ്രമയുഗം (Bramayugam) എന്നീ ചിത്രങ്ങളുടെ അപ്‌ഡേറ്റുകളാണ് ഇന്നെത്തുന്നത്.

കണ്ണൂർ സ്‌ക്വാഡിന്‍റെ ട്രെയിലറും ഭ്രമയുഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് പുറത്തിറങ്ങുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് കണ്ണൂർ സ്‌ക്വാഡിന്‍റെ ട്രെയിലർ റിലീസ് ചെയ്യുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ഭ്രമയുഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങും. ഇതോടെ ആവേശക്കൊടുമുടിയിലാണ് ആരാധകവൃന്ദം.

Also read : Mammootty Birthday: 'ഇങ്ങക്ക് സിൻമ നടന്‍റെ കട്ട്‌ ണ്ട്', ആദ്യ ആരാധകന്‍റെ പ്രശംസ; അഭ്രപാളിയിലെ മാന്ത്രികന്‍റെ ആത്മകഥാംശം, എഴുത്തുകാരനായ മമ്മൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.