'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്’: 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി മമ്മൂട്ടിയെ കോന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ക്രിസ്റ്റഫർ’. മോഹൻലാൽ നായകനായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത സിനിമയാണ് ‘ക്രിസ്റ്റഫർ’. ഉദയകൃഷ്‌ണ തിരകഥ ഒരുക്കിയ ചിത്രത്തിൽ സ്‌നേഹയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.
വിനയ് റായ് വില്ലനായെത്തുന്ന സിനിമയിൽ തമിഴ് സിനിമ നടൻ ശരത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ് സിനിമ നടൻ വിനയ് റായ് ആദ്യമായി അഭിനയിച്ച മലയാള സിനിമ എന്ന സവിശേഷതയും ക്രിസ്റ്റഫറിനുണ്ട്. ദിലീഷ് പോത്തൻ, ഐശ്വര്യ ലക്ഷ്‍മി,അമല പോള്‍, സിദ്ദിഖ്, വിനീത കോശി, ജിനു എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിച്ച ക്രിസ്റ്റഫറിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്.
-
when the system fails, you gotta step up to take charge!#ChristopherOnPrime, Mar 9 available in Malayalam, Tamil, Telugu and Hindi pic.twitter.com/sAzDnd1T0g
— prime video IN (@PrimeVideoIN) March 6, 2023 " class="align-text-top noRightClick twitterSection" data="
">when the system fails, you gotta step up to take charge!#ChristopherOnPrime, Mar 9 available in Malayalam, Tamil, Telugu and Hindi pic.twitter.com/sAzDnd1T0g
— prime video IN (@PrimeVideoIN) March 6, 2023when the system fails, you gotta step up to take charge!#ChristopherOnPrime, Mar 9 available in Malayalam, Tamil, Telugu and Hindi pic.twitter.com/sAzDnd1T0g
— prime video IN (@PrimeVideoIN) March 6, 2023
‘കഴിവുള്ള അഭിനേതാക്കളുമായി സ്‌ക്രീൻ പങ്കിടാൻ സാധിച്ചതും, ക്രിസ്റ്റഫറിൽ പ്രവർത്തിച്ചതും വളരേ നല്ല ഒരു അനുഭവമായിരുന്നു. കഥയോടുള്ള ഉണ്ണികൃഷ്‌ണൻ ബിയുടെ കാഴ്‌ചപ്പാടും ബോധ്യവും ഓരോ ഫ്രെയിമിലും പ്രകടമാണ്. കഥയ്ക്ക് ആഗോളതലത്തിലുള്ള സമകാലിക പ്രസക്തിയും ഉണ്ടെന്ന് ഞാൻ കരുതുന്നു. പ്രൈം വിഡിയോയിലൂടെ ക്രിസ്റ്റഫർ ആഗോളതലത്തിലേക്ക് എത്തുകയും ലോകമെമ്പാടുമുള്ള സിനിമ ആരാധർ സിനിമ ആസ്വദിക്കുന്നതിലും ഞാൻ സന്തുഷ്‌ടനാണ്.’ മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫറിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വിഡിയോയാണ്.
മാളവിക മോഹനും-മാത്യൂ തോമസും ഒരുമിച്ച ക്രിസ്റ്റി: മാളവിക മോഹനും, ബാലതാരമായി സിനിമയിൽ എത്തിയ മാത്യൂ തോമസും തകർത്തഭിനയിച്ച സിനിമയാണ് ‘ക്രിസ്റ്റി’. ജി.ആർ ഇന്ദുഗോപനും ബെന്യാമിനും ചേർന്നാണ് ‘ക്രിസ്റ്റി’യുടെ തിരക്കഥ നിർവഹിച്ചത്. റോക്കി മൗണ്ടെയ്ൻ സിനിമാസിൻ്റെ ബാനറിൽ കണ്ണൻ സതീശനും, സാജെയ് സെബാസ്റ്റിനും ചേർന്ന് നിർമിച്ച സിനിമ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്‌തത്.
ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. സിനിമ സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് മാളവിക മോഹൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="
">
also read:ഫഹദ് വീണ്ടും 'കോളജില്‍', ജിത്തു മാധവന്‍റെ ഓണച്ചിത്രം അണിയറയില്‍
'തൻ്റെ ജീവിതത്തിൽ അൽപ്പമെങ്കിലും ആശ്വാസം നൽകിയ ഒരേയൊരു സുഹൃത്തിന് ക്രിസ്റ്റിയോട് പ്രണയം തോന്നുന്നു, തുടർന്ന് അവളുടെ ജീവിതത്തിൽ ഒരുപാട് വഴിത്തിരിവുകളുണ്ടാകുകയാണ്. തുടർന്നുണ്ടാകുന്ന ജീവിത പരീക്ഷണങ്ങളെ അതിജീവിക്കാൻ ഒരു സാധ്യതയുമില്ലാത്ത അവരുടെ ബന്ധത്തിന് കഴിയുമോ? മാർച്ച് 10 മുതൽ സോണി ലിവിൽ ‘ക്രിസ്റ്റി’ സ്ട്രീം ചെയ്യുന്നു.’ എന്ന അടിക്കുറപ്പും മാളവിക മോഹൻ നൽകി. ഫെബ്രുവരി 17ന് തീയറ്ററുകളിൽ എത്തിയ സിനിമ കൗമാരക്കാരനായ റോയ്ക്ക് തന്നെക്കാൾ പ്രായം കൂടിയ ക്രിസ്റ്റി എന്ന പെൺകുട്ടിയോട് തോന്നുന്ന പ്രണയത്തിൻ്റെ കഥ പറയുന്നതാണ്.
also read: വിജയ് സേതുപതി - സൂരി ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം 'വിടുതലൈ പാർട്ട് 1' റിലീസിനൊരുങ്ങുന്നു