ഫണ്‍ ഇന്‍വെസ്റ്റിഗേഷനുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ അവർ വരുന്നു. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'കുറുക്കന്‍' എന്ന ചിത്രം നാളെ (ജൂലൈ 27 വ്യാഴാഴ്‌ച) തിയേറ്ററുകളില്‍ എത്തുകയാണ്. തിയേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ കച്ചക്കെട്ടി തന്നെയാണ് ശ്രീനിയും സംഘവും എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്നലെ വൈകിട്ട് 6 മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ഇതാദ്യമായാണ് വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമ വ്യാഴാഴ്‌ച റിലീസ് ചെയ്യുന്നത്. നവാഗതനായ ജയലാൽ ദിവാകരനാണ് 'കുറക്കന്‍റെ' സംവിധായകൻ.
ഒരു മുഴുനീള ഫൺ ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കും 'കുറുക്കൻ' എന്ന് അണിയറക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്‌ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിക്കുന്നത്. വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
നേരത്തേ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ രസകരമായാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ അണിയിച്ചൊരുക്കിയത്. കോടതിയില്‍ വച്ച് ശ്രീനിവാസന്‍റെ കഥാപാത്രം സാക്ഷി പറയുന്ന രംഗത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്.
സ്ഥിരം കള്ളസാക്ഷി പറയുന്ന 'കൃഷ്‌ണന്‍' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. അതേസമയം, കൃഷ്‌ണന്‍ കള്ള സാക്ഷി പറയുന്ന അതേ കേസിന്‍റെ ചുരുളഴിക്കാൻ വിനീത് ശ്രീനിവാസന്‍റെ പൊലീസ് കഥാപാത്രവും എത്തുന്നു. ഒരിടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയ ജീവിതത്തിലേയ്‌ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'കുറുക്കന്‍'. അച്ഛനും മകനും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
ഈയടുത്താണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായത്. 'ഈശ്വരൻ ലഞ്ചിന് പോയൊരു നേരത്ത്...' ( Eeshwaran Lunchinu) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
READ MORE: Kurukkan| 'ഈശ്വരൻ ലഞ്ചിന് പോയൊരു നേരത്ത്...'; ശ്രദ്ധനേടി 'കുറുക്കൻ' ലിറിക്കൽ വീഡിയോ
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, അസോസിയേറ്റ് ഡയറക്‌ടര്‍ - അനീഷ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, പരസ്യകല - കോളിൻസ് ലിയോഫിൽ, വിതരണം - വർണ്ണച്ചിത്ര ബിഗ് സ്‌ക്രീൻ, പിആർഒ - എഎസ് ദിനേശ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.