ETV Bharat / entertainment

Kunjamminis Hospital| 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ഓഗസ്റ്റ് 11 മുതൽ തുറക്കുന്നു! - Prakash Raj

ഫാന്‍റസി ജോണറിലുള്ള 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലി'ൽ കോമഡിക്കും ഏറെ പ്രധാന്യമുണ്ട്.

കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ  Kunjamminis Hospital  Kunjamminis Hospital movie  Kunjamminis Hospital release  Kunjamminis Hospital will hit theaters August 11  ഇന്ദ്രജിത്ത് സുകുമാരന്‍  പ്രകാശ് രാജ്  ബാബുരാജ്  നൈല ഉഷ  സരയു മോഹൻ  Indrajith Sukumaran  Prakash Raj
Kunjamminis Hospital
author img

By

Published : Jul 29, 2023, 4:50 PM IST

ന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍'. ചിത്രം ഓഗസ്റ്റ് 11ന് പ്രദർശനത്തിന് എത്തുകയാണ്. ഫാന്‍റസി കോമഡി ചിത്രമായാണ് 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍' അണിയിച്ചൊരുക്കിയിരിക്കുന്നത്.

'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൗ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലി'ല്‍ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മന്‍സൂര്‍ മുത്തുട്ടി ആണ് എഡിറ്റര്‍. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ബി കെ ഹരിനാരായണന്‍, സന്തോഷ് വർമ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് രഞ്ജിന്‍ രാജ് ആണ്.

അടുത്തിടെയാണ് ചിത്രത്തിലെ ഏറെ കൗതുകം ഉണർത്തുന്ന ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മരിച്ചിട്ടും ഭൂമി വിട്ടുപോകാത്തവരുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയുമായാണ് ട്രെയിലർ എത്തിയത്. ഫാന്‍റസി ജോണറിലുള്ള ചിത്രത്തിൽ കോമഡിക്കും വളരെയധികം പ്രാധാന്യമുണ്ടെന്ന് ട്രെയിലറിൽ നിന്നും വ്യക്തമായിരുന്നു.

READ MORE: Kunjamminis Hospital | ചിരിപ്പിക്കാൻ ഒരു 'പ്രേത പടം' വരുന്നു; കൗതുകമുണർത്തി 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ട്രെയിലർ

ചിത്രത്തിലെ ഗാനങ്ങൾക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'ഓർമകളെ തേടി വരൂ…’ (Ormakalee Video Song) അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദിത്യ ആർകെ ആലപിച്ച ഈ ഗാനം പ്രേക്ഷക മനസിൽ ഇടംപിടിച്ച് കഴിഞ്ഞു.

ലൈന്‍ പ്രൊഡ്യൂസര്‍ - ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് - മനു മോഹന്‍, കോസ്റ്റ്യൂംസ് - നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേശ്, വിഎഫ്എക്‌സ് - കോക്കനട്ട് ബഞ്ച്, പ്രൊമിസ്, സ്റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പരസ്യകല - ആന്‍റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍ - എയ്‌തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: Kunjamminis Hospital| 'ഓർമകളെ തേടി വരൂ...’; ഹൃദയം കവർന്ന് 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' പുതിയ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.