മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോൻ (KT Kunjumon), ജെന്‍റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ (Gentleman Film International) നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ജെന്‍റിൽമാൻ -2 വിന് തുടക്കം (KT Kunjumon's Gentleman-2 Shooting Started). എ ഗോകുൽ കൃഷ്‌ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് - തെലുഗു സിനിമകളിലൂടെ ശ്രദ്ധേയനായ ചേതനാണ് നായകൻ. നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാരായി എത്തുന്നത് (Chethan, Nayanthara Chakravarthy and Priya Lal in lead roles).
സത്യ സ്റ്റുഡിയോയിൽ തമിഴ്‌നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എംപി സ്വാമിനാഥൻ ആണ് ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. സത്യ സ്റ്റുഡിയോസ് ചെയർമാൻ ഡോ. കുമാർ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ക്ലാപ്പ് ചെയ്‌തപ്പോൾ കവി പേരരശു വൈരമുത്തു ആദ്യ ഷോട്ടിന് ആക്ഷൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം സത്യ സ്റ്റുഡിയോയിൽ തുടങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നിർമാതാവ് കെടി കുഞ്ഞുമോൻ വ്യക്തമാക്കി.
അതേസമയം ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ നടക്കും. 25 ദിവസമാകും ഇവിടെ ഷൂട്ടിംഗ്. തുടർന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലുമായി മറ്റ് ഷെഡ്യൂളുകൾ നടക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.
പ്രാചിക, സുമൻ എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിത്താര, സുധാറാണി, ശ്രീ രഞ്ജിനി, സത്യപ്രിയ, സുമൻ, അച്യുത കുമാർ, പുകഴ്, മൈം ഗോപി, ബഡവാ ഗോപി, മുനിഷ് രാജ, രാധാ രവി, പ്രേം കുമാർ, ഇമ്മാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീറാം, ജോൺ റോഷൻ, ആർവി ഉദയകുമാർ, കെ ജോർജ് വിജയ് നെൽസൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത് (Gentleman-2 cast). എബി കുഞ്ഞുമോൻ ചിത്രത്തിന്‍റെ സഹനിർമാതാവാണ്.
ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണിയാണ് ജെന്‍റിൽമാൻ 2 വിന് ഈണം പകരുന്നത്. കവി പേരരശു വൈരമുത്തു ഗാനരചനയും നിർവഹിക്കുന്നു. കെടി കുഞ്ഞുമോന്‍റേതാണ് ചിത്രത്തിന്‍റെ കഥ. അജയൻ വിൻസെന്‍റ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ സതീഷ് സൂര്യയാണ്.
കല - തോട്ട തരണി, സൗണ്ട് എഞ്ചിനീയർ - തപസ് നായക്, സ്റ്റണ്ട് - ദിനേശ് കാശി, നൃത്തസംവിധാനം - ബൃന്ദ, കോസ്റ്റ്യൂം ഡിസൈനർ - പൂർണിമ, പ്രൊജക്‌ട് ഡിസൈനർ ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് - സികെ അജയ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ - ശരവണ കുമാർ, മുരുക പൂപതി, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ (Gentleman-2 crew).
നേരത്തെ നടന്ന സിനിമയുടെ ലോഞ്ചിങ് ഏറെ ചർച്ചയായിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത ലോഞ്ചിങ് ആയിരുന്നു 'ജെന്‍റിൽമാൻ-2' വിൻ്റേത്. എബി കുഞ്ഞുമോൻ, അജയ് കുമാർ എന്നിവർ ആയിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.