ബെംഗളൂരു: കെജിഎഫിനു ശേഷം കന്നഡ സിനിമാ ഇൻഡസ്‌ട്രിയിൽ നിന്ന് വരുന്ന മറ്റൊരു ബിഗ് ബഡ്‌ജറ്റ് ഗ്യാങ്‌സ്റ്റർ ചിത്രമാണ് കബ്‌സ. കിച്ച സുദീപ്, ഉപേന്ദ്ര, ശിവരാജ് കുമാർ, ശ്രീയ ശരൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയുന്നത് ആർ ചന്ദ്രുവാണ്. 1940 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്യാങ്‌സ്റ്ററുടെ കഥയാണ് കബ്‌സ പറയുന്നത്. 120 കോടി ബഡ്‌ജറ്റിൽ ഇറങ്ങുന്ന സിനിമ നിമിച്ചിരിക്കുന്നത് ഇൻവെനിയോ ഒറിജിനും, ശ്രീ സിദ്ധേശ്വര എൻ്റർപ്രൈസസും ചേർന്നാണ്.
സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ അദ്ദേത്തിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലൂടെയാണ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ ട്രെയിലർ പുറത്തുവിട്ടത്. 'നിങ്ങൾക്ക് മുന്നിൽ കബ്‌സയുടെ ട്രെയിലർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്'. 'എൻ്റെ അടുത്ത സുഹൃത്ത് ആനന്ദ് പണ്ഡിറ്റ് നിർമിക്കുന്ന ആർ ചന്ദ്രു സംവിധാനം ചെയ്യുന്നചിത്രം' അദ്ദേഹത്തിനും ഉപേന്ദ്ര, ശിവരാജ് കുമാർ, കിച്ച സുദീപ്, ശ്രീയ ശരൺ എന്നിവർക്കും ഞാൻ ആശംസകൾ നേരുന്നു.' ട്രെയിലർ പുറത്തുവിട്ടുകൊണ്ട് അമിതാഭ് ബച്ചൻ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഉപേന്ദ്രയും കിച്ച സുദീപും നേർക്കുനേർ: 1940 കാലഘട്ടത്തിൽ നടക്കുന്ന കഥയായതിനാൽ അതിനനുസരിച്ചുള്ള വേഷവിധാനങ്ങളും, സെറ്റുകളുമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. എ.ജെ ഷെട്ടിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആവേശകരമായ രംഘങ്ങൾക്കൊണ്ട് നിറഞ്ഞതാണ് കബ്‌സയുടെ ട്രെയിലർ. ഉപേന്ദ്രയും കിച്ച സുധീപും നേർക്കുനേരെ വരുന്ന സിനിമ ആരാധകരിൽ പ്രതീക്ഷയുടെ അതിരുകൾ മുറിച്ചു കടക്കുകയാണ്. ഇരുവരും ഒരുമിച്ചു മുഖാമുഖം വരുന്ന നിമിഷം സിനിമയിർൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഭിനേതാക്കളുടെ അതിശയകരമായ പ്രകടനവും പശ്ചാത്തല സംഗീതവും കൊണ്ട് ട്രെയിലർ ഏറെ ശ്രദ്ദനേടുന്നുണ്ട്. ഉപേന്ദ്ര ഒരു എയർ ഫോഴ്‌സ് ഒഫീസറായും ഗ്യാങ്സ്റ്ററായും അവതരിക്കുമ്പോൾ, കിച്ച സുദീപ് പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു. ട്രെയിലറിൽ ശ്രിയ ശരണും അവരുടെ പ്രകടനത്തിലൂടെ ശ്രദ്ദ പിടിച്ചു പറ്റുന്നു.
- " class="align-text-top noRightClick twitterSection" data="">
'നല്ല കഥകളുടെ ഭാഗമാകുന്നത് വളരെ അപൂർവമാണ്, കബ്‌സ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും സിനിമയുടെ അവസാനം വരെ നിങ്ങളെ ആകർഷിക്കുന്നതുമായ ഒരു കഥയാണ്' പ്രേക്ഷകർ ശരിക്കും ഞങ്ങളുടെ സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്'. സിനിമയുടെ ഭാഗമാകുന്നതിനെക്കുറിച്ചുള്ള തൻ്റെ വികാരങ്ങൾ പങ്കുവെച്ച് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന കിച്ച സുദീപ് പറഞ്ഞു.
also read: സൺബേൺ പാർട്ടിയിൽ 'ഊ അൻഡവാ'ക്ക് ഡിജെ മാർട്ടിൻ ഗാരിക്‌സിനൊപ്പം ചുവടുവച്ച് അല്ലു അർജുൻ
മാർച്ച് നാലിന് പുറത്തിറങ്ങിയ കബ്‌സയിലെ 'ചും ചും ചലി ചലി' എന്ന ഗാനം യൂട്യൂബിൽ 4.8 ദശലക്ഷത്തിലധികം ആളുകളെ കാഴ്‌ചക്കാരാക്കി ശ്രദ്ധ നേടിയിരുന്നു. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ ഇ ഫോർ എന്റർടയ്‌ൻമെൻ്റ് വഴി എൽ.ജി.എഫ് ഫിലിംസാണ് വിതരണം ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 200ൽ കൂടുതൽ തീയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ് സിനിമ. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കിച്ച സുധീപുകൂടെ വേഷമിടുന്ന സിനിമയായതിനാൽ സിനിമയുടെ റിലീസിനായി മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്.