മുംബൈ: 'ബിഗ്ബോസ് സീസണ്‍ 16'ന്‍റെ പ്രത്യേക എപ്പിസോഡ് അലങ്കരിക്കാന്‍ കരണ്‍ ജോഹറെത്തുന്നു. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 21) നടക്കുന്ന പ്രത്യേക എപ്പിസോഡിലാണ് സല്‍മാന്‍ ഖാന് പകരം അവതാരകനായി കരണ്‍ ജോഹര്‍ എത്തുന്നത്. ഒപ്പം ശനിയാഴ്‌ച നടക്കുന്ന വീക്കന്‍റ് കാ വാര്‍ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ എങ്ങനെ ടാസ്‌കിനെ സമീപിക്കണമെന്നും ഗെയിം എങ്ങനെ പ്ലാന്‍ ചെയ്യണമെന്നതിനെ കുറിച്ചുമുള്ള നിര്‍ദേശം സല്‍മാന്‍ ഖാന്‍ നല്‍കും.
സല്‍മാനും ഖാനും കരണ്‍ ജോഹറുമെത്തുന്ന എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എത്തരത്തില്‍ മത്സരാര്‍ഥികളെ നേരിടുമെന്നും പരിഹസിക്കുമെന്നുമുള്ള കാഴ്‌ചകള്‍ കണ്ടു തന്നെയറിയണം. ഈ ആഴ്‌ചയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് സുംബുള്‍ തൗഖീര്‍ ഖാന്‍, മന്യ സിങ്, ഷാലില്‍ ബന്നോറ്റ് എന്നിങ്ങനെ മൂന്നു പേരാണ്.
റ്റീന ദട്ടയും ഷാലിനുമാണ് സുംബൂളിനെ മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന മത്സരാര്‍ഥിയായി തെരഞ്ഞെടുത്തത്. എന്നാല്‍, മുന്‍ എപ്പിസോഡില്‍ റ്റീനയെ കുറ്റപ്പെടുത്തികൊണ്ട് സംസാരിക്കുന്ന ഷാലിനെയും സുംബൂളിനെയും കാണാം. എന്തായാലും ഈ വീക്കന്‍റ് എപ്പിസോഡിനെ വരവേല്‍ക്കാൻ പ്രേക്ഷര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.