ETV Bharat / entertainment

ആദ്യം ഗുണ്ട, ഇപ്പോൾ കൊമേഡിയൻ: ചിരിപ്പിക്കാന്‍ 'ടീം', 'കള്ളന്മാരുടെ വീട്' ഉടൻ

Bineesh Bastin in Kallanmarude Veedu movie: ബിനീഷ് ബാസ്റ്റിൻ ഹാസ്യതാരമാകുന്ന 'കള്ളന്മാരുടെ വീട്' ഉടൻ തിയേറ്ററുകളിലെത്തും. ഹുസൈൻ അരോണി സംവിധാനം ചെയ്യുന്ന സിനിമയിൽ താരം വികാരിയുടെ വേഷത്തിലാണ് എത്തുന്നത്.

ബിനീഷ് ബാസ്റ്റിൻ  Kallanmarude Veedu  കള്ളന്മാരുടെ വീട്  Bineesh Bastin
Bineesh Bastin as a comedian in Kallanmarude Veedu movie
author img

By ETV Bharat Kerala Team

Published : Jan 5, 2024, 7:51 PM IST

വിശേഷങ്ങള്‍ പങ്കുവച്ച് ബിനീഷ് ബാസ്റ്റിന്‍

ലയാള ടെലിവിഷനിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിത്വമാണ് ബിനീഷ് ബാസ്റ്റിൻ. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കള്ളന്മാരുടെ വീടി'ൽ മികച്ച ഒരു വേഷവുമായി കടന്നുവരികയാണ് പ്രിയ താരം. ചിത്രത്തിൽ ഒരു വികാരിയുടെ വേഷമാണ് ബിനീഷിന്.

ഹുസൈൻ അരോണി സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. നർമ്മം നിറഞ്ഞ മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം ഉണ്ട്. സാധാരണ വില്ലൻ-ഗുണ്ടാ വേഷങ്ങളിൽ മാത്രം തന്നെ കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവമാകും കള്ളന്മാരുടെ വീടിലെ താരത്തിന്‍റെ വേഷം. ടെലിവിഷൻ ഷോയിലൂടെയാണ് ബിനീഷ് ബാസ്റ്റിൻ ജനപ്രിയനാകുന്നത്.

ആദ്യ കാലങ്ങളിൽ സ്വദേശമായ മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും വച്ച് ആൾക്കാർ തന്നെ കാണുമ്പോൾ ദേ ഗുണ്ട നിൽക്കുന്നു എന്ന രീതിയിൽ പറഞ്ഞിരുന്നതായി താരം പങ്കുവച്ചു. സിനിമയിലും അത്തരം വേഷങ്ങളാണ് ചെയ്‌തു കൊണ്ടിരുന്നത്. ടെലിവിഷന്‍ ഷോയിലെ പ്രകടനത്തിലൂടെയാണ് കുട്ടികൾക്കും അമ്മമാർക്കും സാധാരണ പ്രേക്ഷകർക്കും വരെ പ്രിയങ്കരനായ താരമായി ബിനീഷ് ബാസ്റ്റിൻ മാറിയത്.

തന്നിലൊരു കോമഡി നടൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയതായി ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയതിന് ശേഷം ധാരാളം സിനിമകൾ നടനെ തേടി എത്തിയിട്ടുണ്ട്. ജീവിതത്തിൽ തൊഴിലാളി ആയിരുന്ന ബിനീഷ് ഇപ്പോൾ ഉദ്ഘാടന തൊഴിലാളി. അണ മുറിയാതെ ഉദ്ഘാടന ചടങ്ങുകൾ ലഭിച്ച് തുടങ്ങിയപ്പോൾ സിനിമകൾ ശ്രദ്ധിക്കാൻ ആകാതെ പോയി. താരത്തെ വളർത്തിയതിൽ മുഖ്യപങ്കും സോഷ്യൽ മീഡിയയ്ക്ക് ഉണ്ട്. സോഷ്യൽ മീഡിയയാണ് തന്‍റെ അന്നം എന്ന് വേണമെങ്കിൽ പറയാമെന്നാണ് ബിനീഷ് പറയുന്നത്.

കള്ളന്മാരുടെ വീടിലെ തന്‍റെ പ്രകടനം കണ്ടിട്ട് ഇഷ്‌ടപ്പെടുകയോ വിമർശിക്കുകയോ ചെയ്യാമെന്ന് താരം പ്രേക്ഷകരോടായി പറഞ്ഞു. അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കാമെന്നും ബിനീഷ് ബാസ്റ്റിൻ കൂട്ടിച്ചേർത്തു. ബിജുക്കുട്ടൻ നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും ഹുസൈൻ അരോണി തന്നെയാണ്. കെ എച്ച് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിയ്‌ക്കുന്നത്.

നടൻ ബിജുക്കുട്ടനെതിരെ ഹുസൈൻ അരോണി : ന്യൂയറിന് റിലീസാവാനിരിയ്‌ക്കുകയായിരുന്നു സിനിമ. സിനിമ ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടെയാണ് സിനിമയുടെ സംവിധായകനായ ഹുസൈൻ അരോണി നടൻ ബിജുക്കുട്ടനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

സിനിമയിൽ പ്രധാന വേഷം ചെയ്‌തിരിയ്‌ക്കുന്നത് ബിജുക്കുട്ടൻ ആണ്. സിനിമ ചിത്രീകരണത്തിനിടെ നടന്‍റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായതായാണ് ആരോപണം. സിനിമയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ചിത്രീകരണ സമയത്ത് താരം അണിയറ പ്രവർത്തകരെ ധർമ്മസങ്കടത്തിൽ ആക്കിയെന്ന് ഹുസൈൻ അരോണി പറഞ്ഞു.

ചിത്രീകരണം തുടങ്ങി അഞ്ചുദിവസത്തോളം ബിജുക്കുട്ടൻ നല്ല സഹകരണമായിരുന്നു. പിന്നീടാണ് മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങുന്നത്. ഡബ്ബിങ് പൂർത്തിയാക്കുന്നതിന് മുമ്പേ ബിജുക്കുട്ടന് പ്രതിഫല തുക മുഴുവൻ നൽകിയിരുന്നു. എന്നിട്ടും ബിജുക്കുട്ടൻ വേണ്ടരീതിയിൽ സഹകരിച്ചില്ലെന്നാണ് പറയുന്നത്. അണിയറ പ്രവർത്തകരോട് മോശമായ രീതിയിൽ പെരുമാറിയതായും ആരോപണമുണ്ട്.

Also read: 'തെറ്റിദ്ധരിച്ചതാകാം, റോഡിൽ വച്ചും വയലന്‍റായി'; നടൻ ബിജുക്കുട്ടനെതിരെ വിമർശനവുമായി സംവിധായകൻ

ചിത്രീകരണ സമയത്ത് നടുറോഡിൽ വച്ച് അണിയറ പ്രവർത്തകരോട് മോശം ഭാഷയിൽ പ്രതികരിച്ചതായും എന്ത് തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹം അങ്ങനെ പെരുമാറിയത് എന്നറിയില്ലെന്നും സംവിധായകൻ ഹുസൈൻ അരോണി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.