ETV Bharat / entertainment

18+ Making Video| '18+'ന്‍റെ യാത്ര; രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി നസ്‌ലൻ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ - സാഫ് ബ്രോസ്

നസ്‌ലൻ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.

18 plus movie Making Video  18 plus movie  Journey of Love 18 plus movie Making Video  Journey of Love 18 plus movie  Naslen  Mathew Thomas  Christo Xavier  Arun D Jose  Meenakshi  മീനാക്ഷി ദിനേശ്  നസ്‌ലൻ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ  മേക്കിങ് വീഡിയോ  നസ്‌ലൻ  റൊമാന്‍റിക് കോമഡി ഡ്രാമ  മാത്യു തോമസ്  സാഫ് ബ്രോസ്  അരുൺ ഡി ജോസ്
18+
author img

By

Published : Jul 12, 2023, 9:58 AM IST

യുവതാരം നസ്‌ലൻ (Naslen K Gafoor) ആദ്യമായി നായകനായ റൊമാന്‍റിക് കോമഡി ഡ്രാമ ചിത്രം '18+' അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ നിർമാണ ഘട്ടങ്ങളിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ മേക്കിങ് വീഡിയോ കാഴ്‌ചക്കാരുടെ ഹൃദയം കവരുകയാണ്.

നിഖില വിമൽ (Nikhila Vimal), മാത്യു തോമസ് (Mathew Thomas) എന്നിവർക്കൊപ്പം നസ്‌ലനും പ്രധാന വേഷത്തിലെത്തിയ 'ജോ ആൻഡ് ജോ' (Jo and Jo) എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് (Arun D Jose) സംവിധാനം ചെയ്‌ത ചിത്രമാണ് 'ജേണി ഓഫ് ലവ് 18+' (Journey of Love 18+). ജൂലായ് ഏഴ് മുതൽ തിയറ്ററുകളില്‍ പ്രദർശനത്തിനെത്തിയ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. മാത്യു തോമസും പ്രധാന വേഷത്തിലുള്ള ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബ്രോസും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഫലൂദ എന്‍റർടെയ്‌ൻമെന്‍റ്, റീൽസ് മാജിക് എന്നീ ബാനറുകളിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ ബിനു പപ്പു, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചമൻ ചാക്കോ ആണ് ചിത്രത്തിന്‍റെ എഡിറ്റർ.

വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ക്രിസ്റ്റോ സേവ്യർ (Christo Xavier) ആണ് സംഗീതം പകർന്നിരിക്കുന്നത്. 'മദനോത്സവം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് അദ്ദേഹം. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയതും ക്രിസ്റ്റോ സേവ്യർ തന്നെയാണ്. ഐക്കൺ സിനിമാസ് ആണ് '18+' ചിത്രത്തിന്‍റെ വിതരണം.

പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ - സുജിത് സി എസ്, മേക്കപ്പ് - സിനൂപ്‌രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റെജിവൻ അബ്‌ദുൾ ബഷീർ, ഡി ഐ - ലിജു പ്രഭാകരൻ, സൗണ്ട് മിക്‌സിങ് - വിഷ്‌ണു സുജാതൻ, സ്റ്റിൽസ് - അർജുൻ സുരേഷ്, പരസ്യകല - യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Kanal Kinaave Video | 'കനൽ കിനാവേ...'; പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി '18+'ലെ പുതിയ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.