ETV Bharat / entertainment

തെലുഗുവിൽ അരങ്ങേറ്റം കുറിച്ച് ജോജു ജോർജ്; മാസ് ലുക്കിൽ ‘ചെങ്ക റെഡ്ഡി’ പോസ്റ്റര്‍ - ജഗമേ തന്തിരം

തെലുഗുവിൽ അരങ്ങറ്റം കുറിച്ച് ജോജു ജോർജ്. പഞ്ച വൈഷ്‌ണവ് തേജ് നായകനാവുന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ജോജു ജോർജ് കൈകാര്യം ചെയ്യുന്നത്. ചെങ്ക റെഡ്ഡി എന്നാണ് സിനിമയിൽ ജോജുവിൻ്റെ കഥാപാത്രത്തിൻ്റെ പേര്.

Joju George in Telugu  Joju George as Chenka Reddy in Telugu  Chenka Reddy  Joju George  തെലുങ്കിൽ ചേക്കേറി ജോജു ജോർജും  ചെങ്ക റെഡ്ഡി  തമിഴിൽ തിളങ്ങിയ ജോജു  ജോജു  ജഗമേ തന്തിരം  ചെങ്ക റെഡ്ഡി ജോജു
തെലുങ്കിൽ ചേക്കേറി ജോജു ജോർജും
author img

By

Published : Mar 15, 2023, 8:23 PM IST

Updated : Mar 17, 2023, 7:25 PM IST

‘ഇരട്ട’ക്ക് ശേഷമുളള ജോജു ജോർജിന്‍റെ അടുത്ത സിനിമ ഏതായിരിക്കും എന്ന ആകാംഷയിലായിരുന്നു സിനിമ ലോകം. ഇപ്പോൾ അതിന് ഉത്തരവുമായി നടൻ തന്നെ രംഗത്തു വന്നിരിക്കുകയാണ്. തൻ്റെ അടുത്ത സിനിമ തെലുഗുവിലായിരിക്കും എന്നാണ് ജോജു ജോർജ് സ്ഥിരീകരിക്കുന്നത്. സിനിമയിലെ തൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരുന്നു. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിർമിക്കുന്ന എന്‍ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജോജു ജോർജ് വേഷമിടുന്നത്. ‘#pvt04’ എന്നു പേരു നൽകിയിരിക്കുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് ജോജു.

തമിഴിൽ തിളങ്ങിയ ജോജു: തമിഴിനു പിന്നാലെയാണ് ജോജു ജോർജ് ടോളിവുഡിലും തിളങ്ങാൻ ഒരുങ്ങുന്നത്. തമിഴിൽ ജഗമേ തന്തിരം, ബഫൂണ്‍, ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാതാ എന്നിവയാണ് ജോജു അഭിനയിച്ച ചിത്രങ്ങൾ. ധനുഷ് നായകനായെത്തിയ ജഗമേ തന്തിരത്തിലെ ജോജുവിൻ്റെ അഭിനയം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ധനുഷിനൊപ്പം തന്നെ ജോജു കൈയടി വാങ്ങിയ സിനിമയാണ് ‘ജഗമേ തന്തിരം’. സിനിമയിലെ പ്രകടനത്തിനു ശേഷം തെന്നിന്ത്യൻ സിനിമ മേഖലയിൽ താരം ഏറെ ശ്രദ്ധ നേടിയിരുന്നു.

also read: ഏറെ അഭിമാനം, ഓരോ ഇന്ത്യക്കാരോടും നന്ദി പറയുന്നു' ; നാട്ടു നാട്ടുവിന്‍റെ ഓസ്‌കര്‍ അംഗീകാരശേഷം ജൂനിയര്‍ എന്‍ടിആര്‍

പഞ്ച വൈഷ്‌ണവ് തേജ് നായകനാവുന്ന ചിത്രത്തിലെ പ്രതിനായകനായി ജോജു തെലുഗുവിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ചിത്രത്തിൻ്റെ റിലീസിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഏവരും. ശ്രീലീലയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് സിനിമയിൽ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇടകലർന്ന നരച്ച മുടിയും താടിയുമുളള ജോജു തൻ്റെ ഒരു കയ്യിൽ കോടാലി പോലുള്ള ആയുധമേന്തി, മറു കൈകൊണ്ട് ചുണ്ടിലിരിക്കുന്ന സിഗരറ്റ് കത്തിക്കുന്നത് കാണാൻ സാധിക്കും. ബ്രൗൺ കളർ ഷർട്ട് ധരിച്ച് തീക്ഷ്‌ണമായ കണ്ണുകളോടെയാണ് ജോജുവിനെ കാണാൻ സാധിക്കുക.

also read: ‘നാട്ടു നാട്ടു ശരിക്കും ഓസ്‌കർ അർഹിക്കുന്നുണ്ടോ?’: വിവാദ പരാമർശവുമായി നടി അനന്യ ചാറ്റർജി

പൊറിഞ്ചുവിനെ അനുസ്‌മരിപ്പിക്കുന്ന വേഷം: ജോജുവിൻ്റെ പോസ്റ്ററിലെ ലുക്ക് തൻ്റെ സൂപ്പർ ഹിറ്റ് മലയാളം സിനിമ ‘പൊറിഞ്ചു മറിയം ജോസ്’ ലെ പൊറിഞ്ചു എന്ന കഥാപാത്രത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലായിരുന്നു. ജോജുവിൻ്റെ ഏറ്റവും പുതിയ സിനിമയായ ‘ഇരട്ട’ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് സിനിമയുടെ നിർമാണത്തിൽ പങ്കാളിയായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. ജോജുവിന് പുറമേ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും തെലുഗുവിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നാനി നായകനാകുന്ന ദസറയിൽ പ്രതിനായക വേഷത്തിലാണ് ഷൈനും എത്തുന്നത്.

Last Updated : Mar 17, 2023, 7:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.