റാഞ്ചി : ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്‌ണനെ (Jharkhand Governor CP Radhakrishnan) രാജ്‌ഭവനിലെത്തി സന്ദർശിച്ച് രജിനികാന്ത് (Rajinikanth). ഇരുവരും കൂടിക്കാഴ്‌ച നടത്തിയതിന്‍റെ ചിത്രങ്ങൾ ഗവർണർ എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവച്ചു. 'റാഞ്ചിയിൽ എത്തിയതിന്‍റെ ഭാഗമായി എന്‍റെ പ്രിയ സുഹൃത്തും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളും നല്ല മനസിനുടമയുമായ സൂപ്പർ സ്റ്റാർ രജിനികാന്തുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയതിൽ സന്തോഷമുണ്ട്.'- എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് ഗവർണർ സി പി രാധാകൃഷ്‌ണൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്.
-
On his arrival in Ranchi , delighted and very happy to meet my dear friend , one of India's greatest Actors and great Human Being Superstar Shri. @rajinikanth Ji at Raj Bhavan yesterday on a courtesy meet.
— CP Radhakrishnan (@CPRGuv) August 17, 2023 " class="align-text-top noRightClick twitterSection" data="
I heartily welcome him to the great land of Jharkhand. pic.twitter.com/oyM049CWMv
">On his arrival in Ranchi , delighted and very happy to meet my dear friend , one of India's greatest Actors and great Human Being Superstar Shri. @rajinikanth Ji at Raj Bhavan yesterday on a courtesy meet.
— CP Radhakrishnan (@CPRGuv) August 17, 2023
I heartily welcome him to the great land of Jharkhand. pic.twitter.com/oyM049CWMvOn his arrival in Ranchi , delighted and very happy to meet my dear friend , one of India's greatest Actors and great Human Being Superstar Shri. @rajinikanth Ji at Raj Bhavan yesterday on a courtesy meet.
— CP Radhakrishnan (@CPRGuv) August 17, 2023
I heartily welcome him to the great land of Jharkhand. pic.twitter.com/oyM049CWMv
ഏറ്റവും പുതിയ ചിത്രം ജയിലർ (Jailer) റിലീസ് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷം ബദ്രിനാഥ് ക്ഷേത്ര സന്ദർശനത്തിന് താരം ഉത്തരാഖണ്ഡിൽ എത്തിയിരുന്നു. ബദ്രിനാഥ് ക്ഷേത്രം സന്ദർശിച്ചതിന് ശേഷം അദ്ദേഹം സന്ധ്യപ്രാർഥനയിലും പങ്കെടുത്തിരുന്നു. ക്ഷേത്രം സന്ദർശിച്ചതിന് ശേഷം തന്‍റെ മനസ് സംതൃപ്‌തവും ആവേശഭരിതവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Read more : 'മനസിന് സംതൃപ്‌തി'; ബദ്രിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്
ജയിലർ തേരോട്ടം : 'ജയിലർ' ബോക്‌സോഫിസ് ഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് താരം ജാർഖണ്ഡ് ഗവർണറെ കണ്ടത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്‌തത്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം രണ്ട് വർഷത്തിന് ശേഷം തിയേറ്ററിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകരും. അതുകൊണ്ടുതന്നെ താരത്തിന്‍റെ തിരിച്ചുവരവ് അതിഗംഭീരമായാണ് ആരാധകർ ആഘോഷിച്ചത്.
മുത്തുവേൽ പാണ്ഡ്യൻ (ടൈഗർ) എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജിനികാന്ത് എത്തിയത്. ആദ്യ ദിവസം തന്നെ തമിഴിലും കേരളത്തിലും ഏറ്റവും ഉയർന്ന ഓപ്പണിങ് കലക്ഷൻ നേടിയ ചിത്രമായി ജയിലർ മാറി. ഇന്ത്യയില്‍ 2023ൽ പ്രദർശനത്തിനെത്തിയ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ ഗ്രോസ് കലക്ഷനും 'ജയിലർ' സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 44.50 കോടിയാണ് ചിത്രം നേടിയത്.
ചിത്രം റിലീസ് ചെയ്‌ത് ഒരാഴ്‌ചയായിട്ടും തിയേറ്ററുകളില്‍ വിജയക്കുതിപ്പാണ് കാഴ്‌ച വെക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ 200 കോടി രൂപ ചിത്രം നേടി. ആഗോളതലത്തിൽ 400 കോടി ക്ലബിലേക്കാണ് ജയിലറുടെ മുന്നേറ്റം. ചിത്രം ഉടന്‍ 400 കോടി ക്ലബിൽ കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
രജിനികാന്തിന്‍റെ തന്നെ 2.0, കബാലി എന്നീ ചിത്രങ്ങളും പൊന്നിയിൻ സെൽവൻ-1, വിക്രം എന്നീ ചിത്രങ്ങളുമാണ് ഇതുവരെ 400 കോടി ക്ലബിൽ എത്തിയ തമിഴ് സിനിമകൾ. ഓഗസ്റ്റ് 15ന് മാത്രം 33 കോടി ജയിലർ ഇന്ത്യയിൽ നിന്ന് കലക്ഷൻ നേടി. തമിഴ്‌നാട്ടിൽ ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്‍റെ പ്രദർശനം. തിയേറ്ററുകളില്‍ ഏകദേശം 81.59 ശതമാനം കാണികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also read : Jailer Collection| ബോക്‌സോഫിസില്‍ കോടികൾ വാരി ജയിലർ, ആഗോള തലത്തില്‍ 400 കോടി ക്ലബിലേക്ക്