ETV Bharat / entertainment

Jawan| ട്രെയിലറിന് പിന്നാലെ 'ജവാനി'ലെ ആദ്യ ഗാനവും എത്തുന്നു; ആകാംക്ഷയില്‍ ആരാധകർ - Anirudh Ravichander

ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ കാത്തിരിക്കുന്ന 'ജവാൻ' സംവിധാനം ചെയ്യുന്നത് അറ്റ്ലി ആണ്. നയൻതാര നായികയാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയുമുണ്ട്.

Jawan makers to drop its first song  Jawan makers to drop first song  Jawan  ജവാനിലെ ആദ്യ ഗാനവും എത്തുന്നു  ജവാനിലെ ആദ്യ ഗാനം  നയൻതാര  ജവാൻ  ഷാരൂഖ് ഖാൻ  Shah Rukh Khan  സിന്ദാ ബന്ദ  Zinda Banda  അനിരുദ്ധ് രവിചന്ദർ  Anirudh Ravichander  Jawan song
Jawan song
author img

By

Published : Jul 25, 2023, 9:48 PM IST

ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനാകുന്ന ചിത്രമാണ് 'ജവാൻ' (Jawan). ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം അറ്റ്ലി (Atlee) ആണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ജവാനിലെ ആദ്യ ഗാനം ഉടൻ എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ജവാൻ നിർമാതാക്കൾ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'സിന്ദാ ബന്ദ' (Zinda Banda) എന്ന ഗാനമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ ആകർഷകമായ ഗാന രംഗത്തില്‍ നായകനായ ഷാരൂഖ് ഖാൻ എത്തുമെന്നും വലിയ കാൻവാസിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗാന രംഗത്തിലെ ദൃശ്യങ്ങളുടെ ഗാംഭീര്യം കാഴ്‌ചക്കാരെ അമ്പരപ്പിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ. പ്രശസ്‌ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അനിരുദ്ധിന്‍റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചലച്ചിത്രം കൂടിയാണ് 'ജവാൻ'. അതേസമയം നിർമാതാക്കൾ ഇതുവരെയും ഗാനത്തിന്‍റെ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഓഗസ്റ്റ് ആദ്യവാരം ഗാനം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോക്‌സ് ഓഫിസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി സിനിമയായി മാറിയ 'പഠാന്' (Pathaan) ശേഷം ഷാരൂഖ് വേഷമിടുന്ന ആക്ഷൻ ചിത്രമാണ് 'ജവാൻ'. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഗംഭീര പ്രതികരണം നേടിയിരുന്നു. 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ പ്രിവ്യുവിൽ (ട്രെയിലർ) കിടിലം മേക്കോവർ കൊണ്ടും തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ ഷാരൂഖ് ഖാൻ ഞെട്ടിച്ചിരുന്നു.

തെന്നിന്ത്യയുടെ അഭിമാന താരം നയൻതാരയാണ് (Nayanthara) ചിത്രത്തിലെ നായിക. നയൻസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ നയന്‍താര അവതരിപ്പിക്കുന്നത്. ട്രെയിലറിലെ താരത്തിന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു.

വിജയ് സേതുപതിയും (Vijay Sethupathi) ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ട്രെയിലറില്‍ മാസായാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ബോളിവുഡിലെ മുൻനിര താരങ്ങളില്‍ ഒരാളായ ദീപിക പാദുകോണിനെയും (Deepika Padukone) ആക്ഷന്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന പ്രിവ്യൂവില്‍ കാണാം. അതിഥി താരമായാണ് ദീപിക എത്തുന്നത്.

സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം എത്തുക.

READ ALSO: അറ്റ്ലിയുടെ 'ജവാൻ' ട്രെയിലറെത്തി; ഞെട്ടിച്ച് കിങ് ഖാൻ, മാസായി നയൻസും വിജയ് സേതുപതിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.