ETV Bharat / entertainment

JAILER Jujubee| ദീയുടെ ശബ്‌ദത്തില്‍ അനിരുദ്ധ് മാജിക്; 'ജയിലർ' ലിറിക്കൽ വീഡിയോ പുറത്ത് - രജനികാന്ത്

'കാവാലാ', 'ഹുക്കും' തുടങ്ങിയ ഗാനങ്ങൾ സൃഷ്‌ടിച്ച അലയൊലികൾ അവസാനിക്കും മുൻപാണ് പുതിയ ഗാനവും എത്തിയിരിക്കുന്നത്.

JAILER Jujubee Lyric Video  JAILER Jujubee  Jujubee Lyric Video  JAILER Lyric Video  JAILER new Lyric Video  Superstar Rajinikanth  Rajinikanth  Sun Pictures  Nelson  Dhee  Anirudh  ജുജുബി  ജയിലറിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം  ജയിലറിലെ ലിറിക്കൽ വീഡിയോ ഗാനം  ജയിലർ പുതിയ ലിറിക്കൽ വീഡിയോ ഗാനം  രജനികാന്ത്  JAILER Jujubee
JAILER Jujubee
author img

By

Published : Jul 26, 2023, 9:45 PM IST

മിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്തിനെ (Rajinikanth) നായകനാക്കി നെൽസൻ സംവിധാനം ചെയ്‌ത ചിത്രം 'ജയിലറി'ലെ (JAILER) പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. 'ജുജുബി' (Jujubee Lyric Video) എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത്.

  • " class="align-text-top noRightClick twitterSection" data="">

അനിരുദ്ധ് രവി ചന്ദറിന്‍റെ ത്രസിപ്പിക്കുന്ന സംഗീതത്തില്‍ ഒരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്‌ത ഗായികയായ ദീ ആണ്. സൂപ്പർ സുബു ആണ് ഗാന രചയിതാവ്. ചിത്രത്തിലെ 'കാവാലാ', 'ഹുക്കും' തുടങ്ങിയ ഗാനങ്ങൾ ആരാധകരിൽ സൃഷ്‌ടിച്ച അലയൊലികൾ അവസാനിക്കും മുൻപാണ് ഇപ്പോൾ പുതിയ ഗാനവും എത്തിയിരിക്കുന്നത്.

സൺ പിക്ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുന്നത്. ചിത്രത്തില്‍ മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ (Mohanlal) കാമിയോ റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിലേതായി പുറത്ത് വന്ന വിന്‍റേജ് ലുക്കിലുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായിരുന്നു.

തമന്ന (Tamannaah ) ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ രമ്യ കൃഷ്‌ണനും പ്രധാന വേഷത്തിലുണ്ട്. 'പടയപ്പ' എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ജയിലർ'. കന്നട താരം ശിവരാജ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫ്, യോഗി ബാബു, വിനായകന്‍, സുനില്‍, മിര്‍ണ മേനോന്‍, വാസന്ത് രവി, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുഗന്തന്‍, ബില്ലി മുരളി, മിഥുന്‍, കരാട്ടെ കാര്‍ത്തി, അര്‍ഷാദ്, റിത്വിക്, മാരിമുത്ത്, ശരവണന്‍ തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു. ഓഗസ്റ്റ് 10 ന് ഈ രജനി ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

'രജനികാന്തിനെ നേരിടാൻ ധ്യാൻ ശ്രീനിവാസനും': ധ്യാന്‍ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്‌ത മലയാള ചിത്രത്തിന്‍റെ പേരും 'ജയിലർ' എന്നാണ്. ഈ ചിത്രവും ഓഗസ്റ്റ് 10 നാണ് റിലീസ് ചെയ്യുക. ഇതോടെ സിനിമ പ്രേമികളെ ഓഗസ്റ്റ് 10ന് കാത്തിരിക്കുന്നത് രണ്ട് 'ജയിലര്‍'മാരാണ്. ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ തിയേറ്ററുകളില്‍ എത്തുന്ന അപൂര്‍വ സംഭവത്തിനാണ് ഓഗസ്റ്റ് 10 സാക്ഷിയാകാൻ പോവുന്നത്.

പേര് വിവാദം തുടരുന്നതിനിടെ ആണ് രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയേറ്ററിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലി ഇരു ചിത്രങ്ങളുടെയും നിർമാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി നേരത്തെതന്നെ മലയാള ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തമിഴ് ചിത്രം ജയിലറിന്‍റെ നിർമാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്ന് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചതോടെ മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹർജി ഓഗസ്റ്റ് 2ന് പരിഗണിക്കും എന്നാണ് വിവരം.

READ MORE: Jailer| "രജനികാന്തിനെ നേരിടാൻ ധ്യാൻ ശ്രീനിവാസൻ", ഓഗസ്റ്റ് 10 ന് വരുന്നത് രണ്ട് 'ജയിലര്‍': ധ്യാൻ ചിത്രം റിലീസിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.