ETV Bharat / entertainment

The Jengaburu Curse | 'ദ ജെംഗബുരു കേഴ്‌സ്' സോണി ലിവില്‍ ; ഇന്ത്യയില്‍ നിന്നുള്ള ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍

author img

By

Published : Jul 16, 2023, 9:26 AM IST

ഓഗസ്റ്റ് 09 മുതൽ സോണി ലിവില്‍ 'ദി ജെംഗബുരു കേഴ്‌സ്' സ്‌ട്രീമിങ് ആരംഭിക്കും

cli fi web series The Jengaburu Curse  cli fi web series  The Jengaburu Curse  Indias first cli fi web series The Jengaburu Curse  ദി ജംഗബുരു കേഴ്‌സ്  ദി ജംഗബുരു കേഴ്‌സ് സോണി ലിവില്‍  സോണി ലിവ്  നില മാധബ് പാണ്ഡ  Nila Madhab Panda
The Jengaburu Curse

ഇന്ത്യയില്‍ നിന്നുള്ള ആദ്യ 'ക്ലൈ-ഫൈ (കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹിത്യം) ത്രില്ലര്‍ പരമ്പരയായി 'ദി ജെംഗബുരു കേഴ്‌സ്' (The Jengaburu Curse) എത്തുന്നു. രാജ്യാന്തര പ്രശസ്‌തി നേടിയ ദേശീയ അവാര്‍ഡ് ജേതാവും നിർമാതാവും സംവിധായകനുമായ നില മാധബ് പാണ്ഡയാണ് (Nila Madhab Panda) ഈ പരീക്ഷണത്തിന് പിന്നില്‍. ഈ വർഷം ഓഗസ്റ്റ് 09 മുതൽ സോണി ലിവില്‍ (Sony LIV) പരമ്പരയുടെ സ്‌ട്രീമിങ് ആരംഭിക്കും. മലയാളി താരം സുദേവ് നായര്‍ (Sudev Nair) പ്രധാന വേഷത്തിലുണ്ട്.

ഒഡിഷയിലെ ഒരു ചെറുപട്ടണത്തില്‍ സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വിശകലന വിദഗ്‌ധ പ്രിയ ദാസിന്‍റെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. പ്രിയയുടെ അച്ഛനായ പ്രൊഫ. ദാസിനെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കാണാതാവുകയും തുടർന്ന് അവൾ ഒഡിഷയിലേക്ക് മടങ്ങി വരാൻ നിര്‍ബന്ധിതയാകുന്നതുമാണ് കഥാപശ്ചാത്തലം.

അച്ഛനുവേണ്ടി പ്രിയ നടത്തുന്ന തെരച്ചിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇതിനിടെ അസാധാരണമായ സംഭവ വികാസങ്ങളുടെ പരമ്പര തന്നെ ഉണ്ടാവുകയാണ്. ഖനനങ്ങളുടെ നാടായ ഒഡിഷയും അവിടുത്തെ പ്രാദേശിക ബോണ്ടിയ ഗോത്രവും തമ്മിലുള്ള അമ്പരപ്പിക്കുന്ന സാഹചര്യങ്ങളിലൂടെ ചിത്രം കടന്നുപോവുന്നു. മനുഷ്യന്‍റെ പ്രകൃതിക്ക് മേലുള്ള അവസാനിക്കാത്ത മേല്‍ക്കോയ്‌മയുടെ പ്രത്യാഘാതങ്ങളിലേക്ക് കൂടിയാണ് ഈ പരമ്പര വെളിച്ചം വീശുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നില മാധബിന്‍റെ ആദ്യ ഒ.ടി.ടി. പരമ്പരയാണ് 'ദി ജെംഗബുരു കേഴ്‌സ്'. ഫാരിയ അബ്‌ദുള്ള, നാസര്‍, മകരന്ദ് ദേശ്‌പാണ്ഡെ, സുദേവ് നായര്‍, ദീപക് സമ്പത്ത്, ഹിദേശ് ദവെ എന്നിവരാണ് സീരീസില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ ആശയവും സംവിധാനവും നില മാധബ് പാണ്ഡയാണ്.

'ദി ജെംഗബുരു കേഴ്‌സ്' ഇന്ത്യയില്‍ നിന്നുള്ള ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍ പരമ്പരയാണെന്നും പ്രകൃതി സമ്പത്തുകള്‍ക്ക് വേണ്ടിയുള്ള മനുഷ്യന്‍റെ നിലയ്ക്കാ‌ത്ത ആര്‍ത്തിയുടെ ദോഷങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ഈ പരമ്പര അതിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നും സംവിധായകന്‍ നില മാധബ് പാണ്ഡ നേരത്തേ വ്യക്തമാക്കിയിരുന്നു. 'ജെംഗബുരു'വിലൂടെ പ്രേക്ഷകരെ ഒരേസമയം ആഹ്ളാദിപ്പിക്കുകയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്‍റെ അടിയന്തരമായ അനിവാര്യതയെ കുറിച്ച് ബോധവത്‌കരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

പ്രഗത്ഭരായ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഒരുമിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ ത്രില്ലടിപ്പിക്കുന്ന സാഹസികതയോടൊപ്പം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുവാന്‍ ഞങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്'- സംവിധായകന്‍ നില മാധബ് പാണ്ഡ പറഞ്ഞിരുന്നു.

മായംഗ് തിവാരിയാണ് രചന നിര്‍വഹിച്ചത്. സ്റ്റുഡിയോ നെക്സ്റ്റ് ആണ് 'ദി ജെംഗബുരു കേഴ്‌സിന്‍റെ' നിർമാണം. പൗലോ പെരസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ജബീന്‍ മര്‍ച്ചന്‍റ് ആണ്. സംഗീത സംവിധാനം അളകനന്ദ ദാസ്‌ഗുപ്‌തയും പ്രൊഡക്ഷന്‍ ഡിസൈന്‍ ദുര്‍ഗ്ഗ പ്രസാദ് മൊഹപത്രയും നിര്‍വഹിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.