മുംബൈ: ഹിന്ദി സിനിമകള്‍ക്ക് തിയേറ്ററില്‍ പ്രേക്ഷകരുടെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ബോളിവുഡിന്‍റെ കാലം അവസാനിച്ചു എന്ന ധാരണ ശുദ്ധ മണ്ടത്തരമെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. നല്ല സിനിമകള്‍ എപ്പോഴും ബോക്‌സോഫിസില്‍ വിജയം നേടിയിട്ടുണ്ട്. 'ഗംഗുഭായ് കത്യവാടി', 'ഭൂല്‍ ഭൂലെയ 2', 'ജുഗ് ജുഗ് ജിയോ' തുടങ്ങിയ ചിത്രങ്ങള്‍ മികച്ച ചിത്രങ്ങളില്‍ ഇടം പിടിച്ചവയാണ്. നല്ലതല്ലാത്ത സിനിമകള്‍ ഒരിക്കലും മികച്ചതായിട്ടില്ല. ഇനി ആവാനും പോകുന്നില്ലെന്ന് കരണ്‍ ജോഹര്‍ പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വരുൺ ധവാനും കിയാര അദ്വാനിയും ചേർന്ന് അഭിനയിച്ച "ജുഗ് ജുഗ് ജിയോ" റിലീസ് ചെയ്‌തതിന് ശേഷം 84 കോടി രൂപ നേടി. ചിത്രം ഇപ്പോള്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീം ചെയ്യുന്നു. 'ഗംഗുഭായ് കത്യവാടി', ഭൂല്‍ ഭൂലെയ 2 എന്നീ ചിത്രങ്ങള്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പനയിലൂടെ 100 കോടിയാണ് സ്വന്തമാക്കിയത്. എന്നാല്‍ "പുഷ്‌പ", "ആർആർആർ", "കെജിഎഫ് 2" എന്നീ സിനിമകളുടെ വൻ വിജയത്തില്‍ 100 കോടി നേടിയ ബോളിവുഡ് സിനിമകള്‍ മുങ്ങിപ്പേയെന്ന് അദ്ദേഹം പറഞ്ഞു.
സൂപ്പർതാരങ്ങളായ ആമിർ ഖാൻ, അക്ഷയ് കുമാർ, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ യഥാക്രമം പ്രധാന വേഷങ്ങളില്‍ എത്തുന്ന വരാനിരിക്കുന്ന ബോളിവുഡ് ചിത്രങ്ങളായ 'ലാൽ സിങ് ഛദ്ദ', 'രക്ഷാ ബന്ധൻ', 'ബ്രഹ്മാസ്‌ത്ര' തുടങ്ങിയ ഏതാനും ചിത്രങ്ങള്‍ ബോക്‌സോഫിസിൽ വന്‍ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം റിലീസ് ആവാനിരിക്കുന്ന ''റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രം വമ്പിച്ച വിജയം സ്വന്തമാക്കുമെന്ന് ഉറപ്പാണ്. തിയേറ്ററില്‍ പ്രേക്ഷര്‍ എത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.
സിനിമയുടെ പ്രൊമോഷന്‍, ട്രെയ്‌ലര്‍ എന്നിവയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. സ്വന്തം പ്രശസ്‌തിക്ക് അനുസരിച്ച് ജീവിക്കുക എന്നത് ഒരു വെല്ലുവിളിയാണെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.