ETV Bharat / entertainment

Jailer| "രജനികാന്തിനെ നേരിടാൻ ധ്യാൻ ശ്രീനിവാസൻ", ഓഗസ്റ്റ് 10 ന് വരുന്നത് രണ്ട് 'ജയിലര്‍': ധ്യാൻ ചിത്രം റിലീസിന്

രജനികാന്ത് നായകനാകുന്ന തമിഴ് ചിത്രം 'ജയിലറും' ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന മലയാള ചിത്രം 'ജയിലറും' ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തും.

ഓഗസ്റ്റ് 10 ന് എത്തുക രണ്ട് ജയിലര്‍  രണ്ട് ജയിലര്‍ ഒരേ ദിവസം  രജനികാന്ത് നായകനാകുന്ന ജയിലർ  ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ജയിലർ  Dhyan Sreenivasan  Dhyan Sreenivasan Jailer  Jailer movie  Rajinikanth Jailer  Rajinikanth  ജയിലർ  Jailer  Jailer movies to release same day
Jailer movies to release same day
author img

By

Published : Jul 25, 2023, 5:24 PM IST

സിനിമ പ്രേമികളെ ഓഗസ്റ്റ് 10 എന്ന ദിനത്തില്‍ കാത്തിരിക്കുന്നത് രണ്ട് 'ജയിലര്‍'മാർ . ഞെട്ടേണ്ട, ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ കൃത്യം ഒരേ ദിവസം തന്നെ തിയേറ്ററുകളില്‍ എത്താൻ പോവുകയാണ്. രജനികാന്തിനെ (Rajinikanth) നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'ജയിലറും' ധ്യാന്‍ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്‌ത മലയാള ചിത്രം 'ജയിലറു'മാണ് ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തുക.

  • " class="align-text-top noRightClick twitterSection" data="">

ഒരേ പേരിലുള്ള നിരവധി സിനിമകള്‍ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. പല ഭാഷകളിലും, ഒപ്പം ഒരേ ഭാഷയിലും തന്നെ അത്തരം നിരവധി ചിത്രങ്ങള്‍ നമുക്ക് കാണാനാകും. പക്ഷേ അവയൊക്കെ റിലീസ് ചെയ്‌തിരിക്കുന്നത് പല കാലങ്ങളിലായാകും. എന്നാല്‍ ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ തിയേറ്ററുകളില്‍ എത്തുന്ന അപൂര്‍വ സംഭവത്തിന് കേരളം സാക്ഷിയാകാൻ പോവുകയാണ്.

രജനികാന്ത് ചിത്രം ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ജയിലറു'ടെ റിലീസ് തീയതി ചിത്രത്തിന്‍റെ നിർമാതാക്കൾ പുറത്ത് വിട്ടത്. അതേസമയം 'ജയിലര്‍' എന്ന ടൈറ്റിലുമായി ബന്ധപ്പെട്ട് ഇരു ചിത്രങ്ങളുടെയും നിർമാതാക്കൾ തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്.

സിനിമകളുടെ പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്‍റെ നിർമാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നായിരുന്നു സണ്‍ പിക്‌ചേഴ്‌സിന്‍റെ മറുപടി. തുടർന്ന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹർജി ഓഗസ്റ്റ് 2ന് പരിഗണിക്കും.

ധ്യാന്‍ ശ്രീനിവാസനൊപ്പം മനോജ് കെ ജയനും സക്കീര്‍ മഠത്തില്‍ ചിത്രത്തിൽ പ്രധാന കഥാപാത്രമായുണ്ട്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ എത്തുക. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. ഒരു യഥാര്‍ഥ സംഭവ കഥയെ ആസ്‌പദമാക്കിയുള്ളതാണ് പീരീഡ് ഡ്രാമ വിഭാഗത്തിലായി ഒരുങ്ങുന്ന ഈ ചിത്രം. 1956 - 1957 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവമാണ് 'ജയിലര്‍' പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

READ ALSO: ജയിലറെ കൊല്ലാനുള്ള പദ്ധതിയുമായി കൊലയാളികള്‍; യഥാര്‍ഥ കഥയുമായി ധ്യാനിന്‍റെ ജയിലര്‍ ട്രെയിലര്‍

തമിഴകത്തിന്‍റെ തലൈവർ രജനികാന്തിന്‍റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലർ'. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയിലറുടെ വേഷത്തിലാണ് സിനിമയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുക. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ (Mohanlal) കാമിയോ റോളില്‍ എത്തുന്നുണ്ട്. തമന്ന (Tamannaah ) ആണ് ചിത്രത്തിലെ നായിക.

കൂടാതെ രമ്യ കൃഷ്‌ണനും പ്രധാന വേഷത്തിലുണ്ട്. ഇവർക്ക് പുറമെ ജാക്കി ഷ്‌റോഫ്, യോഗി ബാബു, വിനായകന്‍, സുനില്‍, മിര്‍ണ മേനോന്‍, വാസന്ത് രവി, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുഗന്തന്‍, ബില്ലി മുരളി, മിഥുന്‍, കരാട്ടെ കാര്‍ത്തി, അര്‍ഷാദ്, റിത്വിക്, മാരിമുത്ത്, ശരവണന്‍ തുടങ്ങി വൻ താരനിരയും ജയിലറില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) ആണ്.

READ ALSO: ടൈഗര്‍ എത്തി ; 'ജയിലറി'ലെ ഹുക്കും ലിറിക്കല്‍ വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.