ETV Bharat / entertainment

Biju Menon's Movie 'Thund' : ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിനൊപ്പം ബിജു മേനോൻ ; 'തുണ്ട്' ചിത്രീകരണം തുടങ്ങി - Ashiq Usman Productions

Biju Menon's Movie 'Thund' | ആഷിഖ് ഉസ്‌മാൻ നിർമിക്കുന്ന പതിനഞ്ചാം ചിത്രമായ 'തുണ്ട്' നവാഗതനായ റിയാസ് ഷെരീഫാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്

Biju Menons Thund Movie Coming  Biju Menons Thund Movie Shooting Started  Thund Movie Shooting  ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിനൊപ്പം ബിജു മേനോൻ  തുണ്ട് ചിത്രീകരണം തുടങ്ങി  തുണ്ട്  ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന തുണ്ട്  ബിജു മേനോൻ  Biju Menon new movie  Biju Menon thund movie  Ashiq Usman Productions  ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ തുണ്ട്
Biju Menon's 'Thund' Movie Shooting Started
author img

By ETV Bharat Kerala Team

Published : Oct 8, 2023, 4:16 PM IST

ഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ പുതിയ ചിത്രം 'തുണ്ടി'ന് തുടക്കം. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നവാഗതനായ റിയാസ് ഷെരീഫാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങളാണ് ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് (Biju Menon starring 'Thund' Movie Shooting Started).

ആഷിഖ് ഉസ്‌മാൻ നിർമിക്കുന്ന പതിനഞ്ചാമത്തെ ചിത്രമാണ് 'തുണ്ട്'. പ്രശസ്‌ത ഛായാഗ്രാഹകൻ ജിംഷി ഖാലിദും ഈ ചിത്രത്തിന്‍റെ നിർമാണ പങ്കാളിയാണ്. ഒപ്പം 'തുണ്ടി'നായി അദ്ദേഹം ക്യാമറയും കൈകാര്യം ചെയ്യുന്നുണ്ട്.

സംവിധായകൻ റിയാസ് ഷെരീഫും കണ്ണപ്പനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകൻ വിഷ്‌ണു വിജയ് ആണ് 'തുണ്ടി'ന് വേണ്ടി സംഗീതം ഒരുക്കുന്നത്. മു.രി (Mu.Ri)യുടേതാണ് വരികൾ.

നമ്പു ഉസ്‌മാൻ എഡിറ്റിംഗും ആഷിഖ് എസ് ആർട്ടും നിർവഹിക്കുന്ന ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് ജോളി ബാസ്റ്റിനാണ്. സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ഫൈനൽ മിക്‌സ് - എം ആർ രാജാകൃഷ്‌ണൻ, കോസ്റ്റ്യൂം - മാഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ടർ - ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്, മാർക്കറ്റിങ് പ്ലാൻ & സ്‌ട്രാറ്റജി - ഒബ്‌സ്‌ക്യൂറ എന്‍റർടെയ്‌ൻമെൻസ്, ഡിസൈൻ - ഓൾഡ് മോങ്ക്.

READ ALSO: 'തുണ്ട്' വരുന്നു: ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന് കൈ കൊടുത്ത് ബിജു മേനോൻ

അതേസമയം 'ഗരുഡന്‍' (Garudan) ആണ് ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ബിജു മേനോനൊപ്പം സുരേഷ് ഗോപിയും (Suresh Gopi) മുഖ്യ വേഷത്തില്‍ അണിനിരക്കുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലേക്കെത്തും. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരു ചലച്ചിത്രത്തിനായി ഒന്നിക്കുന്നത് (Suresh Gopi Biju Menon combo).

READ ALSO: Garudan New Poster: 'ഗരുഡന്‍റെ ചിറകുകള്‍ അനീതിയ്‌ക്ക് മേല്‍ കൊടുങ്കാറ്റാവും'; സുരേഷ് ഗോപി ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത്

മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന ഈ സിനിമ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്‌ത സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസാണ്. 'അഞ്ചാം പാതിര'യ്‌ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന 'ഗരുഡന്‍' ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ജിനേഷിന്‍റേതാണ് കഥ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.