ETV Bharat / entertainment

Alia Bhatt And Waheeda Rehman ദേശീയ ചലച്ചിത്ര അവാർഡിന്‍റെ നിറവില്‍ ആലിയ ഭട്ടും, വഹീദ റഹ്മാനും; സന്തോഷം പങ്കിട്ട് താരങ്ങള്‍ - Alia Bhatt

National Film Awards 69--മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പ്രശസ്‌ത ബോളിവുഡ് നടി വഹീദ റഹ്മാൻ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് അർഹയായി ഒപ്പം ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്‌ചവെച്ച ആലിയ ഭട്ട്‌ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്‌ഥമാക്കി

Alia Bhatt and Waheeda Rehman  National Film Awards  ആലിയ ഭട്ട്‌ മികച്ച നടി  Alia Bhatt got Best Actress Award  വഹീദ റഹ്മാൻ  വഹീദ റഹ്മാൻ ദാദാ സാഹിബ് ഫാൽക്കെ അവാർഡ്‌  Waheeda Rehman Dada got Sahib Phalke Award  69th National Film Awards Distribution  National Film Awards 2023  stars to achieve awards  Alia Bhatt  Waheeda Rehman
Alia Bhatt And Waheeda Rehman
author img

By ETV Bharat Kerala Team

Published : Oct 17, 2023, 11:04 PM IST

ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പ്രശസ്‌ത ബോളിവുഡ് നടി വഹീദ റഹ്മാൻ 85-ാം വയസ്സിൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് അർഹയായി (National Film Awards). ഏഴ് പതിറ്റാണ്ടോളം നീണ്ട ശ്രദ്ധേയമായ സിനിമ യാത്രയില്‍ ഖമോഷി, ഗൈഡ്, കഗാസ് കെ ഫൂൽ തുടങ്ങിയ ചിത്രങ്ങളിലെ ഐതിഹാസിക പ്രകടനത്തിലൂടെ അവര്‍ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. അവിസ്‌മരണീയ കഥാപാത്രങ്ങളാല്‍ അവാഡുകള്‍ കൈവരിക്കാന്‍ നിരവധി താരങ്ങള്‍ വേദിയിലണിനിരന്നു.

ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറിന്‍റെ സാന്നിധ്യത്തിൽ പ്രസിഡന്‍റ്‌ ദ്രൗപതി മുർമു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്‌ചവെച്ച ബോളിവുഡ് താരം ആലിയ ഭട്ട്‌ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്‌തമാക്കി (Alia Bhatt And Waheeda Rehman). മിമി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിന് അതേ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച കൃതി സനോണിനൊപ്പം മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം ആലിയയ്ക്ക് ലഭിച്ചു.

ഇതൊരു വലിയ നിമിഷമാണെന്നും ഞാൻ വളരെ നന്ദിയുള്ളവളാണെന്നും ചിത്രത്തിനുള്ള അവാർഡ് ഏറ്റുവാങ്ങിയ ശേഷം ആലിയ ഭട്ട് പ്രതികരിച്ചു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത ഗംഗുഭായ് കത്യവാടി ലൈംഗിക തൊഴിലിന് നിർബന്ധിതയായി എത്തിപ്പെട്ട ഒരു സ്ത്രീയുടെ യാത്രയാണ് കാണിക്കുന്നത്. ഒടുവിൽ അവള്‍ അധോലോകത്തിലും കാമാത്തിപുര റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റിലും ശ്രദ്ധേയവും പ്രശസ്‌തവുമായ വ്യക്തിയായി ഉയർന്നു. സിനിമയിലെ ആലിയയുടെ വിസ്‌മയിപ്പിക്കുന്ന പ്രകടനം 2023 ലെ ഐഐഎഫ്എ, ഫിലിംഫെയർ അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുക്കുക മാത്രമല്ല, സംവിധായകൻ സഞ്ജയ് ലീല ബൻസാലി മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ അവാർഡ് നേടുന്നതിനും കാരണമായി.

എനിക്ക് ഈ അവാർഡ് നൽകിയതിന് മന്ത്രിക്കും എല്ലാ ജൂറി അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്‍റെ ഇൻഡസ്ട്രി കാരണമാണ് ഞാൻ ഈ സ്ഥാനത്ത് നിൽക്കുന്നത്. മുൻനിര സംവിധായകർ, നിർമ്മാതാക്കൾ, ചലച്ചിത്ര പ്രവർത്തകർ, സാങ്കേതിക വിദഗ്‌ധർ, എഴുത്തുകാർ, സംഭാഷണ രചയിതാക്കൾ, സംഗീത സംവിധായകർ എന്നിവരെ ലഭിച്ചത് എന്‍റെ ഭാഗ്യമാണ്. എനിക്ക് അവരിൽ നിന്നെല്ലാം വളരെയധികം പിന്തുണയും അതിരറ്റ ബഹുമാനവും ലഭിച്ചു. ഒപ്പം മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈലിസ്റ്റുകൾ, കോസ്റ്റ്യൂം മേക്കർമാർ എന്നിവർക്കും ഇതില്‍ വലിയ പങ്കുണ്ട്. ഈ അവാർഡ് സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. തുടക്കം മുതലേ അവർ എനിക്ക് വളരെയധികം ബഹുമാനവും സ്നേഹവും പിന്തുണയും നൽകി. ഒരാൾക്ക് ഒരു സിനിമ ഒറ്റയ്‌ക്ക്‌ ചെയ്യാൻ കഴിയില്ല എല്ലാവരുടെയും കഠിനാധ്യാനത്തിന്‍റെ ഫലമാണ്‌ സിനിമ എന്നത്‌ വികാരാധീനയായി പുരസ്‌ക്കാരം ഏറ്റുവാങ്ങി വഹീദ റഹ്മാൻ പറഞ്ഞു.

തെലുങ്ക് സിനിമയിലൂടെയാണ് വഹീദ റഹ്മാന്‍റെ സിനിമാ ലോകത്തെ യാത്ര ആരംഭിച്ചത്. 1955-ൽ റോജുലു മാരായി. പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് ഗുരു ദത്തുമായുള്ള അവരുടെ ബന്ധം സിനിമയിലെ പദവി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. റൊമാന്‍റിക് ക്ലാസിക്ക്‌കളായ പ്യാസ (1957), കാഗസ് കെ ഫൂൽ (1959), ചൗധ്വിൻ കാ ചന്ദ് (1960), ഹൃദയസ്‌പർശിയായ നാടകം സാഹിബ് ബീബി ഔർ ഗുലാം (1962) എന്നിവയുൾപ്പെടെ അവിസ്‌മരണീയമായ നിരവധി സിനിമകളിൽ അവർ വേഷമിട്ടു. ഗൈഡ് (1965) എന്ന റൊമാന്‍റിക് ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.

ALSO READ: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.