ETV Bharat / entertainment

ബോളിവുഡ് താരം രാഖി സാവന്തിന്‍റെ അമ്മ അന്തരിച്ചു - rakhi sawant mother death

ജയ ഭേദയുടെ അന്ത്യം ബ്രെയിൻ ട്യൂമറും അർബുദവും മൂലം ചികിത്സയിലിരിക്കെ.

actor rakhi sawant mother Jaya Bheda passes away  ബിഗ് ബോസ് താരം രാഖി  രാഖി സാവന്തിന്‍റെ അമ്മ അന്തരിച്ചു  ജയ ഭേദയുടെ അന്ത്യം  രാഖി സാവന്തിന്‍റെ അമ്മ ജയ ഭേദ അന്തരിച്ചു  രാഖി സാവന്ത്  big boss fame rakhi  rakhi sawant mother death  ജയ ഭേദയുടെ മരണം
രാഖി സാവന്തിന്‍റെ അമ്മ അന്തരിച്ചു
author img

By

Published : Jan 29, 2023, 7:49 AM IST

മുംബൈ: ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്‍റെ അമ്മ ജയ ഭേദ അന്തരിച്ചു. ബ്രെയിൻ ട്യൂമറും അർബുദവും മൂലം ഏറെ നാളായി ചികിത്സയിലിരിക്കെ ശനിയാഴ്‌ചയായിരുന്നു അന്ത്യം. ഒന്നിലധികം അവയവങ്ങൾ തകരാറിലായതായും അമ്മ ഗുരുതരാവസ്ഥയിലായിരുന്നെന്നും രാഖി സാവന്ത് ഏറെ വൈകാരികമായി അറിയിച്ചു.

കാൻസർ വൃക്കകളിലേക്കും ശ്വാസകോശങ്ങളിലേക്കും വ്യാപിച്ചതായും അവർ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ രാഖി സാവന്ത് തന്‍റെ അമ്മയുടെ ആരോഗ്യവിവരങ്ങൾ ഇടക്കിടെ പങ്കുവയ്‌ക്കാറുണ്ടായിരുന്നു. നേരത്തേ അമ്മയ്‌ക്ക് വേണ്ടി പ്രാർഥിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുന്ന വീഡിയോയും രാഖി പങ്കുവച്ചിരുന്നു. ജയ ഭേദയുടെ വിയോഗം രാഖി സാവന്തിന്‍റെ ആരാധകർക്കിടയിലും വലിയ ആഘാതമുണ്ടാക്കിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.