ETV Bharat / entertainment

ഇതാ ആർച്ചീസ് ഗ്യാങ്...; 'ദി ആർച്ചീസ്' പുതിയ പോസ്റ്റർ പങ്കുവച്ച് സുഹാന ഖാൻ - ദ ആർച്ചീസ് പോസ്റ്റർ പുറത്തുവിട്ട് സുഹാന ഖാൻ

ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാനയുടെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ദി ആര്‍ച്ചീസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് താരപുത്രി

suhana khan  the archies  new poster of the archies  shah rukh khans daughter suhana khan  the archies release date  zoya akhtar  suhana khan debut project  Zoya Akhtar new movie  ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ  സുഹാന ഖാൻ  ഖുഷി കപൂർ  അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്‌ത്യ നന്ദ  അഗസ്‌ത്യ നന്ദ  സോയ അക്തർ  സോയ അക്തറിന്‍റെ ദ ആർച്ചീസ്  ദ ആർച്ചീസ്  ദ ആർച്ചീസ് നെറ്റ്‌ഫ്ലിക്‌സില്‍  നെറ്റ്‌ഫ്ലിക്‌സ്  നെറ്റ്‌ഫ്ലിക്‌സ് സിനിമ  നെറ്റ്‌ഫ്ലിക്‌സ് റിലീസ്  ദ ആർച്ചീസ് പോസ്റ്റർ പുറത്തുവിട്ട് സുഹാന ഖാൻ  Suhana Khan drops The Archies new poster
ഇതാ ആർച്ചീസ് ഗ്യാങ്...; 'ദ ആർച്ചീസ്' പുതിയ പോസ്റ്റർ പങ്കുവച്ച് സുഹാന ഖാൻ
author img

By

Published : Jun 12, 2023, 1:14 PM IST

ഹൈദരാബാദ്: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ, ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്‍റെയും ജയാ ബച്ചന്‍റെയും ചെറുമകൻ അഗസ്‌ത്യ നന്ദ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തർ, റീമ കഗ്തി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി ആർച്ചീസ്'.

ബോളിവുഡിലെ മുൻനിര താരങ്ങളുടെ മക്കൾ അണിനിരക്കുന്നു എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ ചർച്ചയായ ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍റെ പ്രിയ മകൾ സുഹാന ഖാൻ. തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് സുഹാന പോസ്റ്റർ പങ്കുവച്ചത്.

ആർച്ചീസ് സംഘത്തെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയ താരം തങ്ങൾ നെറ്റ്‌ഫ്ലിക്‌സിലൂടെ ഉടൻ നിങ്ങൾക്കരികില്‍ എത്തുമെന്നും കുറിച്ചു. ദി ആർച്ചീസിന്‍റെ ഔദ്യോഗിക പേജിലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റും നേരത്തെ സുഹാന ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പങ്കിട്ടിരുന്നു. സുഹാന ഖാന്‍റെ ഉൾപ്പടെയുള്ള ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെയെല്ലാം ബോളിവുഡ് പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ദി ആർച്ചീസ്'.

ആര്‍ച്ചി എന്ന ലോക പ്രശസ്‌ത കോമിക്ക് ബുക്കിനെ ആസ്‌പദമാക്കി സോയ അക്തർ ഒരുക്കുന്ന ചിത്രമാണ് 'ദി ആർച്ചീസ്'. ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗി മാന്‍റിൽ, ജഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്‌സ് പരമ്പരയ്‌ക്ക് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്.

ചിത്രത്തില്‍ ആർച്ചിയെ അവതരിപ്പിക്കുന്നത് അഗസ്‌ത്യയാണ്. ബെറ്റിയായി സുഹാന എത്തുമ്പോൾ വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും വേഷമിടും. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യും.

1960 കളെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. യുവത്വത്തിന്‍റെ ഊർജവും ആവേശവും നിറഞ്ഞ ചിത്രം ആർച്ചി കോമിക്‌സ്, ഗ്രാഫിക് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൈഗർ ബേബി ഫിലിംസ് (റീമ കഗ്തി, സോയ അക്തർ) ആണ് നിർമിക്കുന്നത്.

നെറ്റ്ഫ്ലിക്സ് ടുഡും (Netflix TUDUM) ഇവന്‍റിനായി ആർച്ചീസിലെ അഭിനേതാക്കൾ ബ്രസീലിലേക്ക് പോകുമെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നെറ്റ്ഫ്ലിക്‌സിന്‍റെ ഔദ്യോഗിക അറിയിപ്പ് വീഡിയോയ്‌ക്കൊപ്പം സുഹാന ഖാൻ സോഷ്യൽ മീഡിയയിൽ ഈ വാർത്ത പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ജൂൺ 18 ന് ആണ് ഈ ഗ്രാൻഡ് ഇവന്‍റ് ബ്രസീലില്‍ വച്ച് നടക്കുക.

അതേസമയം ബോളിവുഡിനെ അടുത്തിടെ പിടിച്ചുകുലുക്കിയ 'നെപ്പോട്ടിസം' വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയ സിനിമ കൂടിയാണ് 'ദി ആർച്ചീസ്'. താരസന്താനങ്ങളെ അണിനിരത്തിയുള്ള ചിത്രത്തിന്‍റെ പ്രഖ്യാപനം സംവിധായിക സോയ അക്തർ നടത്തിയത് മുതല്‍ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉൾപ്പടെ നടന്നത്. സാധാരണക്കാർ വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ സിനിമയിലെത്തുമ്പോൾ മാതാപിതാക്കൾ സൂപ്പർ താരങ്ങളായതിന്‍റെ ആനുകൂല്യം മക്കൾക്ക് നൽകുന്നതിനെയാണ് പലരും ചോദ്യം ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.