യഷ് നായകനായ കന്നഡ ബ്ലോക്ക്‌ബസ്‌റ്ററുകളാണ് 'കെജിഎഫ്' ഒന്നും രണ്ടും ഭാഗങ്ങള്‍. 'കെജിഎഫ്' സീരീസിന്‍റെ (KGF series) ഗംഭീര വിജയത്തിന് ശേഷം സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം മുതല്‍ 'കെജിഎഫ് 3'യെ കുറിച്ചുള്ള അപ്‌ഡേറ്റ് കാത്തിരിക്കുകയാണ് കെജിഎഫ്, യഷ് ആരാധകര്‍.
ഇപ്പോഴിതാ 'കെജിഎഫി'ന്‍റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് (Hombale Films). പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കെജിഎഫ് 3', 2025ല്‍ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത് (KGF scheduled for release in 2025). സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ 2023 ഡിസംബറില്‍ ആരംഭിക്കുമെന്നും ഹോംബാലെ ഫിലിംസ് അറിയിച്ചിട്ടുണ്ട്.
2018ലാണ് 'കെജിഎഫ്' ആദ്യ ഭാഗം റിലീസ് ചെയ്‌തത്. 'കെജിഎഫ്' റിലീസ് ചെയ്‌തിട്ട് അഞ്ച് വര്‍ഷങ്ങള്‍ (Five Years of KGF) പൂര്‍ത്തിയാകുന്ന ഡിസംബര്‍ 21ന് 'കെജിഎഫ് 3'യുടെ (KGF 3)റിലീസ് പദ്ധതികള്‍ പുറത്തുവിടുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം (KGF Release Date).
കെജിഎഫ് 3ക്കായി സംവിധായകന്‍, നിര്‍മാതാവ്, നടന്‍ എന്നിവര്‍ ഇതിനോടകം തന്നെ ആദ്യകാല ചര്‍ച്ചകള്‍ നടത്തിയെന്നാണ് സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2024 ഒക്ടോബറിൽ ചിത്രീകരണം (KGF shoot will start on 2024 October) തുടങ്ങി 2025ൽ കെജിഎഫ് 3യെ തിയേറ്ററുകളിൽ എത്തിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.
2018ല്‍ കെജിഎഫ് ചാപ്റ്റർ 1 (KGF Chapter 1) റിലീസ് ചെയ്‌ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ൽ കെജിഎഫ് ചാപ്‌റ്റര്‍ 2വും (KGF Chapter 2) റിലീസ് ചെയ്‌തു. കന്നഡ സൂപ്പര്‍ താരം യഷിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു 'കെജിഎഫ്' സീരീസ്.
പ്രഭാസ് (Prabhas) നായകനായി എത്തുന്ന 'സലാര്‍ 2' (Salaar 2), ഋഷഭ് ഷെട്ടിയുടെ (Rishab Shetty) കാന്താര 2 (Kantara 2), പൃഥ്വിരാജ് സുകുമാരന്‍റെ (Prithviraj Sukumaran) ടൈസണ്‍ (Tyson) എന്നിവയാണ് ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.
അതേസമയം ഹോംബാലെ ഫിലിംസിന്‍റെ 'സലാര്‍ പാര്‍ട്ട് -1 സീസ്‌ഫയര്‍' (Salaar Part 1 Ceasefire) റിലീസ് തീയതി നിര്‍മാതാക്കള്‍ ഇന്ന് (സെപ്‌റ്റംബര്‍ 29) പുറത്തുവിട്ടിരുന്നു (Salaar Part 1 Ceasefire Release). ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുക (Salaar release date). ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്‌മസ് സമ്മാനമായിരിക്കും 'സലാര്‍' (Salaar) റിലീസ് എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നത്.
'2023 ഡിസംബര്‍ 22ന് നിങ്ങളുടെ കലണ്ടറുകള്‍ അടയാളപ്പെടുത്താന്‍ തയ്യാറാകൂ. കാരണം ഈ ആക്ഷന്‍ പാക്ക് ചിത്രം, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നായിരിക്കും' - സലാര്‍ റിലീസ് തീയതി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.