Yash daughter viral video: ബോക്‌സ്‌ഓഫീസില്‍ ഗംഭീര വിജയം നേടി തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറുന്ന യഷ് ചിത്രമാണ് 'കെജിഎഫ് 2'. 'കെജിഎഫ് 2' ന്‍റെ വിജയ മൂഹൂര്‍ത്തങ്ങള്‍ യഷും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ മകളുടെ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
- " class="align-text-top noRightClick twitterSection" data="
">
Yash shared his daughter video: അച്ഛനോടുള്ള മകളുടെ സ്‌നേഹം പ്രകടമാകുന്ന വീഡിയോയാണ് യഷ് ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ 'ലവ് ലവ് റോക്കി ബോയി' എന്ന് പറയുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. റോക്കി ബോയിയെ കളിയാക്കിയുള്ള രാവിലെകള്‍ തുടങ്ങുന്നത് ഇങ്ങനെയാണെന്ന കുറിപ്പോടെയാണ് യാഷ് വീഡിയോ പങ്കുവച്ചത്.
KGF 2 collection: ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് ബോക്‌സ്‌ഓഫീസ് കലക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്നുമാത്രം ആദ്യ ദിനം 134.5 കോടി കലക്ഷനാണ് 'കെജിഎഫ് 2' നേടിയത്. ചിത്രം 1000 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. 17 ദിവസം കൊണ്ടാണ് 'കെജിഎഫ് 2' വിന്‍റെ ഈ റെക്കോഡ് നേട്ടം.
Also Read: റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് റോക്കിയും കൂട്ടരും; 1000 കോടി കടന്ന് കെജിഎഫ് 2