ETV Bharat / entertainment

Yash auto drive promotions | അന്ന്‌ ഓട്ടോ ഡ്രൈവറായി; ഇന്ന്‌ സ്വകാര്യ ജെറ്റില്‍ - Yash auto promotion

Yash auto drive promotions: കെജിഎഫ്‌ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്‌ 'കെജിഎഫ്‌ 2' ഏപ്രില്‍ 14ന്‌ തിയേറ്ററുകളിലെത്തിയിരുന്നു. ഈ വേളയില്‍ യാഷിന്‍റെ ഒരു പഴയകാല വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌.

KGF Yash fans  KGF 1 viral video  Yash auto promotion  Yash auto drive promotions
Yash auto drive promotions | അന്ന്‌ ഓട്ടോ ഡ്രൈവറായി... ഇന്ന്‌ സ്വകാര്യ ജെറ്റില്‍
author img

By

Published : Apr 16, 2022, 2:23 PM IST

KGF Yash fans:'കെജിഎഫ്‌' എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്‌. മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ യാഷ്‌, പ്രശാന്ത്‌ നീല്‍ ചിത്രത്തിലൂടെ സിനിമ ലോകത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു. കേരളത്തിലടക്കം നിരവധി ആരാധകരെ നേടിയെടുക്കാന്‍ യാഷിന് സാധിച്ചു.

KGF 1 viral video: ഒരു സാധാരണ കുടുംബത്തില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്കുള്ള അദ്ദേഹത്തിന്‍റെ ചുവടുവയ്‌പ്‌ പെട്ടെന്നൊരു ദിവസം കൊണ്ടായിരുന്നില്ല. അക്കാലത്തെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്‌. 2009ല്‍ സ്വന്തം സിനിമ പ്രമോട്ട്‌ ചെയ്യാന്‍ ഓട്ടോ ഡ്രൈവറായി മാറിയ യാഷിന്‍റെ വീഡിയോ ആണിത്‌.

Yash auto promotion: 'കല്ലാറെ സന്തെ' എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവറായ സോമു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ യഷ്‌ പ്രത്യക്ഷപ്പെട്ടത്‌. ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു ഓട്ടോയിലെ യാത്രക്കാര്‍. അന്ന്‌ ഓട്ടോയില്‍ പ്രമോഷന്‍ നടത്തിയ താരം ഇന്ന്‌ പ്രവൈറ്റ്‌ ജെറ്റില്‍ ഇന്ത്യ മുഴുവന്‍ തന്‍റെ സിനിമ പ്രമോട്ട്‌ ചെയ്യുന്നു.

Also Read: 'കെജിഎഫ്‌ 2 ബോളിവുഡ്‌ സിനിമയ്‌ക്ക്‌ ഒരു പേടിസ്വപ്‌നം': രാം ഗോപാല്‍ വര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.