WCC against director Liju Krishna : സംവിധായകന്‍ ലിജു കൃഷ്‌ണയ്‌ക്കെതിരെ വീണ്ടും ഡബ്ല്യുസിസി രംഗത്ത്.പടവെട്ട്' സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ ലിജു കൃഷ്‌ണ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ചാണ് സംഘടന രംഗത്തെത്തിയത്. വിമന്‍ ഇന്‍ സിനിമ കലക്‌ടീവിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
'വിമന്‍ ഇൻ സിനിമ കലക്‌ടീവോ, അതിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്‌ണ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല. സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളൂ എന്നതുകൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങൾ ബഹുമാനിക്കുന്നു എന്നതുകൊണ്ടുമാണത്.
- " class="align-text-top noRightClick twitterSection" data="">
സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തതിന് 2022 മാർച്ച് 9ന് ലിജു കൃഷ്‌ണ അറസ്‌റ്റിലായി. ഇതിനെ തുടർന്ന് ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്‍റെ താത്കാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.
പക്ഷേ പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗ കേസിൽ കുറ്റാരോപിതനായ ലിജു കൃഷ്‌ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്‌സിക്യുട്ടീവും, അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരെയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്‌തവവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായി.
ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം ഡബ്ല്യുസിസി എല്ലായ്‌പ്പോഴും നിലകൊള്ളും. നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ ശ്രമിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ലിജു കൃഷ്‌ണ ഉൾപ്പടെയുള്ളവർ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
ലിജു കൃഷ്‌ണയ്‌ക്കെതിരെ ബലാത്സംഘത്തിനും ആക്രമണത്തിനും പൊലീസ് ചുമത്തിയ കേസുകൾ എല്ലാവരെയും ഓർമിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്‌റ്റ് ഞങ്ങൾ വീണ്ടും ഇവിടെ പങ്കുവയ്ക്കുന്നു' - ഡബ്ല്യുസിസി കുറിച്ചു.