ജയ്‌പൂര്‍: പഞ്ചാബി നൃത്തം 'ഭാന്‍ഗ്ര'യ്‌ക്ക് അക്ഷയ് കുമാറിനൊപ്പം ചുവടുവെച്ച് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. ജയ്‌പൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഒരുമിച്ച് ഇരുവരും നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ബോളിവുഡ് താരം അക്ഷയ്‌കുമാര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആരാധകരുമായി പങ്കിട്ടത്.
- " class="align-text-top noRightClick twitterSection" data="
">
'ഞാന്‍ ഒരിക്കലും നിങ്ങളോടൊപ്പം നൃത്തം ചെയ്‌തത് മറക്കില്ല മോഹന്‍ലാല്‍ സര്‍, തികച്ചും അവിസ്‌മരണീയമായ ഒരു നിമിഷമാണിത്' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തുകൊണ്ട് അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ജയ്‌പൂരിലെ രാംബാഗ് പാലസ് ഹോട്ടലിലായിരുന്നു സൂപ്പര്‍ താരങ്ങളെല്ലാം ഒരുമിച്ച പരിപാടി. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് പുറമെ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. കൂടാതെ പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനും പരിപാടിയില്‍ സംഗീത വിരുന്നൊരുക്കി.
അതേസമയം, ഗായിക രേഷ്‌മ രാഘവേന്ദ്രയും ലാലേട്ടനോടൊപ്പമുള്ള ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തി 2017-ല്‍ പുറത്തിറങ്ങിയ 'വെളിപാടിന്‍റ പുസ്‌തകം' എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മല്‍' എന്ന വൈറല്‍ ഗാനത്തിന് അദ്ദേഹം ചുവടുവെയ്‌ക്കുന്നത് കാണാം. കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ച ലുക്കിലാണ് ഈ വീഡിയോയില്‍ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുന്നത്.
തമിഴ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.