Vishnu Unnikrishnan facebook post: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്‌ണന്‍ തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്ത്. തന്‍റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് നടന്‍റെ വെളിപ്പെടുത്തല്‍. തനിക്ക് സാരമായ പരിക്കുകള്‍ ഒന്നുമില്ലെന്നും വിഷ്‌ണു വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
Vishnu Unnikrishnan about his injury: ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു നടന്‍റെ വിശദീകരണം. പ്ലാസ്‌റ്റിക് സര്‍ജറി ഒന്നും വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വിഷ്‌ണു കുറിപ്പ് ആരംഭിക്കുന്നത്. 'സേ നോ ടു പ്ലാസ്‌റ്റിക്.. പ്ലാസ്‌റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!! പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്‌റ്റ് ചെയ്യുന്നത്.
'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടൻ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി.. എല്ലാവരോടും സ്നേഹം.' -വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ കുറിച്ചു.
Vishnu Unnikrishnan latest movie: വൈപ്പിനില്‍ 'വെടിക്കെട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഷ്‌ണുവിന് പൊള്ളലേറ്റത്. ഇതിന് പിന്നാലെ നടന്‍റെ പരിക്കിനെ കുറിച്ച് സൈബര്‍ ഇടങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പോസ്‌റ്റുമായി വിഷ്‌ണു ഫേസ്‌ബുക്കിലെത്തിയത്.
Vedikettu cast and crew: അമര്‍ അക്‌ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ആദ്യമായി സംവിധാന മേഖലയിലേയ്‌ക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. ഐശ്വര്യ അനില്‍കുമാറാണ് സിനിമയില്‍ നായികയായെത്തുക.
ഇരുനൂറോളം പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുക. രതീഷ് റാം ആണ് ഛായാഗ്രഹണം. ജോണ്‍കുട്ടി ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്‌ച, ജിതിന്‍ ദേവസി, വിപിന്‍ ജെഫ്രിന്‍, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്‌ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ജേക്‌സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം. ബാദുഷ സിനിമാസിന്‍റെയും പെന്‍ ആന്‍ഡ് പേപ്പറിന്‍റെയും ബാനറില്‍ എന്‍.എം.ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Also Read: ആദ്യത്തെ കണ്‍മണിയുടെ പേര് വെളിപ്പെടുത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍