Stunt sequence goes wrong at Mark Antony sets: തമിഴ് ചിത്രം 'മാര്‍ക്ക് ആന്‍റണി'യുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ തെന്നിന്ത്യന്‍ താരം വിശാല്‍. 'മാര്‍ക്ക് ആന്‍റണി'യുടെ ചിത്രീകരണത്തിനിടെയുള്ള ഒരു വീഡിയോ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിര്‍മാതാക്കള്‍ പങ്കുവച്ച 'മാര്‍ക്ക് ആന്‍റണി' സെറ്റിലെ ചിത്രീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
-
Scary & Shocking !!#MarkAntony shooting spot video
— Vishal Film Factory (@VffVishal) February 22, 2023 " class="align-text-top noRightClick twitterSection" data="
Due to some technical issue, an accident happened but luckily no one injured@VishalKOfficial escapes just in time by few inches & seconds
All are safe & shooting will resume soon !! pic.twitter.com/VnFkqi5jPq
">Scary & Shocking !!#MarkAntony shooting spot video
— Vishal Film Factory (@VffVishal) February 22, 2023
Due to some technical issue, an accident happened but luckily no one injured@VishalKOfficial escapes just in time by few inches & seconds
All are safe & shooting will resume soon !! pic.twitter.com/VnFkqi5jPqScary & Shocking !!#MarkAntony shooting spot video
— Vishal Film Factory (@VffVishal) February 22, 2023
Due to some technical issue, an accident happened but luckily no one injured@VishalKOfficial escapes just in time by few inches & seconds
All are safe & shooting will resume soon !! pic.twitter.com/VnFkqi5jPq
Vishal movie shooting set accident video viral: സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ട്രക്ക് നിയന്ത്രണം വിട്ട് സഞ്ചരിക്കുന്ന കാഴ്‌ചയാണ് വീഡിയോയില്‍ കാണാനാവുക. ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ നില്‍ക്കുന്ന ഷൂട്ടിങ് സെറ്റിലാണ് വലിയ ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Mark Antony shooting spot video: സാങ്കേതിക തകരാര്‍ മൂലമാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 'ഇത് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന്' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രൊഡക്ഷന്‍ ഹൗസ് ആയ വിശാല്‍ ഫിലിം ഫാക്‌ടറി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിശാലും ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്.
-
Jus missed my life in a matter of few seconds and few inches, Thanks to the Almighty
— Vishal (@VishalKOfficial) February 22, 2023 " class="align-text-top noRightClick twitterSection" data="
Numb to this incident back on my feet and back to shoot, GB pic.twitter.com/bL7sbc9dOu
">Jus missed my life in a matter of few seconds and few inches, Thanks to the Almighty
— Vishal (@VishalKOfficial) February 22, 2023
Numb to this incident back on my feet and back to shoot, GB pic.twitter.com/bL7sbc9dOuJus missed my life in a matter of few seconds and few inches, Thanks to the Almighty
— Vishal (@VishalKOfficial) February 22, 2023
Numb to this incident back on my feet and back to shoot, GB pic.twitter.com/bL7sbc9dOu
Production House tweet Mark Antony shooting accident: 'മാര്‍ക്ക് ആന്‍റണി ഷൂട്ടിങ് സ്‌പോട്ട് വീഡിയോ. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരു അപകടം സംഭവിച്ചു. പക്ഷേ ഭാഗ്യത്തിന് ആര്‍ക്കും പരിക്കില്ല. കൃത്യസമയത്ത് വിശാല്‍ രക്ഷപ്പെട്ടു. ഏതാനും ഇഞ്ചുകളുടെയും നിമിഷങ്ങളുടെയും വ്യത്യാസത്തിലാണ് താരം രക്ഷപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണ്. ചിത്രീകരണം ഉടന്‍ പുനരാരംഭിക്കും.' -വിശാല്‍ ഫിലിം ഫാക്‌ടറി ട്വീറ്റ് ചെയ്‌തു.
Mark Antony cast and crew: അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാല്‍, എസ് ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സുനില്‍, ഋതു വര്‍മ, അഭിനയ, നിഴല്‍ഗള്‍ രവി, വൈ ഗീ മഹേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ജി.വി പ്രകാശ് കുമാര്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.
Also Read: ചിത്രീകരണത്തിനിടെ വിശാലിന് പരിക്ക്; ഷൂട്ടിങ് നിര്‍ത്തിവച്ചു