ETV Bharat / entertainment

സർവൈവൽ ത്രില്ലർ 'എക്‌സിറ്റ്' പ്രൊമോ ടീസർ പുറത്ത്; ഞെട്ടിച്ച് വിശാഖ് നായർ - സർവൈവൽ ത്രില്ലർ എക്‌സിറ്റ് ടീസർ

Exit Movie Promo Teaser out : ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം 'എക്‌സിറ്റ്' മലയാളത്തിന് പുറമെ തമിഴിലുമായാണ് ഒരുക്കിയിരിക്കുന്നത്.

Exit movie Promo Teaser  Vishak Nair Survival thriller Exit  സർവൈവൽ ത്രില്ലർ എക്‌സിറ്റ് ടീസർ  വിശാഖ് നായർ എക്‌സിറ്റ് പ്രൊമോ ടീസർ
Exit movie's Promo Teaser
author img

By ETV Bharat Kerala Team

Published : Jan 18, 2024, 5:51 PM IST

യുവതാരം വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്‌സിറ്റ്'. ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രമായി അണിയിച്ചൊരുക്കിയ 'എക്‌സിറ്റി'ന്‍റെ പ്രൊമോ ടീസറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്‍റെ പേടിപ്പെടുത്തുന്ന, ജിജ്ഞാസയേറ്റുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സൈന മൂവീസ് പുറത്തിറക്കിയ ടീസർ മികച്ച അഭിപ്രായമാണ് നേടുന്നത്. ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യൻ്റെ വിചിത്ര രൂപവും മൃഗ സമാനമായ പ്രകൃതവും ആംഗ്യവുമെല്ലാമാണ് ടീസർ കാണിക്കുന്നത്. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്‌സി ആക്ഷൻ സർവൈവൽ ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'എക്‌സിറ്റി'ന്.

ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ഈ ചിത്രം പറയുന്നത്. തൊണ്ണൂറുകളാണ് കഥാപശ്ത്തലം. മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി നാല് ചെറുപ്പക്കാർ അകപ്പെട്ടു പോവുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ തമിഴ് നടൻ ശ്രീറാമും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, ഇടവേള ബാബു, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിൽ എത്തും. ബ്ലൂം ഇന്‍റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്‌ണനാണ് 'എക്‌സിറ്റി'ന്‍റെ നിർമാണം. മലയാളത്തിലും തമിഴിലുമായാണ് ഈ ചിത്രം ഒരുങ്ങുന്നത്. നവാഗതനായ അനീഷ് ജനാർദ്ദനനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിയാസ് നിജാമുദ്ദീൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്. ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കലാസംവിധാനം - എം കോയാസ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്‌ടർ - അമൽ ബോണി, ഡി ഐ - ജോയ്‌നർ തോമസ്, ആക്ഷൻ - റോബിൻച്ചാ, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: ഞെട്ടിക്കാനൊരുങ്ങി വിശാഖ് നായരുടെ സർവൈവൽ ത്രില്ലർ; എക്‌സിറ്റ് ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.