ETV Bharat / entertainment

'സത്യമായിട്ടും പുതിയ ഷൂട്ട് അവിടെയല്ല'; 'ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍' വിശേഷണത്തില്‍ വിനീത് - പ്രണവ്

വിനീത് ശ്രീനിവാസന്‍റേതായി പുറത്തുവന്ന ചിത്രങ്ങളിലെ 'ചെന്നൈ ടച്ച്' ഏറെ പ്രസിദ്ധമാണ്. ഇക്കാരണത്താലാണ്, 'ചെന്നൈ സൂപ്പര്‍ സ്റ്റാര്‍' എന്ന 'പദവി' സിനിമ പ്രേമികളായ ട്രോളന്‍മാര്‍ വിനീത് ചാര്‍ത്തിക്കൊടുത്തത്

പ്രതികരിച്ച് വിനീത്  വിനീത് ശ്രീനിവാസന്‍  ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍  Vineeth sreenivasan reacts  Chennai Super Star comments  Chennai Super Star  കുറുക്കന്‍  വര്‍ഷങ്ങള്‍ക്ക് ശേഷം  ഹൃദയം  പ്രണവ് മോഹന്‍ലാല്‍  കല്യാണി പ്രിയദര്‍ശന്‍  പ്രണവ്  കല്യാണി
സത്യമായിട്ടും പുതിയ ചെന്നൈയില്‍ ഷൂട്ട് ചെയ്യുന്നില്ല; ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍ വിശേഷണത്തില്‍ പ്രതികരിച്ച് വിനീത്
author img

By

Published : Jul 23, 2023, 9:15 PM IST

ലയാള സിനിമയിലെ 'ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍' ആണ് നടന്‍ വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ വിനീതിനെ ചെന്നൈ സ്‌റ്റാര്‍ എന്നാണ് വിശേഷിപ്പിക്കാറ്. വിനീത് സംവിധാനം ചെയ്‌തിട്ടുള്ള മിക്ക സിനിമകളിലും ഒരു ചെന്നൈ ടച്ചുണ്ടാകും.

ഒന്നുകില്‍ നായകന്‍റെ കോളജ്, അല്ലെങ്കില്‍ നായകന്‍ എത്തിപ്പെടുന്ന സ്ഥലം ചെന്നൈയില്‍ ആയിരിക്കും. ഇപ്പോഴിതാ തന്‍റെ റിലീസിനൊരുങ്ങുന്ന 'കുറുക്കന്‍' എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

തന്‍റെ പുതിയ ചിത്രം സത്യമായിട്ടും ചെന്നൈയില്‍ ഷൂട്ട് ചെയ്യുന്നില്ലെന്നും, എന്നാല്‍ ഒരു ചെന്നൈ ടച്ച് സിനിമയില്‍ വരുമെന്നും വിനീത് പറയുന്നു. 'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് പ്രഖ്യാപിച്ച 'വര്‍ഷങ്ങള്‍ക്ക് ശേഷം' (Varshangalkku Shesham) എന്ന പുതിയ ചിത്രത്തില്‍ ചെന്നൈ ടച്ച് ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു വിനീതിന്‍റെ പ്രതികരണം.

'ജീവിതത്തില്‍ എന്നെയൊന്നും സൂപ്പര്‍ സ്‌റ്റാര്‍ എന്ന് ആരെങ്കിലും വിളിക്കുമെന്ന് വിചാരിച്ചിട്ടില്ല. ചെന്നൈ ഉള്ളത് കൊണ്ടാണ് ഇത് സംഭവിച്ചത്. ടൊവിനോ തോമസിനൊക്കെ പ്രളയം സ്‌റ്റാര്‍ എന്നേ കിട്ടിയുള്ളു. എന്നെ ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍ എന്നാണ് വിളിക്കുന്നത്. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. എന്നെ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ചെന്നൈ സ്‌റ്റാര്‍, ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ഞാന്‍ അവളോട് പറയും.' -വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാലിന്‍റെ (Pranav Mohanlal) 33-ാം ജന്മദിനത്തിലായിരുന്നു തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം. പ്രണവ് തന്നെയാണ് ഈ സര്‍പ്രൈസ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ നിവിന്‍ പോളിയും എത്തുമെന്നാണ് സൂചന. വിനീത് ശ്രീനിവാസന്‍ - പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, നിഖില്‍ നായര്‍, അര്‍ജുന്‍ ലാല്‍, നിത പിള്ള തുടങ്ങിയവരും അണിനിരക്കും.

ലൗ ആക്ഷന്‍ ഡ്രാമ'യ്‌ക്ക് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു 'ലൗ ആക്ഷന്‍ ഡ്രാമ'യുടെ സംവിധായകന്‍.

സിനിമയില്‍ പ്രണവിന്‍റെ നായികയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. 'ഹൃദയം', 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ മറ്റ് ചിത്രങ്ങള്‍. കല്യാണിയുടെ ഏഴാമത്തെ മലയാള ചിത്രം കൂടിയാണിത്.

സിനിമയില്‍ വിനീത് ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ചിത്രത്തിന്‍റെ ഭാഗമാകും.

'ഹൃദയ'ത്തിന്‍റെ നിര്‍മാതാക്കള്‍ തന്നെയാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും നിര്‍മിക്കുക. മേരിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് നിര്‍മാണം. 40 വർഷങ്ങൾക്ക് ശേഷമാണ് മെരിലാൻഡ് സിനിമാസ് 'ഹൃദയം' സിനിമയിലൂടെ തിരികെയെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.