ETV Bharat / entertainment

'അച്ഛന്‍റെ സുന്ദരി കുഞ്ഞി പെണ്ണേ...'; ആരാധക ഹൃദയങ്ങള്‍ കീഴടക്കി വിനീത് ശ്രീനിവാസന്‍ പാടിയ താരാട്ട് പാട്ട് - എല്‍സ

എല്‍സ എന്ന ചിത്രത്തിലെ മനോഹരമായ താരാട്ട് പാട്ടാണ് അച്ഛന്‍റെ സുന്ദരി കുഞ്ഞി പെണ്ണേ എന്നു തുടങ്ങുന്ന പാട്ട്. സാനിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജിബിന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ആണ്

Vineeth Sreenivasan new song  Vineeth Sreenivasan  Vineeth Sreenivasan lullaby song from Elza movie  lullaby song from Elza movie  അച്ഛന്‍റെ സുന്ദരി കുഞ്ഞി പെണ്ണേ  വിനീത് ശ്രീനിവാസന്‍  എല്‍സ  ജിബിന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍
'അച്ഛന്‍റെ സുന്ദരി കുഞ്ഞി പെണ്ണേ...'; ആരാധക ഹൃദയങ്ങള്‍ കീഴടക്കി വിനീത് ശ്രീനിവാസന്‍ പാടിയ താരാട്ട് പാട്ട്
author img

By

Published : Sep 12, 2022, 4:29 PM IST

ആരാധക ഹൃദയങ്ങള്‍ കീഴടക്കി വിനീത് ശ്രീനിവാസന്‍ പാടിയ അച്ഛന്‍റെ സുന്ദരി കുഞ്ഞി പെണ്ണേ എന്ന താരാട്ട് പാട്ട്. എല്‍സ എന്ന ചിത്രത്തിലേതാണ് ഗാനം. സാനിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹോളിവുഡ് ചിത്രത്തിലൂടെ പ്രശസ്‌തനായ ജിബിന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ആണ്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തില്‍ 5 ഭാഷകളിലായി 25 ഗാനങ്ങളാണ് പുറത്തിറങ്ങാനുള്ളത്. പ്രശസ്‌തരായ നിരവധി ഗായകര്‍ പാട്ട് പാടിയതില്‍ ആദ്യത്തേതാണ് വിനീത് പാടിയ ഈ മനോഹര ഗാനം. കൃഷ്‌ണ രാജ് ആണ് പാട്ടിന്‍റെ റെക്കോര്‍ഡിങ് നിര്‍വഹിച്ചിരിക്കുന്നത്.

രജത്ത് പ്രസന്ന എന്ന ഓടക്കുഴല്‍ വിദ്വാന്‍ ഭാസുരി വായിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. കൂടാതെ വെനസ്വേലയില്‍ നിന്നുള്ള ഹെക്‌റ്റര്‍ റുവാനോ എന്ന കലാകാരനാണ് ബാസ് ഗിറ്റാര്‍ വായിച്ചിരിക്കുന്നത്. പി ജി രാജേഷ് ആണ് സൗണ്ട് റെക്കോര്‍ഡിങ് നിര്‍വഹിച്ചിരിക്കുന്നത്.

ട്യൂണ്‍ നെക്‌സ്റ്റ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.