ETV Bharat / entertainment

'തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതിയെങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും'; പ്രതികരിച്ച് വിനയന്‍

author img

By

Published : Jul 24, 2023, 10:41 AM IST

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ  പ്രതികരിച്ച് വിനയന്‍  വിനയന്‍  ഫെഫ്‌സി  തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതി  തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം  തമിഴ് സിനിമ  മലയാള സിനിമ  പത്തൊമ്പതാം നൂറ്റാണ്ട്  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍  Vinayan reacts to FEFSI new rule  Vinayan reacts  FEFSI new rule  FEFSI  FEFSI new rule for Tamil artists  Tamil artists in Tamil film industry  Tamil artists  Tamil film industry
'തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതിയെങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും'; പ്രതികരിച്ച് വിനയന്‍

മിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതിയെന്ന ഫെഫ്‌സിയുടെ (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) തീരുമാനത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ഫെഫ്‌സിയുടെ ഈ തീരുമാനം മാറ്റിയില്ലെങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാന്‍ മലയാള സിനിമ ഇന്‍ഡസ്‌ട്രി തയ്യാറാകണമെന്നും വിനയന്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

'ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്‌നാട് സിനിമാ സംഘടനകൾ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്‌നാട് സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ല..

മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ സപ്പോർട്ട് ഏറി വരികയാണ് എന്നറിയുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പ് ആണെങ്കിൽ സിനിമാക്കാരുടെ പ്രശ്‌നങ്ങളിൽ ഞങ്ങള്‍ ഈ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..

ഈ നീക്കം വളരാന്‍ അനുവദിച്ചാൽ അത് ഒരുതരം വിഘടന വാദത്തിന് തുല്യമാണ്.. ഇത് മുളയിലേ നുള്ളിക്കളയണം.. ഏതു സ്‌റ്റേറ്റിൽപ്പെട്ടവർക്കും ഏത് ഭാഷയിൽ പെട്ടവർക്കും ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാന്‍ ആവില്ല..

കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കലക്ഷനാണ് വിജയ്‌യുടെയും, കമല്‍ ഹാസന്‍റെയും, രജനീകാന്തിന്‍റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്ന് വാരിക്കൊണ്ടു പോകുന്നത്.. നമ്മൾ അവരെ വേറിട്ട് കാണുന്നില്ല എന്നതാണ് സത്യം..

കേരളത്തിലെ തിയേറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ്‌നാട് ഫിലിം ഇൻഡസ്ട്രിക്ക് ഒരു വർഷം നഷ്‌ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കലക്ഷനും ആണെന്നോര്‍ക്കണം.

തമിഴ് സിനിമ തമിഴർക്ക് മാത്രം എന്ന തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാള സിനിമയിലെ നിർമാതാക്കളും തിയേറ്റർ ഉടമകളും വിതരണക്കാരും എത്രയും വേഗം തയ്യാര്‍ ആകണമെന്നാണ് എന്‍റെ അഭിപ്രായം..

വിക്രമിനെ അവതരിപ്പിച്ച കാശി ഉൾപ്പെടെ കുറച്ച് ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്ക് സ്നേഹം ഉണ്ടെങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോട് യോജിക്കാന്‍ ആവുന്നില്ല..' -വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

വിനയന്‍ സംവിധാനം ചെയ്‌ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്‌ക്ക് ഇക്കുറി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു. അതേസമയം ചലച്ചിത്ര പുരസ്‌കാരത്തില്‍ വിനയന്‍ ചിത്രത്തെ ജൂറി അവഗണിച്ചെന്ന വാദവുമായി നിരൂപകന്‍ എന്‍ ഇ സുധീര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുധീറിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് നന്ദി രേഖപ്പെടുത്തി തൊട്ടുപിന്നാലെ വിനയനും എത്തിയിരുന്നു.

'പത്തൊമ്പതാം നൂറ്റാണ്ടി'നെ കുറിച്ച് സുധീര്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട് എന്നാണ് വിനയന്‍ പറഞ്ഞത്. കൂടാതെ താന്‍ ഇത്രയും പോലും അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും വിനയന്‍ പറഞ്ഞു. 'എന്‍റെ സിനിമയെ കുറിച്ച് ശ്രീ. എൻഇ സുധീർ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി.. പക്ഷേ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തു കഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല.. ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ്‌ സത്യം.. മൂന്ന് അവാർഡ് തന്നില്ലേ..? അക്കാദമി ചെയർമാൻ രഞ്ജിത്തിനോടാണ് എന്‍റെ കടപ്പാട്..' -ഇപ്രകാരമായിരുന്നു വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: പത്തൊമ്പതാം നൂറ്റാണ്ടിനെ അവഗണിച്ചെന്ന് എന്‍ഇ സുധീര്‍; നേടിയത് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിനയന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.