പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളായ അമിത് ചക്കാലക്കലും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'ചിത്തിനി'. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി (East Coast Vijayan Movie chithini's shooting started). 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മോക്ഷയാണ് 'ചിത്തിനി'യിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോർണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും പ്രധാന വേഷങ്ങളിലുണ്ട്. ജോണി ആന്‍റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണന്‍, മണികണ്‌ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു വേഷങ്ങളിൽ അണിനിരക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് 'ചിത്തിനി'. കെ വി അനിലിന്‍റെ കഥയ്‌ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.
രതീഷ് റാം ആണ് സിനിമയുടെ കാമറാമാന്‍. ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്‌ണൻ വസ്‌ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. രാജശേഖരൻ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കലാസംവിധാനം : സുജിത്ത് രാഘവ്, കൊറിയോഗ്രഫി : കല മാസ്റ്റര്‍, സംഘട്ടനം : രാജശേഖരന്‍, ജി മാസ്റ്റര്‍, വി എഫ് എക്‌സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍ : സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ് : വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ഷിബു പന്തലക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ : സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്‌ടർമാർ : അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, അനൂപ് അരവിന്ദൻ, പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി : കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്‌കറ്റ്.
കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ തുടങ്ങിയ ലൊക്കേഷനുകളിലായി 'ചിത്തിനി'യുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ റിലീസ് വിവരം അണിയറ പ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.
ALSO READ: യുദ്ധമുഖത്തെ വിജയച്ചിരി; തോക്കേന്തിയ നാൽവർ സംഘം, 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' പോസ്റ്റർ പുറത്ത്