ബോളിവുഡിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് 'ട്വൽത്ത് ഫെയിൽ'. വിക്രാന്ത് മാസി നായകനായി എത്തിയ ഈ ചിത്രം ഇതാ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. ഡിസംബർ 30ന് സിനിമ ഒടിടിയിലേക്ക് എത്തും (Vikrant Massey starrer 12th Fail OTT release).
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട ഒരാള്‍ ഐഎഎസ് ഓഫിസറായി മാറുന്നതാണ് 'ട്വൽത്ത് ഫെയിലി'ന്‍റെ കഥ ('12th Fail' on Disney Plus Hotstar from December 30). യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
യുപിഎസ്‌സി വിദ്യാർഥികളുടെ ജീവിതവും അവർ നടത്തുന്ന പോരാട്ടങ്ങളുടെയും ഒരു ദൃശ്യാവിഷ്‌കാരം കൂടിയായിരുന്നു 'ട്വൽത്ത് ഫെയിൽ'. അനുരാഗ് പഥക്കിന്‍റെ (Anurag Pathak) ബെസ്റ്റ് സെല്ലർ നോവലാണ് ഈ ചിത്രത്തിന് ആധാരം. ഐപിഎസ് ഓഫിസർ മനോജ് കുമാർ ശർമ്മയുടെയും ഐആർഎസ് ഓഫിസർ ശ്രദ്ധ ജോഷിയുടെയും അവിശ്വസനീയമായ ജീവിത യാത്രയെ കുറിച്ചുള്ളതാണ് ഈ നോവൽ. ഇത് ആധാരമാക്കിയാണ് സംവിധായകൻ വിധു വിനോദ് ചോപ്ര 'ട്വൽത്ത് ഫെയിൽ' ഒരുക്കിയത്.
കൂടാതെ ഏറ്റവും കഠിനമായ മത്സര പരീക്ഷയായ യുപിഎസ്‌സിയ്‌ക്കായി പരിശ്രമിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തില്‍ നിന്നും സിനിമയുടെ നിർമാതാക്കൾ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. ഒക്‌ടോബർ 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ് ചിത്രം സീ സ്റ്റുഡിയോസാണ് നിർമിച്ചത്. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
അതേസമയം നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്കും അവരുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ വിദ്യാർഥികൾക്കുമുള്ള സമർപ്പണമായാണ് ഈ ചിത്രം നിലകൊള്ളുന്നതെന്ന് സംവിധായകൻ വിധു വിനോദ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യസന്ധതയ്‌ക്കും ഒപ്പം മികവിനും വേണ്ടി പരിശ്രമിക്കാൻ ചിലരെയെങ്കിലും ഈ സിനിമ പ്രചോദിപ്പിക്കുന്നുവെങ്കിൽ, അത് തന്നെയാണ് താൻ വിജയമായി കണക്കാക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു (Director Vidhu Vinod Chopra about '12th Fail' Movie). തിയേറ്ററുകളിൽ ഉജ്വല വിജയം നേടിയാണ് 'ട്വൽത്ത് ഫെയിൽ' പ്രദർശനം പൂർത്തീകരിച്ചത്.
ALSO READ : 12th Fail Teaser| യഥാർഥ കഥയുമായി 'ട്വൽത്ത് ഫെയിൽ'; വിക്രാന്ത് മാസി ചിത്രത്തിന്‍റെ ടീസർ പുറത്ത്