ഇഷ്ട സിനിമകളുടെ പട്ടികയില്‍ 'ലഞ്ച്‌ബോക്‌സ്' ((The Lunchbox) എന്ന അതിഗംഭീര സിനിമയെ ചേർത്തുവയ്‌ക്കുന്നവർ ധാരാളമുണ്ടാകും. ഒരു നേർത്ത കാറ്റിന്‍റെ ആർദ്രതയോടെ നമ്മെ തഴുകി കടന്നുപോകുന്ന ദൃശ്യഭാഷയാണ് ഈ 'ലഞ്ച്‌ബോക്‌സി'ന്‍റേത്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെ, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ "ഫ്ലോപ്പ് ചിത്രങ്ങളുടെ" പട്ടികയിൽ ലഞ്ച് ബോക്‌സിനെ ഉൾപ്പെടുത്തിയിരുന്നു (The Lunchbox A Flop Movie post). എക്‌സില്‍ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി ബോളിവുഡ് നടൻ വിജയ് വർമ്മയും (Vijay Varma) രംഗത്തെത്തി. "ഗ്ലോബൽ മാസ്റ്റർപീസ്" എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. ചില ബോക്‌സോഫിസ് കണക്കുകൾക്കൊപ്പം ആയിരുന്നു താരത്തിന്‍റെ പോസ്റ്റ്.
സിനിമാപ്രേമിയെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ് താൻ രഹസ്യമായി ഇഷ്‌ടപ്പെട്ട 10 ഫ്ലോപ്പ് സിനിമകളുടെ പട്ടികയിൽ 'ലഞ്ച്‌ബോക്‌സി'നെ എഴുതിച്ചേർത്തത്. ഈ ലിസ്റ്റിലെ ആദ്യ ചിത്രവും 'ദി ലഞ്ച്ബോക്‌സ്' ആയിരുന്നു.
ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് 'ദി ലഞ്ച്ബോക്‌സ്' ഇന്ത്യയിൽ നടത്തിയ ബോക്‌സോഫിസ് നേട്ടത്തിന്‍റെ സ്‌ക്രീൻഷോട്ടും വിജയ് വർമ്മ പങ്കിട്ടത്. ചിത്രം ബോക്‌സോഫിസിൽ 100 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്. “ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്വതന്ത്ര സിനിമയാണ് 'ലഞ്ച്ബോക്‌സ്'. അവിശ്വസനീയമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള മാസ്റ്റർപീസായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. ഒരു പാരാമീറ്ററിലും ഈ സിനിമ ഒരു പരാജയമല്ല-”വിജയ് വർമ്മ എഴുതി (Vijay Varma respond The Lunchbox A Flop Movie post).
-
The lunchbox is the biggest independent film from India. It did incredible business and is considered a global masterpiece. Not a flop in any parameter. 🥂 https://t.co/ZtB1BblZx2 pic.twitter.com/vKekj8cP25
— Vijay Varma (@MrVijayVarma) August 18, 2023 " class="align-text-top noRightClick twitterSection" data="
">The lunchbox is the biggest independent film from India. It did incredible business and is considered a global masterpiece. Not a flop in any parameter. 🥂 https://t.co/ZtB1BblZx2 pic.twitter.com/vKekj8cP25
— Vijay Varma (@MrVijayVarma) August 18, 2023The lunchbox is the biggest independent film from India. It did incredible business and is considered a global masterpiece. Not a flop in any parameter. 🥂 https://t.co/ZtB1BblZx2 pic.twitter.com/vKekj8cP25
— Vijay Varma (@MrVijayVarma) August 18, 2023
'ലഞ്ച്ബോക്‌സി'ലൂടെ ജീവിതത്തെ കുറിച്ചുള്ള കുറിപ്പുകൾ പരസ്‌പരം കൈമാറുന്ന രണ്ട് അപരിചിതരുടെ ലളിതമായ പ്രണയകഥയാണ് റിതേഷ് ബത്ര (Ritesh Batra) സംവിധാനം ചെയ്‌ത സിനിമ പറയുന്നത്. 2013ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അന്തരിച്ച നടൻ ഇർഫാൻ ഖാനും(Irrfan Khan) നിമ്രത് കൗറും (Nimrat Kaur) ആണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തത്. നവാസുദ്ദീൻ സിദ്ദിഖിയും (Nawazuddin Siddiqui) ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രം രാജ്യാന്തര തലത്തിലും തരംഗമായി മാറി. 66-ാമത് കാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്രിട്ടിക്‌സ് വീക്ക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയായിരുന്നു 'ലഞ്ച്ബോക്‌സ്'.
"ഫ്ലോപ്പ്" സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇർഫാൻ ഖാൻ ചിത്രമായിരുന്നില്ല ലഞ്ച്ബോക്സ്. 2018-ൽ പുറത്തിറങ്ങിയ കർവാനും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. ആകർഷ് ഖുറാന സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ദുൽഖർ സൽമാനും മിഥില പാൽക്കറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം വിക്കി കൗശലിന്‍റെ മസാൻ (2015), വിക്രമാദിത്യ മോട്‌വാനെയുടെ സിനിമ ഉദാൻ (2010), ഷാരൂഖ് ഖാന്‍റെ സ്വദേശ് (2004), കഭി ഹാൻ കഭി നാ (1994), വരുൺ ധവാൻ - ബനിതാ സന്ധുവിന്‍റെ ഒക്ടോബർ (2018), ഐശ്വര്യ റായ് ബച്ചന്‍റെ റെയിൻകോട്ട് (2004), ദീപിക പദുകോണും രൺബീർ കപൂറും അഭിനയിച്ച ഇംതിയാസ് അലിയുടെ തമാശ (2015) എന്നിവയും ഈ പട്ടികയിലുണ്ടായിരുന്നു.