ETV Bharat / entertainment

യുദ്ധമുഖത്തെ വിജയച്ചിരി; തോക്കേന്തിയ നാൽവർ സംഘം, 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' പോസ്റ്റർ പുറത്ത് - ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം

The Greatest of All Time Coming Soon: യുദ്ധഭൂമി പശ്ചാത്തലമായ പോസ്റ്ററിൽ വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്‌മൽ അമീർ എന്നിവരെയും കാണാം.

The Greatest of All Time  Vijay Venkat Prabhu movie  ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം  വിജയ് വെങ്കട് പ്രഭു സിനിമ
The Greatest of All Time
author img

By ETV Bharat Kerala Team

Published : Jan 15, 2024, 2:11 PM IST

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രം കൂടിയായ 'ദി ഗോട്' വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Vijay starrer The Greatest of All Time new poster out).

ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, മലയാളി താരം അജ്‌മൽ അമീർ എന്നിവരാണ് പോസ്റ്ററിൽ. യുദ്ധ ഭൂമിയുടേതെന്ന് തോന്നിക്കുന്ന പശ്ചാത്തലവും താരങ്ങളുടെ നിറഞ്ഞ ചിരിയും കാണികളിൽ കൗതുകമുണർത്തുന്നു. ആയുധമേന്തിയാണ് നാലുപേരും പോസ്റ്ററിൽ തിളങ്ങുന്നത്.

ചിത്രത്തിന്‍റേതായി നേരത്തെ റിലീസ് ചെയ്‌ത പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും ആരാധകർ ആഘോഷമാക്കുകയാണ്. അതേസമയം ഒരു ടെെം ട്രാവൽ ചിത്രമായിരിക്കും 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇരട്ടവേഷത്തിലാകും വിജയ് ഈ ചിത്രത്തിൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തുന്ന വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതും ഈ ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടുന്നതായി.

സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ഈ വിജയ് ചിത്രത്തിനായി തിരക്കഥയും എഴുതിയിരിക്കുന്നത്. എ ജി എസ് എന്‍റർടെയിൻമെന്‍റാണ് നിർമാണം. ഈ പ്രൊഡക്ഷൻ ഹൗസിന്‍റെ 25-ാം ചിത്രം കൂടിയാണ് ഗോട്. ജയറാം, മോഹൻ, യോ​ഗി ബാബു, വി ടി വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

സം​ഗീത സംവിധാനം നിർവഹിക്കുന്നത് യുവൻ ശങ്കർ രാജയാണ്. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ.

ബ്ലോക്ക്‌ബസ്റ്റർ ചിത്രം 'ലിയോ'യ്‌ക്ക് ശേഷം വിജയ്‌ നായകനായി എത്തുന്ന സിനിമയാണ് 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം'. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് വിജയ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ലിയോയിൽ തൃഷയാണ് നായികയായി എത്തിയത്. വർഷങ്ങൾക്കിപ്പുറമുള്ള വിജയ് - തൃഷ കൂട്ടുകെട്ടിന്‍റെ ഓൺസ്‌ക്രീൻ പുനഃസമാഗമം കൂടിയായിരുന്നു ലിയോ.

ALSO READ: വിജയ് - വെങ്കട് ഒന്നിക്കുന്ന 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം'; ഫസ്റ്റ്ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.