ETV Bharat / entertainment

'വാസ്‌കോഡ ഗാമ വരുന്നു'; വീണ്ടും പൊലിസ് കുപ്പായം അണിഞ്ഞ് വിജയ്‌ സേതുപതി - ഡിഎസ്‌പി

DSP trailer: വിജയ്‌ സേതുപതിയുടെ ഡിഎസ്‌പി ട്രെയിലര്‍ പുറത്ത്‌. വാസ്‌കോഡ ഗാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുക.

DSP trailer  Vijay Sethupathi back to mass hero avatar  Vijay Sethupathi  വാസ്‌കോഡ ഗാമ ആയി വിജയ്‌ സേതുപതി  വിജയ്‌ സേതുപതി  വാസ്‌കോഡ ഗാമ  വിജയ്‌ സേതുപതിയുടെ ഡിഎസ്‌പി  ഡിഎസ്‌പി
വാസ്‌കോഡ ഗാമ ആയി വിജയ്‌ സേതുപതി; വീണ്ടും പൊലിസ് കുപ്പായം അണിഞ്ഞ് താരം
author img

By

Published : Nov 26, 2022, 4:22 PM IST

ബിഗ്‌ സ്‌ക്രീനില്‍ നായകനായും വില്ലനായും ഒരുപോലെ തിളങ്ങിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് വിജയ്‌ സേതുപതി. ഏതു റോള്‍ കിട്ടിയാലും അദ്ദേഹം അത് ഗംഭീരമാക്കും എന്നതില്‍ സംശയമില്ല. ഈ വര്‍ഷം അദ്ദേഹത്തെ നായകനായും കണ്ടു, വില്ലന്‍ വേഷങ്ങളിലും കാണാനായി.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ ഒരു മാസ്‌ ഹീറോ ആയി പ്രത്യക്ഷപ്പെടുകയാണ് താരം. വിജയ്‌ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിഎസ്‌പി'. വിജയ്‌ സേതുപതി വീണ്ടും പൊലിസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'ഡിഎസ്‌പി'.

സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ താരത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. വാസ്കോഡ ഗാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

അനുകീര്‍ത്തി വാസ് ആണ് ചിത്രത്തില്‍ വിജയ്‌ സേതുപതിയുടെ നായികയായെത്തുക. ദിനേഷ് കൃഷ്‌ണനും വെങ്കടേഷും ചേര്‍ന്നാണ് ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുക. ഡി.ഇമ്മന്‍ സംഗീതവും നിര്‍വഹിക്കും.

പൊൻറാം ആണ് തിരക്കഥയും സംവിധാനവും. സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മാണം. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: പൊലിസ് യൂണിഫോമില്‍ എന്‍ഫീല്‍ഡില്‍ വിജയ്‌ സേതുപതി; ഫസ്‌റ്റ് ലുക്ക് ഗംഭീരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.