Beast song Beast mode: ദളപതി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ബീസ്‌റ്റ്'. 'ബീസ്‌റ്റി'ന്‍റെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 3.38 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ബീസ്‌റ്റ് മോഡ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിവേകിന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഗാനാലാപനം. ഗാനം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
Beast trailer: അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ട്രെയ്‌ലറിനും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. റിലീസ് ചെയ്‌ത് 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്. നിലവില്‍ 46 മില്യണിലധികം പേരാണ് ചിത്രത്തിന്‍റെ തമിഴ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 'ബീസ്‌റ്റി'ന്‍റെ മലയാളം ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു.
Vijay as spy agent: 'ബീസ്‌റ്റ്' തീര്‍ത്തുമൊരു ട്രീറ്റ് ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നഗരത്തിലെ ഒരു ഷോപ്പിംഗ് മോള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളും, ബന്ദികളായവരുടെ മുന്നില്‍ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന വിജയ്‌യുമാണ് ട്രെയ്‌ലറില്‍. വിജയ് തന്നെയാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ആക്ഷന്‍ ത്രില്ലര്‍ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ വീരരാഘവന്‍ എന്ന സ്‌പൈ ഏജന്‍റായാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
Beast release: ഏപ്രില്‍ 13ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ഏപ്രില്‍ 14നാണ് 'ബീസ്‌റ്റ്' റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാഷിന്‍റെ കെജിഎഫും അതേ ദിവസം റിലീസ് ചെയ്യുന്നതിനാല്‍ 'ബീസ്‌റ്റ്' ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുകയായിരുന്നു.
Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ് തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന.
Vijay 65th movie: വിജയുടെ 65ാമത് ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.
Beast cast and crew: മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ മൂന്ന് പ്രതിനായകന്‍മാരാണുള്ളത്.
സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള വിജയുടെ നാലാമത്തെ ചിത്രമാണ് 'ബീസ്‌റ്റ്'. 'വേട്ടയ്‌ക്കാരന്‍', 'സുറ', 'സര്‍ക്കാര്‍' എന്നിവയാണ് സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള മറ്റ് വിജയ് ചിത്രങ്ങള്‍. സംവിധായകന്‍ നെല്‍സന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.
Also Read: രാഷ്‌ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ ട്രോളരുത്; മുന്നറിയിപ്പുമായി വിജയ്