സര്‍പ്രൈസ് പോസ്റ്റര്‍ പുറത്തുവിട്ട് ട്രെയിലര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് ദളപതി വിജയ്‌യുടെ ലിയോ ടീം(Leo Movie). ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന തമിഴ് സൂപ്പര്‍താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഒക്‌ടോബര്‍ അഞ്ചിന് പുറത്തിറങ്ങും (Vijay Leo Trailer Release Date). ഫാന്‍സിനെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന ഒരു പോസ്റ്ററാണ് ലിയോ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ എക്‌സിലൂടെ പങ്കുവച്ചത്.
മാസ്റ്ററിന് ശേഷമുളള വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന് പ്രഖ്യാപന വേള മുതല്‍ വലിയ ഹൈപ്പാണുളളത്. വിജയ്‌യുടെ 67-ാമത് ചിത്രമായാണ് ലിയോ അണിയറയില്‍ ഒരുങ്ങുന്നത്. ദളപതി വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
-
Your order is being prepared 😎#LeoTrailer is on its way! Get ready to enjoy your meal 🔥
— Seven Screen Studio (@7screenstudio) October 2, 2023 " class="align-text-top noRightClick twitterSection" data="
Unga delivery partner @7screenstudio will deliver them on October 5th 😉#LeoTrailerFromOct5#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay… pic.twitter.com/xgHzueGWpJ
">Your order is being prepared 😎#LeoTrailer is on its way! Get ready to enjoy your meal 🔥
— Seven Screen Studio (@7screenstudio) October 2, 2023
Unga delivery partner @7screenstudio will deliver them on October 5th 😉#LeoTrailerFromOct5#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay… pic.twitter.com/xgHzueGWpJYour order is being prepared 😎#LeoTrailer is on its way! Get ready to enjoy your meal 🔥
— Seven Screen Studio (@7screenstudio) October 2, 2023
Unga delivery partner @7screenstudio will deliver them on October 5th 😉#LeoTrailerFromOct5#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay… pic.twitter.com/xgHzueGWpJ
അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റിലീസ് ചെയ്‌ത രണ്ട് ലിറിക് വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു.
ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോ ഒക്ടോബർ 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്ക് എത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് വിജയ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ. മനോജ് പരമഹംസയാണ് ഛായാഗ്രഹണം, അൻപറിവ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഒ: പ്രതീഷ് ശേഖർ.
ലിയോയുടെതായി പുറത്തിറങ്ങാറുളള മിക്ക അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ സിനിമയുടെ ഓഡിയോ ലോഞ്ച് അണിയറക്കാര്‍ വേണ്ടെന്ന് വച്ചിരുന്നു. ഈ തീരുമാനം വിജയ് ആരാധകരെ നിരാശരാക്കിയെങ്കിലും ലിയോയുടെ പുതിയ അപ്‌ഡേറ്റുകള്‍ അവരെ സന്തോഷത്തിലാഴ്‌ത്തി.
വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മാസ്റ്റര്‍ തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. വിജയ്‌ക്കൊപ്പം വില്ലന്‍ റോളില്‍ എത്തിയ വിജയ് സേതുപതിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. മാളവിക മോഹനന്‍ ആണ് നായിക റോളില്‍ എത്തിയത്.
അനിരുദ്ധിന്‍റെ പാട്ടുകള്‍ വിജയ് ചിത്രത്തിന്‍റെ ബ്ലോക്ക്‌ബസ്റ്റര്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കൊവിഡ് സമയത്ത് റിലീസ് ചെയ്‌തിട്ടും ഇരുകയ്യുംനീട്ടിയാണ് ആരാധകരും സിനിമാപ്രേമികളും വിജയ് ചിത്രം സ്വീകരിച്ചത്. മാസ്റ്റര്‍ വന്‍ വിജയമായതാണ് ലിയോയിലുളള ആരാധക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചത്. ലിയോ ദളപതി വിജയ്‌യുടെ കരിയര്‍ ബെസ്‌റ്റ് ചിത്രമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകരുളളത്. ബിഗ് ബജറ്റ് ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസിനായാണ് തയ്യാറെടുക്കുന്നത്.