ETV Bharat / entertainment

'ചായക്കടക്കാരനില്‍ നിന്നും ബോക്‌സിങ് റിങ്ങിലേക്ക്'; മാസ് അവതാറില്‍ വിജയ്‌ ദേവരകൊണ്ട - Liger theatre release

Sports action thriller Liger: സ്‌പോര്‍ട്‌സ്‌ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ലൈഗറിന്‍റെ ട്രെയിലര്‍ പുറത്ത്. സാലാ ക്രോസ്‌ ബ്രീഡ്‌ എന്ന ടാഗ്‌ ലൈനോട് കൂടിയാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

Liger trailer  Vijay Devarakonda Ramya Krishnan starrer  മാസായി വിജയ്‌ ദേവരക്കൊണ്ടയും രമ്യയും  ചായക്കടക്കാരനില്‍ നിന്നും ബോക്‌സിംഗ്‌ റിങ്ങിലേക്ക്  ലൈഗര്‍ ട്രെയിലര്‍  സ്‌പോര്‍ട്‌സ്‌ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ലൈഗര്‍  Sports action thriller Liger  Ramya Krishnan mass performance in Liger  Vijay Devarakonda as a boxer  Liger theatre release  Vijay Deverakonda latest movies
ചായക്കടക്കാരനില്‍ നിന്നും ബോക്‌സിങ് റിങ്ങിലേക്ക്; മാസ് അവതാറില്‍ വിജയ്‌ ദേവരക്കൊണ്ട, ലൈഗര്‍ ട്രെയിലര്‍
author img

By

Published : Jul 21, 2022, 1:41 PM IST

Updated : Jul 21, 2022, 1:52 PM IST

Liger trailer: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിവിധ ഭാഷകളില്‍ വിജയ്‌ ദേവരകൊണ്ടയുടെ ലൈഗര്‍ ട്രെയിലര്‍. അര്‍ജുന്‍ റെഡ്ഡി താരത്തെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ്‌ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ലൈഗര്‍. ബോക്‌സിങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം വിജയ്‌ ദേവരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രമാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Ramya Krishnan mass performance in Liger: സാലാ ക്രോസ്‌ ബ്രീഡ്‌ എന്ന ടാഗ്‌ ലൈനോട് കൂടിയാണ് ലൈഗര്‍ ട്രെയിലര്‍ ഇറങ്ങിയത്. വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം രമ്യ കൃഷ്‌ണനും ട്രെയിലറില്‍ ഗംഭീര പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്.

Vijay Deverakonda as a boxer: പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് പുറത്തിറക്കിയത്. മിക്‌സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ താരമായാണ് ചിത്രത്തില്‍ വിജയ്‌ ദേവരകൊണ്ട എത്തുന്നത്. ചായക്കടക്കാരനില്‍ നിന്നും ലാസ്‌വെഗാസിലെ മിക്‌സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ലൈഗര്‍.

  • " class="align-text-top noRightClick twitterSection" data="">

അനന്യ പാണ്ഡെ നായികയായ ചിത്രത്തില്‍ റോണിത്‌ റോയ്‌, വിഷ്‌ണു റെഡ്ഡി തുടങ്ങിയവരും സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സും പുരി കണക്‌ട്‌സും സംയുക്തമായാണ് നിര്‍മാണം. യഷ്‌ രാജ്‌ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. മണി ശര്‍മയാണ് സംഗീതം.

Liger theatre release: തെലുങ്ക്‌, മലയാളം, തമിഴ്‌, കന്നഡ, ഹിന്ദി എന്നീ അഞ്ച്‌ ഭാഷകളിലായി ഓഗസ്റ്റ് 25നാണ് റിലീസ്. മുന്‍പ് കൊവിഡ്‌ സാഹചര്യത്തില്‍ 'ലൈഗറി'ന്‍റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ആദ്യം 2021 സെപ്‌റ്റംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Vijay Deverakonda latest movies: പുരി ജഗന്നാഥും വിജയ്‌ ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് 'ലൈഗര്‍'. പുരി ജഗന്നാഥിന്‍റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ജന ഗണ മന'യാണ് വിജയ്‌ ദേവരകൊണ്ടയുടെ ഷൂട്ടിങ്‌ പുരോഗമിക്കുന്ന മറ്റൊരു ചിത്രം. പൂജ ഹെഗ്‌ഡെയാണ് സിനിമയില്‍ നായിക. ശിവ നിരവ്‌ സംവിധാനം ചെയ്യുന്ന 'ഖുശി'യാണ് നടന്‍റെ മറ്റൊരു പുതിയ ചിത്രം. സാമന്തയാണ് 'ഖുശി'യില്‍ നായിക.

Also Read: വിജയ്‌ ദേവരകൊണ്ടയുടെ മുഖം ടാറ്റൂ ചെയ്‌ത് ആരാധിക; നേരിട്ട് കണ്ട് നടന്‍, വീഡിയോ

Last Updated : Jul 21, 2022, 1:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.